ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ചിട്ടും പേര് മാറ്റിയില്ല; ധനുഷ് എന്ന പേര് മാറ്റാതെ രജനികാന്തിന്റെ മകള്‍ ഐശ്വര്യ

തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍സായിരുന്ന സാമന്തയും നാഗ ചൈതന്യയും വിവാഹബന്ധം വേര്‍പ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും സമാനമായ തീരുമാനം എടുത്തതോടെ ആരാധകരും നിരാശയിലായിരിക്കുകയാണ്. മാസങ്ങളോളം ഗോസിപ്പുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സാമന്തയും നാഗയും വിവാഹമോചനം പ്രഖ്യാപിച്ചത്. എന്നാല്‍ ആരാധകര്‍ക്ക് പോലും സൂചന നല്‍കാതെയാണ് ധനുഷും ഐശ്വര്യയും ആ തീരുമാനവുമായി മുന്നോട്ട് വന്നത്.

നീണ്ട പതിനെട്ട് വര്‍ഷത്തോളം ഉണ്ടായിരുന്ന ദാമ്പത്യ ജീവിതം അവസാനിപ്പിക്കുക എന്ന തീരുമാനം പെട്ടെന്ന് എടുത്തത് അല്ലെന്നാണ് വ്യക്തമാവുന്നത്. അതേ സമയം വേര്‍പിരിഞ്ഞിട്ടും ഭര്‍ത്താവുമായി ബന്ധപ്പെട്ട പല കാര്യങ്ങളില്‍ നിന്നും ഐശ്വര്യ ഇനിയും പിന്മാറിയിട്ടില്ല എന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

മൂന്ന് ദിവസം മുൻപാണ് താരങ്ങൾ വേർപിരിഞ്ഞത്

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സോഷ്യല്‍ മീഡിയ പേജിലൂടെ തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും പ്രഖ്യാപിക്കുന്നത്. ജനുവരി പതിനേഴിന് പങ്കുവെച്ച കുറിപ്പിലൂടെ പതിനെട്ട് വര്‍ഷത്തോളം നീണ്ട ഒരുമിച്ചുള്ള ജീവിതവും സൗഹൃദവും ദാമ്പത്യവും രക്ഷകര്‍ത്തവ്യവുമാണ് തങ്ങളുടേത്. അഡ്ജസ്റ്റ്‌മെന്റുകളും പരസ്പരം മനസിലാക്കിയതുമൊക്കെയാണ് തങ്ങളെ മുന്നോട്ട് കൊണ്ട് പോയത്. ഇപ്പോള്‍ രണ്ടാളും രണ്ട് വഴിയിലൂടെ സഞ്ചാരിക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. രണ്ടാളുടെയും നല്ലതിന് വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് താരങ്ങള്‍ ഒരുപോലെ പറഞ്ഞത്. ഈ തീരുമാനവം എല്ലാവരും അംഗീകരിക്കണമെന്നും മുന്‍പുണ്ടായിരുന്ന സ്‌നേഹം നല്‍കണമെന്നും താരദമ്പതിമാര്‍ സൂചിപ്പിച്ചിരുന്നു.

ഭർത്താവിൻ്റെ പേര് മാറ്റാതെ ധനുഷിൻ്റെ ഭാര്യ

അങ്ങനെ ഒരു സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞെങ്കിലും താരങ്ങള്‍ തമ്മില്‍ പരസ്പരം വെറുത്തിട്ടില്ലെന്നത് വ്യക്താണ്. അത് വ്യക്തമാക്കുന്നതാണ് ഐശ്വര്യയുടെ ഇന്‍സ്റ്റാഗ്രാം പേജ്. വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഭര്‍ത്താവിന്റെ പേര് കൂടി ചേര്‍ത്താണ് നടിയുടെ പേജ് ഉള്ളത്. ഐശ്വര്യ ആര്‍ ധനുഷ് എന്ന പേരിലാണ് താരപത്‌നി സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങിയത്. അതേ പേരില്‍ തന്നെയാണ് ഇപ്പോഴും നില കൊള്ളുന്നത്. അതിന് മാറ്റം വരാത്തത് താരങ്ങള്‍ക്കിടയിലെ സ്‌നേഹവും സൗഹൃദവും കൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.

ആദ്യമേ പേര് മാറ്റി സാമന്ത

സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ഭര്‍ത്താവിന്റെ കുടുംബ പേര് മാറ്റിയത് മുതലാണ് സാമന്ത വാര്‍ത്തകളില്‍ നിറഞ്ഞത്. സാമന്ത അക്കിനേനി എന്ന പേര് മാറ്റിയതിന് പിന്നാലെ സാമന്ത രുത്പ്രഭു എന്ന പഴയ പേരിലേക്ക് നടി പോയിരുന്നു. ഇതോടെയാണ് താരങ്ങള്‍ വേര്‍പിരിയുകയാണോ എന്ന സംശയം ഉയര്‍ന്ന് വന്നത്. ഒടുവില്‍ കേട്ടതൊക്കെ സത്യമായി മാറുകയും ചെയ്തു. അതുപോലെ തന്നെ നടി പ്രിയങ്ക ചോപ്രയും പേരില്‍ മാറ്റം വരുത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.

Recommended Video

Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam
രജനികാന്തിൻ്റെ മകൾ വേറിട്ട് നിൽക്കുന്നു

ഭര്‍ത്താവിന്റെ പേര് കൂടി ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പേര് ഇടുന്നത് പതിവാണ്. എന്നാല്‍ വേര്‍പിരിയാന്‍ തീരുമാനിച്ച ഉടന്‍ പല നടിമാരും അതിലൊരു മാറ്റമാണ് ആദ്യം വരുത്തുക. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായിരുന്ന ഐശ്വര്യ മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തയാവുകയാണിപ്പോള്‍.

Read more about: danush ധനുഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X