വിവാഹമോചനത്തിന് ശേഷം ഐശ്വര്യയും ധനുഷും എവിടെയാണ്, താരങ്ങളുടെ ഇപ്പോഴത്തെ ജീവിതം...
തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറെ ഞെട്ടിച്ച വിവാഹമോചനമാണ് രജനികാന്തിന്റെ മകൾ ഐശ്വര്യയുടേയും നടൻ ധനുഷിന്റേയും. ജനുവരി 17 ന് ആയിരുന്നു വേർപിരിയുന്നതിനെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. 18 വർഷത്തെ വിവാഹജീവിതമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇവർക്ക് യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആൺ മക്കളുണ്ട്. ദീർഘകാലത്തെ കുടുംബജീവിതം അവസാനിപ്പിക്കുന്നതിനുളള കാരണം താരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ജനുവരി 17 ന് ഏറെ വൈകിയാണ് വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഇതിന് മുൻപ് ഒരു സൂചന പോലും താരങ്ങൾ നൽകിയിരുന്നില്ല, സോഷ്യൽ മീഡിയയിൽ ഒരു കോമൺ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ ഇത് നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആയി മാറുകയായിരുന്നു. ഏറെ ഞെട്ടലോടെയാണ് ആരാധകരും സിനിമലോകവും ഇത് കേട്ടത്. അതേസമയം ഇവരെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസ്സിലാക്കാനും വേണ്ടിയാണ് വേര്‍പിരിയുന്നതെന്നാണ് ധനുഷും ഐശ്വര്യയും വിവാഹമോചനത്തെ കുറിച്ച് പറയുന്നത്. കൂടാതെ എല്ലാക്കാര്യവും ആലോചിച്ചതിന് ശേഷമാണ് താരങ്ങൾ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും വിവാഹമോചനത്തിനു് പിന്നാലെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്ന വേർപിരിയുന്നതിനെ കുറിച്ച് താരങ്ങൾ പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. ഐശ്വര്യയും ധനുഷും കുറിച്ചു.

അടിക്കുറിപ്പിന്‌റെ ആവശ്യമില്ല... നിങ്ങളുടെ സ്നേഹം മാത്രമാണ് വേണ്ടതെന്ന് കുറിച്ച് കൊണ്ടാണ് ഐശ്വര്യ വേർപിരിയുന്ന കാര്യം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു കുറിപ്പ് പങ്കുവെച്ചത്. എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം മാത്രം . ദൈവത്തിന്റെ തീരുമാനമാണിതെന്നും കുറിപ്പിൽ പറയുന്നുണ്ട്. ഡിവോഴ്സിനെ കുറിച്ച് വെളിപ്പെടുത്തിയതിന് ശേഷം താരങ്ങൾ സോഷ്യൽ മീഡിയയിലോ മാധ്യമങ്ങൾക്ക് മുന്നിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇവർ എവിടെയാണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ താരങ്ങൾ തങ്ങളുടെ ജോലിയുമായി മുന്നോട്ട് പോവുകയാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. കൂടാതെ രണ്ടു പേരും ഇപ്പോൾ ചെന്നൈയിൽ അല്ല ഉള്ളത്.

അതേസമയം ഇരുവരും ഹൈദരബാദിലാണ് ഇപ്പോഴുള്ളത്. ഒരു പാട്ടിൻറെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ ഹൈദരാബാദിൽ എത്തിയിരിക്കുന്നത്. സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഐശ്വര്യ. അതേസമയംധനുഷും സിനിമ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. അതേസമയം കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടൻ ഐസ്വലേഷനിലാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. വാത്തിയാണ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച ധനുഷിന്റെ ചിത്രം. സംയുക്ത മോനേൻ ആണ് നായിക. ഇരുവരും ഹൈദരബാദിലാണെങ്കിലും ഇരുവരും തമ്മിൽ പരസ്പരം കണ്ടിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Recommended Video

വേർപിരിയൽ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വിഷയത്തിൽ പ്രതികരിച്ച് ധനുഷിന്‌റെ പിതാവ് രംഗത്ത് എത്തിയിരുന്നു. ഇരുവരും പിരിയുന്നില്ലെന്നും രണ്ട് പേരും തമ്മിൽ സൗന്ദര്യ പിണക്കം മാത്രമേയുള്ളൂവെന്നായിരുന്നു പിതാവ് കസ്തൂരി രാജ പറഞ്ഞത്. ''ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്. പ്രത്യക്ഷത്തില്‍ വിവാഹമോചനമല്ലെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു കൂടാതെ പ്രശ്നത്തിൽ രജനികാന്ത് ഉൾപ്പെടെയുള്ളവർ ഇടപെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഇവരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications