വിജയ് യുടെ കത്തിയില്‍ യേശുദാസിന്റെ പാട്ട്
ന്യൂജനറേഷന്‍ നായികമാരും നായകന്‍മാരും മാത്രമല്ല പാട്ടുകാരും വന്നതുകൊണ്ട് യേശുദാസിനെ പോലെയുള്ള ഇതിഹാസ ഗായകര്‍ അവര്‍ക്ക് വേണ്ടി വേദിയൊഴിഞ്ഞുകൊടുത്തു. എന്നാലും പാട്ടിന്റെ ഗന്ധര്‍വ്വന്‍ നമുക്കെന്നും യേശുദാസ് മാത്രമാണ്.
യേശുദാസ് ഇനി പാടുന്നത് ഇളയദളപതി വിജയ് യുടെ 'കത്തി' എന്ന ചിത്രത്തിനാണ്. ധനുഷിന്റെ 'കൊലവരി സോങ്' ഒരുക്കിയ അനിരുദ്ധാണ് യേശുദാസിന് വേണ്ടി മ്യൂസിക് കമ്പോസ് ചെയ്യുന്നത്. യേശുദാസിനെ പോലൊരു വിഖ്യാതനായ പാട്ടുകാരന് വേണ്ടി പാട്ടൊരുക്കാന്‍ കഴിയുന്നതിന്റെ സന്തോഷം അനിരുദ്ധ് ട്വിറ്ററില്‍ ട്വീറ്റി.

എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന കത്തിയുടെ മ്യൂസിക് ലോഞ്ച് ഈ മാസം 18 നാണ് നടക്കാനിരിക്കുന്നത്. സമാന്തയാണ് ചിത്രത്തില്‍ വിജയ് യുടെ നായികയായി എത്തുന്നത്.
ശങ്കര്‍ മഹാദേവന്‍, ശ്വേത മോഹന്‍, സുനിന്ദി ചൗഹാന്‍, വിശാല്‍ ഡഡ്‌ലാനി, ഹിപ്പ് ഹോപ്പ് ആദി തുടങ്ങിയ യുവ പാട്ടുകാര്‍ക്കൊപ്പമാണ് കത്തിയില്‍ യേശുദാസിന്റെ പാട്ട്. കാതലുക്ക് മര്യാദൈ, ഒരു പട്ടാംപൂച്ചി എന്നീ വിജയ് ചിത്രങ്ങളില്‍ മുമ്പ് യേശുദാസ് പാടിയിട്ടുണ്ട്.


Click it and Unblock the Notifications