മഞ്ജു വാര്യരുടെ 100 കോടി ചിത്രം! അസുരന്‍ ഹിറ്റായതോടെ മറ്റ് ചില റെക്കോര്‍ഡുകള്‍ പിന്നാലെ എത്തുന്നു

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച ആദ്യ തമിഴ് ചിത്രമാണ് അസുരന്‍. ധനുഷ് നായകനായി അഭിനയിച്ച സിനിമ ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു. മാത്രമല്ല ബോക്‌സോഫീസില്‍ വലിയ നേട്ടങ്ങളായിരുന്നു സ്വന്തമാക്കിയതും. ഇപ്പോഴിതാ അസൂരനിലൂടെ മറ്റ് ചില റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. രസകരമായ കാര്യം സിനിമയുടെ റിലീസിന് ശേഷം നോവല്‍ വെക്കൈ ഒരുപാട് ആളുകള്‍ വായിച്ചു എന്നതാണ്. പിന്നാലെ ആമസോണും ഈ ബുക്കിലൂടെ വെക്കൈ വില്‍ക്കാന്‍ എത്തിയിരുന്നു. നിലവില്‍ ഈ വര്‍ഷം ആമസോണ്‍ ഈ ബുക്കിലൂടെ ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസത്കമായി പൂമണിയുടെ വെക്കൈ മാറി.

movie-asuran

Recommended Video

Manju Warrier's Asuran Enters 100 Crore Club | FilmiBeat Malayalam

ചിത്രത്തില്‍ ശിവസ്വാമി എന്ന കര്‍ഷകനായിട്ടാണ് ധനുഷ് അഭിനയിച്ചത്. ധനുഷിന്റെ ഭാര്യയുടെ റോളില്‍ പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. നല്ല അഭിപ്രായം ലഭിച്ചതോടെ ബോക്‌സോഫീസില്‍ വലിയ കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. നൂറ് കോടിയ്ക്ക് മുകളില്‍ കളക്ഷനായിരുന്നു സിനിമ സ്വന്തമാക്കിയത്. വിദേശ രാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റല്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും ചേര്‍ത്താണ് അസുരന്‍ നൂറ് കോടി മറികടന്നത്.

More from Filmibeat

Read more about: asuran അസുരന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X