'ബന്ധം വേർപ്പെടുത്തിയെന്നേയുള്ളൂ, ധനുഷിന്റെ കുടുംബത്തെ വെറുത്തിട്ടില്ല'; സെൽവരാഘവന് ആശംസയുമായി ഐശ്വര്യ!

ബന്ധം വേർപ്പെടുത്തിയെങ്കിലും ഐശ്വര്യയും ധനുഷും തങ്ങളുടെ രണ്ട് ആൺമക്കളുടേയും എല്ലാ കാര്യങ്ങൾ​ക്കും ഒരുമിച്ച് നിൽക്കാറുണ്ട്

സിനിമാ മേഖലയിൽ പ്രണയ വിവാഹങ്ങളും വിവാഹമോചനവുമെല്ലാം ഇപ്പോൾ സർവസാധാരണമാണ്. ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുക എന്ന തീരുമാനമെടുക്കാൻ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആർജവം കാണിക്കുന്നതും ലൈം ലൈറ്റിൽ നിൽക്കുന്ന താരങ്ങളാണ്.

അത്തരത്തിൽ കഴിഞ്ഞ വർ‌ഷം വിവാ​ഹ ജീവിതം അവസാനിപ്പിച്ച സെലിബ്രിറ്റി ജോഡികളാണ് നടൻ ധനുഷും സംവിധായികയും സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളുമായ ഐശ്വര്യയും. പതിനെട്ട് വർഷത്തോളം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും അറിയിച്ചത് ആരാധകർക്കും വലിയ ഷോക്കായിരുന്നു.

Aishwarya Dhanush, Dhanush Family, Dhanush news, Dhanush wife, Selvaraghavan, Selvaraghavan news, ധനുഷ് സെൽവരാഘവൻ, ഐശ്വര്യ രജനികാന്ത്, ഐശ്വര്യ ധനുഷ്

മാത്രമല്ല പ്രണയിച്ച് വിവാഹിതരായ രണ്ടുപേർ കൂടിയാണ് ഐശ്വര്യയും ധനുഷും. ബന്ധം വേർപ്പെടുത്തിയെങ്കിലും ഐശ്വര്യയും ധനുഷും തങ്ങളുടെ രണ്ട് ആൺമക്കളുടേയും എല്ലാ കാര്യങ്ങൾ​ക്കും ഒരുമിച്ച് നിൽക്കാറുണ്ട്. മക്കളുടെ സ്കൂളിലെ പരിപാടികൾക്കും പിരിഞ്ഞിട്ടും ഇരുവരും ഒരുമിച്ച് എത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

മാത്രമല്ല ആഘോഷ ദിനങ്ങൾ വരുമ്പോൾ അമ്മ ഐശ്വര്യയ്ക്കൊപ്പം സമയം ചിലവഴിക്കാൻ മക്കളായ യാത്രയും ലിം​ഗയും സമയം കണ്ടെത്താറുണ്ട്. സംവിധാനവും മറ്റുമെല്ലാമായി തിരക്കിലാണ് ഐശ്വര്യയും.

അതേസമയം ഇപ്പോഴിത ഐശ്വര്യ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. നടനും സംവിധായകനും ധനുഷിന്റെ സഹോദരനുമായ സെൽവരാഘവന് പിറന്നാൾ ആശംസിച്ചുള്ളതാണ് ഐശ്വര്യയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി.

സെൽവരാഘവനെ കെട്ടിപിടിച്ച് കുസൃതി കാണിക്കുന്ന ഐശ്വര്യയാണ് ചിത്രത്തിലുള്ളത്. ഹാപ്പി ബർത്ത് ഡെ മൈ ക്രേസി ഡിയർ സെൽവരാഘവൻ.... ഒരുപാട് സ്നേഹം എന്നും എപ്പോഴും എന്നുമാണ് ഐശ്വര്യ സെൽവരാഘവനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്.

ധനുഷുമായി ബന്ധം വേർപ്പെടുത്തി ഒരു വർഷം പിന്നിടവെ അദ്ദേഹത്തിന്റെ സഹോദ​രന് ഇത്തരത്തിൽ ഒരു പിറന്നാൾ ആശംസ നേർന്ന് ഐശ്വര്യ എത്തുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നില്ല. ഐശ്വര്യയുടെ സോഷ്യൽമീഡിയ പോസ്റ്റ് ആരാധകർക്കും സർപ്രൈസായി.

ബന്ധം വേർപ്പെടുത്തിയിട്ടും ധനുഷിന്റെ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്ന ഐശ്വര്യയെ ആരാധകരും പുകഴ്ത്തി. സെൽവരാഘവന്റെ നാൽപ്പത്തിയാറാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുടുംബത്തോടൊപ്പമാണ് സെൽവരാഘവൻ പിറന്നാൾ ആഘോഷിച്ചത്. ധനുഷും പാർട്ടിയിൽ‌ പങ്കെടുത്തിരുന്നു.

Aishwarya Dhanush, Dhanush Family, Dhanush news, Dhanush wife, Selvaraghavan, Selvaraghavan news, ധനുഷ് സെൽവരാഘവൻ, ഐശ്വര്യ രജനികാന്ത്, ഐശ്വര്യ ധനുഷ്

അതേസമയം അടുത്തിടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശമായ പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കിയിരുന്നു ധനുഷ്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റേയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടേയും ഭവനത്തിന് സമീപമാണ് ധനുഷിനെ സ്വപ്ന സൗധം.150 കോടി ചെലവില്‍ നാല് നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീട് പണി തീര്‍ത്തിരിക്കുന്നത്.

മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ കഴിയുന്ന ഒരു വീട് നിര്‍മ്മിക്കുക എന്നത് ധനുഷിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഈ വീട് പൂര്‍ത്തീകരിച്ചതോടെയാണ് ആ സ്വപ്നം പൂവണിഞ്ഞിരിക്കുന്നത്. ഗൃഹപ്രവേശച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

2021ല്‍ ധനുഷും മുന്‍ ഭാര്യ ഐശ്വര്യയും പോയസ് ഗാര്‍ഡനിലെ പുതിയ വീടിന് വേണ്ടി പൂജ നടത്തിയിരുന്നു. രജനികാന്തും ഭാര്യ ലതയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ധനുഷിന്റെ വീട് പൂര്‍ത്തിയായിരിക്കുന്നത്. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ധനുഷ് സിനിമ വാത്തിയാണ്.

ഈ വർഷം കോളിവുഡിലും ടോളിവുഡിലും ഒരുപോലെ വിജയം നേടിയ ചിത്രമാണ് ധനുഷ് നായകനായി എത്തിയ വാത്തി. തമിഴിലും തെലു​ങ്കിലും ഒരുമിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ തെലു​ങ്ക് പതിപ്പിന് സർ എന്നാണ് പേര്. തെലുങ്ക് സിനിമ സംവിധായകൻ വെങ്കി അറ്റ്ലൂരിയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് വാത്തി.

ഫെബ്രുവരി 17ന് തിയേറ്ററിലെത്തിയ ചിത്രം രണ്ട് ഇൻഡസ്ട്രിയിലും വലിയ ഹിറ്റ് സമ്മാനിച്ചു. ഏകദേശം 100 കോടിയോളം ബോക്സ്ഓഫീസ് കളക്ഷൻ നേടാൻ സാധിച്ചു.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X