ഭർത്താവ് മാത്രം മതിയോ? ഈ പോക്ക് പോയാൽ...; ജ്യോതിക ആ വീട്ടിൽ തിരിച്ചെത്തുന്നവരെ ഇത് തുടരുമെന്ന് ആരാധകരും

സോഷ്യൽ മീഡിയയിൽ വ്യാപകമായി കുറ്റപ്പെടുത്തലുകൾ അടുത്ത കാലത്ത് നടി ജ്യോതികയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്. തമിഴ് സിനിമാ ലോകത്തെ വിലകുറച്ച് കാണുന്നു, താരങ്ങളെ പരിഹസിക്കുന്നു എന്നെല്ലാം ആരോപണമുണ്ട്. ചെന്നെെ വിട്ട് മുംബെെയിലേക്ക് ജ്യോതികയും സൂര്യയും താമസം മാറിയ ശേഷമാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്. താര ദമ്പതികളുടെ വ്യക്തിപരമായ തീരുമാനത്തെ സ്വന്തം അഭിമാന പ്രശ്നം പോലെയാണ് കോളിവുഡ് ആരാധകർ കാണുന്നത്. ചെന്നെെയിൽ നിന്ന് മാറിയ ശേഷം ജ്യോതിക വല്ലാതെ മാറിയെന്നും അഹങ്കാരിയായെന്നും താരമാക്കി മാറ്റിയ തെന്നിന്ത്യൻ സിനിമാ ലോകത്തെ നിന്ദിക്കുന്നെന്നും വാദമുണ്ട്.

കഴിഞ്ഞ ദിവസം നടി സിമ്രാൻ നടത്തിയ ആരോപണം ഇതിന് ആക്കം കൂട്ടി. സഹപ്രവർത്തകയായി നടിയോട് അവർ ചെയ്ത റോളിൽ തന്റെ അഭിപ്രായം പറഞ്ഞു. ആന്റി റോളുകൾ ചെയ്യുന്നതിനേക്കാൾ നല്ലതാണതെന്നാണ് ആ നടി നൽകിയ മറുപടി. ഇത് ‍ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇൻസെൻസിറ്റീവായ മെസേജ് ആണതെന്നും സിമ്രാൻ പറഞ്ഞു. സിമ്രാൻ നടിയുടെ പേര് പറഞ്ഞിരുന്നില്ല.

Jyothika

എന്നാൽ ജ്യോതികയാണിതെന്ന് ഭൂരിഭാ​ഗം പേരും അനുമാനിക്കുന്നു. വിവാദത്തിനിടെ ജ്യോതിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടായാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് സൂര്യക്കൊപ്പം ക്ഷേത്ര ദ​ർശനം നടത്തിയ ഫോട്ടാകളാണ് ജ്യോതിക പങ്കുവെച്ചത്. ഹേറ്റേഴ്സിനെ അവ​ഗണിക്കുന്ന ജ്യോതികയെ ആരാധകർ അവ​ഗണിച്ചു. അവർ ട്രോൾ ചെയ്യട്ടെ, ജ്യോതിക അതൊന്നും കാര്യമാക്കാതെ തന്റെ ഏറ്റവും നല്ല ജീവിതം ജീവിക്കുന്നു.

സമാധാന പരമായ ചിരിയും, ആത്മവിശ്വാസവും, സ്വന്തം പുരുഷൻ ഒപ്പമുണ്ട്. നിരന്തരം ഷെയിംമിം​ഗും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹേറ്റേഴ്സിനുള്ള മുഖത്തടിയാണിതെന്നാണ് ഒരാളുടെ കമന്റ്. സൂര്യ ജ്യോതികയോട് കാണിക്കുന്ന സ്നേഹവും പരി​ഗണയും ആരാധകർ ചൂണ്ടിക്കാട്ടി. അതേസമയം ജ്യോതികയെ വിമർശിക്കുന്നവരും ഏറെയാണ്. പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ജ്യോതിക മറുപടി നൽകേണ്ടതുണ്ടെന്ന് ഇവർ പറയുന്നു.

Jyothika  Suriya

ഇപ്പോൾ ഒരുപാട് ആരോപണങ്ങൾ നിങ്ങൾക്കെതിരെയുണ്ട്. നിങ്ങളുടെ നിശബ്​ദത ആരാധകരെ പോലും ദേഷ്യം പിടിപ്പിക്കുന്നു. ഇത് മനപ്പൂർവം ചെയ്യുന്നതാണോ എന്ന് പോലും ചിലപ്പോൾ തോന്നുന്നു. അല്ലെങ്കിൽ ആരോപണങ്ങളിൽ വ്യക്തത വരുത്തി പ്രസ്താവന പുറത്ത് വിടൂ എന്നാണ് ഒരു ആരാധകന്റെ അഭ്യർത്ഥന. സിമ്രാൻ വിമർശിച്ച് സംസാരിക്കുന്ന വീഡിയോയ്ക്ക് താഴെയും കമന്റുകൾ വരുന്നുണ്ട്. ഭർത്താവിനെ മാത്രം പുകഴ്ത്തുന്നു, ഭർത്താവ് മാത്രം മതിയെന്നാണോ എന്നെല്ലാം ചോദ്യങ്ങളുണ്ട്.

അതേസമയം സിമ്രാൻ പറഞ്ഞ നടി ജ്യോതിക തന്നെയാണെന്ന് എന്തടിസ്ഥാനത്തിലാണ് വാദിക്കുന്നതെന്ന ചോദ്യവുമുണ്ട്. സിമ്രാനും ജ്യോതികയും സുഹൃത്തുക്കളാണ്. അവർ ഒരിക്കലും അങ്ങനെ സംസാരിക്കില്ല, മറ്റ് നടിമാരെ ഇകഴ്ത്തി സംസാരിക്കുന്ന സ്വഭാവം ജ്യോതികയ്ക്കില്ല, ഒരിക്കലും അവരങ്ങനെ ചെയ്യില്ലെന്നാണ് ചിലരുടെ കമന്റുകൾ.

ജ്യോതികയ്ക്ക് നേരെ വരുന്ന ​ഹേറ്റിന് പ്രധാന കാരണം താരപത്നിയായി സൂര്യയുടെ കൂട്ടുകുടുംബത്തിൽ ഒതുങ്ങിക്കഴിയാത്തതാണെന്നും അഭിപ്രായമുണ്ട്. യഥാസ്ഥിതികരായ പലർക്കും ഭർത്താവിനൊപ്പം ജ്യോതിക മുംബെെയിലേക്ക് താമസം മാറിയത് ഉൾക്കൊള്ളാനാകുന്നില്ല. തമിഴകത്ത് നിന്നും എല്ലാം നേടിയ ആളാണെന്ന് ജ്യോതിക മറക്കരുതെന്നാണ് ഇവരുടെ വാദം. ജ്യോതിക ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തുന്നവരെ ഇത്തരം കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമെന്നും തുടരുമെന്ന് ആരാധകർ പറയുന്നു.

More from Filmibeat

Read more about: jyothika suriya simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X