For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ധനുഷും മുന്‍ഭാര്യ ഐശ്വര്യയും രഹസ്യമായി കാണാനെത്തി! കാരണമിത്

  |

  തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ട് പുറത്ത് വന്ന വേര്‍പിരിയല്‍ വാര്‍ത്തയായിരുന്നു നടന്‍ ധനുഷിന്റേത്. രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തുമായി വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതമാണ് നടന്‍ അവസാനിപ്പിച്ചത്. രണ്ട് മക്കളുടെ കൂടെ ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഇങ്ങനൊരു വേര്‍പിരിയല്‍ ആവശ്യമുണ്ടായിരുന്നോ എന്നാണ് ആരാധകര്‍ പോലും ഇരുവരോടും ചോദിച്ചത്.

  അതേ സമയം പരസ്പര സ്‌നേഹവും ബഹുമാനവും കാത്തുസൂക്ഷിച്ച് കൊണ്ടാണ് താരങ്ങള്‍ വിവാഹമോചിതരായത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. വേര്‍പിരിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ധനുഷും ഐശ്വര്യയും നേരില്‍ കാണാന്‍ എത്തിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രഹസ്യമായിട്ടുള്ള ഈ കൂടി കാഴ്ചയെ പറ്റിയുള്ള കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം..

  അടുത്തിടെ ഐശ്വര്യ രജനികാന്ത് 'പയനി' എന്നൊരു ആല്‍ബം പുറത്തിറക്കിയിരുന്നു. ഇത് കണ്ട ധനുഷ് മുന്‍ഭാര്യയ്ക്ക് ആശംസകള്‍ അറിയിക്കുകയും അവള്‍ തന്റെ നല്ല സുഹൃത്താണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

  എന്നാല്‍ ഐശ്വര്യ ആല്‍ബം സംവിധാനം ചെയ്യുന്നതിനും ധനഷ് വാതി എന്ന സിനിമയിലും അഭിനയിക്കാന്‍ ഹൈദരബാദില്‍ ഒരുമിച്ച് എത്തിയിരുന്നു. പക്ഷേ രണ്ടാളും തമ്മില്‍ കാണാനോ സംസാരിക്കാനോ നിന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ ഇരുവരും രഹസ്യമായി കണ്ടുമുട്ടിയെന്നാണ് പുതിയ അഭ്യൂഹം.

  Also Read: വൺ നൈറ്റ് സ്റ്റാൻഡ് ഉണ്ടായിട്ടുണ്ടോ? താരപുത്രി സാറയോട് രണ്ടാനമ്മ കരീന കപൂറിൻ്റെ ചോദ്യമിങ്ങനെ

  വിവാഹമോചനത്തിന് മുന്‍പ് ആര്യാപുരത്ത് ഉള്ള ഫ്‌ളാറ്റിലായിരുന്നു ധനുഷും ഐശ്വര്യയും താമസിച്ചിരുന്നത്. ബന്ധം വേര്‍പ്പെടുത്തിയതോടെ താമസം രണ്ടിടങ്ങളിലേക്ക് മാറ്റി. എന്നാല്‍ അടുത്തിടെയായി താരങ്ങള്‍ ഫ്‌ളാറ്റിലേക്ക് വരുന്നതായിട്ടാണ് പറയപ്പെടുന്നത്.

  ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നുയ ഇതോടെ വീണ്ടും ഒന്നിക്കാനാണോ എന്ന ചോദ്യവും വന്നു. എന്നാല്‍ മക്കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി താരങ്ങള്‍ എത്തിയത് ആയിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.

  Also Read: ബിഗ് ബോസിന് ശേഷം ഭര്‍ത്താവുമായി പിരിഞ്ഞോ? സുനിച്ചനെ ചോദിച്ചവരോട് ആള്‍ എത്തിയിട്ടുണ്ടെന്ന് മഞ്ജു

  അച്ഛനും അമ്മയും രണ്ടിടങ്ങളിലാണ് താമസമെങ്കിലും മക്കളുടെ ഒരു കാര്യത്തിലും വീഴ്ച വരുത്തില്ലെന്ന് വിവാഹമോചന സമയത്ത് താരങ്ങള്‍ പറഞ്ഞിരുന്നു. അതിന് വേണ്ടി പരസ്പരം ഒരുമിച്ച് എത്തുമെന്നും ധനുഷും ഐശ്വര്യയും സൂചിപ്പിച്ചു. ഇപ്പോള്‍ പ്രചരിക്കുന്നത് പോലെ രണ്ടാളും ഫ്‌ളാറ്റിലേക്ക് വരുന്നതൊക്കെ മക്കളുടെ കാര്യങ്ങള്‍ക്ക് വേണ്ടിയാവുമെന്നും ചിലര്‍ പറയുന്നു. എന്തായാലും മാനസികമായി വലിയ അകല്‍ച്ച രണ്ടാള്‍ക്കിടയിലും ഇല്ലെന്നാണ് ആരാധകരുടെ നിഗമനം.

  Also Read: അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ മരിക്കണം; പറഞ്ഞത് തന്നെ സംഭവിച്ചു, ഖാലിദിൻ്റെ ആഗ്രഹത്തെ കുറിച്ച് സ്‌നേഹ ശ്രീകുമാർ

  Recommended Video

  Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam

  മുന്‍പ് പല താരങ്ങളും വേര്‍പിരിയുന്നതോടെ ശത്രുക്കളെ പോലെയാവാറുണ്ട്. മക്കളുടെ കാര്യം പോലും തിരിഞ്ഞ് നോക്കാത്തതാണ് പതിവ്. എന്നാല്‍ ഐശ്വര്യയുടെ അസാന്നിധ്യത്തില്‍ ധനുഷും ധനുഷ് ഇല്ലാത്തപ്പോള്‍ ഐശ്വര്യയും മക്കളുടെ കൂടെയുണ്ടാവും. പിരിയുന്നതിന് മുന്‍പേ എടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടത് ഇതാണെന്നാണ് താരങ്ങള്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്.

  Read more about: danush ധനുഷ്
  English summary
  After Separation Dhanush And Aishwarya Rajinikanth Met Each Other Secretly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X