സാമന്തയ്ക്ക് പറ്റിയ അബദ്ധം തനിക്കുണ്ടാവരുത്! വിവാഹശേഷം ബുദ്ധിപരമായ നീക്കങ്ങളുമായി ശോഭിത? റിപ്പോര്‍ട്ട് പുറത്ത്

തെലുങ്ക് സിനിമയിലെ മുന്‍നിര നടന്മാരടങ്ങിയ കുടുംബമാണ് നാഗാര്‍ജുനയുടേത്. മൂത്തമകന്‍ നാഗ ചൈതന്യയുടെ പേരിലാണ് താരകുടുംബം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ നാഗ ചൈതന്യ അടുത്തിടെയാണ് രണ്ടാമതും വിവാഹിതനാവുന്നത്. തെലുങ്ക് സിനിമയിലൂടെ ശ്രദ്ധേയായ നടി ശോഭിത ധൂലിപാലയായിരുന്നു ചായ് എന്ന് വിളിക്കുന്ന നടന്റെ ഭാര്യ.

ഇരുവരുടെയും വിവാഹം സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കി. എന്നാല്‍ അവിടെയും നടന്റെ ആദ്യ ഭാര്യയും നടിയുമായ സാമന്ത രുത്പ്രഭുവിനെ കുറിച്ചുള്ള കഥകളും പ്രചരിച്ചു. തെന്നിന്ത്യയിലെ ക്യൂട്ട് സുന്ദരിയായി അറിയപ്പെടുന്ന സാമന്ത ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം കരിയറുമായി മുന്നോട്ട് പോവുകയാണ്.

naga-chaithanya-shobitha

അതേ സമയം നാഗ ചൈതന്യയുടെ കൂടെ ജീവിച്ച് തുടങ്ങിയ ശേഷം സാമന്തയ്ക്ക് പറ്റിയത് പോലൊരു അബദ്ധം തനിക്ക് ഉണ്ടാവരുതെന്ന് കരുതി എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചാണ് ശോഭിത മുന്നോട്ട് പോകുന്നത്. അത്തരത്തില്‍ ശോഭിത ജീവിതത്തില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ഇഷ്ടത്തിലായ നാഗ ചൈതന്യയും സാമന്തയും 2017 ലാണ് വിവാഹിതരാവുന്നത്. മകന്റെ പ്രണയജീവിതത്തോട് നൂറ് ശതമാനം സമ്മതം മൂളിയ നാഗാര്‍ജുന ഉള്‍പ്പെടെയുള്ള കുടുംബത്തിന് പിന്നീട് നാഗചൈതന്യയുടെയും സാമന്തയുടെയും രീതികള്‍ ഇഷ്ടപ്പെട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഇതിനോട് അനുബന്ധിച്ച് പല പ്രശ്‌നങ്ങളും ഉയര്‍ന്ന് വന്നു. ഒടുവില്‍ ഇരുവരും തമ്മിലുള്ള ഹൃദയബന്ധം തകരുകയും ഒടുവിലത് വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തു.

വിവാഹത്തിന് ശേഷം സാമന്ത സിനിമകളില്‍ അഭിനയിച്ചത് മാത്രമല്ല, നടിയ്ക്ക് പെട്ടെന്നുണ്ടായ മയോസിറ്റിസ് എന്ന അസുഖവും ഈ വേര്‍പിരിയലിന് കാരണമായി. നൂറുകോടി രൂപയോളം നടിയ്ക്ക് ജീവനാംശമായി നടന്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും സാം അത് നിരസിച്ചതായിട്ടാണ് അഭ്യൂഹങ്ങള്‍. എന്തായാലും സാമന്തയുമായിട്ടുള്ള സകല ബന്ധവും അവസാനിപ്പിച്ചതിന് ശേഷമാണ് നാഗ ചൈതന്യ അടുത്ത പ്രണയത്തിലാവുന്നത്.

ഏറെ കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതിന് ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് ശോഭിതയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്. നാഗയുടെ വീട്ടുകാരുടെ ആചാരപ്രകാരം വിപുലമായിട്ടാണ് താരവിവാഹം നടത്തിയത്. വിവാഹശേഷവും അഭിനയിക്കാമെന്ന് തന്നെയാണ് നാഗ ചൈതന്യയും ശോഭിതയും തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നടി ഉറച്ച മറ്റ് ചില തീരുമാനങ്ങള്‍ എടുത്തെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

naga-chaithanya-shobitha

ഇനിയുള്ള സിനിമകളില്‍ ഗ്ലാമറായി അഭിനയിക്കേണ്ട എന്ന തീരുമാനത്തിലാണ് നടിയെന്നാണ് സൂചന. ഇക്കാരണത്താല്‍, തനിക്ക് വരുന്ന സിനിമകളുടെ കഥയില്‍ ചുംബന രംഗമോ ഇന്റിമേറ്റ് സീനുകളോ ഉണ്ടെങ്കില്‍ അത് ചെയ്യാന്‍ സാധിക്കില്ലെന്ന് നടി തുടക്കത്തിലെ പറയും. നിര്‍ബന്ധമാക്കുകയാണെങ്കില്‍ നടി ആ സിനിമ തന്നെ നിരസിച്ചേക്കുമെന്നാണ് പുതിയ പ്രചരണം.

മുന്‍പ് സാമന്തയുടെ ഗ്ലാമറായിട്ടുള്ള കഥാപാത്രങ്ങള്‍ താരകുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടുംബം ഒന്നടങ്കം ഇതിനോട് വിയോജിപ്പ് കാണിച്ചതോടെ താരങ്ങളുടെ ദാമ്പത്യത്തെയും ബാധിച്ചു. ഇത് മനസ്സില്‍ വെച്ചാണ് വിവാഹശേഷം ശോഭിത ബുദ്ധിപരമായ നീക്കം നടത്തുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്.

വിവാഹമോചനത്തിന് ശേഷം സാമന്ത ഐറ്റം ഡാന്‍സ് കളിച്ചും ഞെട്ടിച്ചിരുന്നു. അഞ്ച് കോടി രൂപയോളം പ്രതിഫലം വാങ്ങിയാണ് സാമന്ത പുഷ്പ എന്ന സിനിമയില്‍ കിടിലന്‍ ഡാന്‍സുമായി എത്തിയത്. ഇത് നാഗയുടെ കുടുംബത്തിനുള്ള മറുപടിയാണെന്നാണ് ആരാധകര്‍ പറഞ്ഞത്.

More from Filmibeat

Read more about: sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X