»   » പേരിട്ടില്ല, ഷൂട്ടിംഗും തുടങ്ങിയില്ല, പക്ഷെ ചാനല്‍ അവകാശം വന്‍ തുകയ്ക്ക് വിറ്റ് പോയ ചിത്രം!!!

പേരിട്ടില്ല, ഷൂട്ടിംഗും തുടങ്ങിയില്ല, പക്ഷെ ചാനല്‍ അവകാശം വന്‍ തുകയ്ക്ക് വിറ്റ് പോയ ചിത്രം!!!

Posted By: Karthi
Subscribe to Filmibeat Malayalam

സാറ്റലൈറ്റ് അവകാശത്തില്‍ നിന്നും മുന്‍കൂര്‍ ലഭിക്കുന്ന തുകകൊണ്ട് തിയറ്ററിലെത്തുന്നതിന് മുമ്പ് തന്നെ സിനിമകള്‍ ടേബിള്‍ പ്രോഫിറ്റ് ആക്കിയിരുന്ന ഒരു കാലം സിനിമയ്ക്കുണ്ടായിരുന്നു. എന്നാല്‍ അത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പട്ടതോടെ ഇറങ്ങുന്ന സിനിമകളും നിലവാരം കുറയുന്ന ഒരു സാഹചര്യവും ഉണ്ടായി. ഇത് മനസിലാക്കിയ ചാനലുകള്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം നല്‍കുന്ന പരിപാടി നര്‍ത്തി. ഇപ്പോള്‍ മുന്‍താര ചിത്രങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ഇപ്പോള്‍ ചാനല്‍ അവകാശം ലഭിക്കുന്നത്.

അത് പീഡനമായിരുന്നില്ല, പക്ഷെ അന്ന് നടന്നത്! യഥാര്‍ത്ഥ സംഭവം വെളിപ്പെടുത്തി നടി!!!

എന്നാല്‍ ആ കീഴ്‌വഴക്കത്തിന് മാറ്റം വരുത്തിയിരിക്കുകയാണ് തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍. ശിവകാര്‍ത്തികേയനെ നായകനാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചാനല്‍ അവകാശം സണ്‍ ടിവി സ്വന്തമാക്കിയിരിക്കുന്നത് വന്‍ തുകയ്ക്കാണ്. എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയോ എന്തിന് ചിത്രത്തിന് പേരിടുക പോലും ചെയ്തിട്ടില്ല എന്നതാണ് യഥാര്‍ത്ഥ്യം. ഒരു പക്ക കൊമേഴ്‌സ്യല്‍ എന്റര്‍ടെയിനറായിട്ടായിരിക്കും ഈ ചിത്രത്തെ വിഘ്‌നേശ് ശിവ അണിയിച്ചൊരുക്കുക. 

Sivakarthikeyan

സൂര്യ നായകനായ താന സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിന്റെ അവസാന ഘട്ട പണിപ്പുരയിലാണ് വിഘ്‌നേശ് ശിവന്‍. ഈ ചിത്രം നിര്‍മിക്കുന്ന കെഇ ജ്ഞാനവേല്‍ രാജ തന്നെയാണ് സ്റ്റുഡിയോ ഗ്രീന്റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ചിത്രവും നിര്‍മിക്കുന്നത്. പോടാ പോടി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. ആനുകാലി സംഭവങ്ങള്‍ വിഷയമാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് സൂര്യയുടെ നായികയാകുന്നത്. 

പൊന്റം സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ശിവകാര്‍ത്തികേയന്‍ വിഘ്‌നേശ് ശിവന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയൊന്നും തീരുമാനിച്ചിട്ടില്ല. മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനാണ് ശിവകാര്‍ത്തികേയന്റെ പുതിയ സിനിമ. സെപ്തബര്‍ 29ന് ചിത്രം തിയറ്ററിലെത്തും.

English summary
Vignesh Shivan will be teaming up with Sivakarthikeyan for a typical commercial entertainer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam