ബിയർ കുപ്പിയുമായി പോലീസ് ജീപ്പിൽ വിശാൽ!! സർക്കാരിന് പിന്നാലെ അയോഗ്യയും, നടൻ വിശാലിന് മുന്നറിയിപ്പ്

പോസ്റ്റർ‌ പിൻവലിച്ചില്ലെങ്കിൽ ഷൂട്ടിങ് സ്ഥലത്ത് ചെന്ന് പ്രതിഷേധം നടത്തുമെന്നും മുന്നറിയിപ്പുണ്ട്.

വിജയുടെ സർക്കാരിന് പിന്നാലെ വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ അയോഗ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിവാദത്തിൽ. പോലീസ് ജീപ്പിന്റെ മുകളിൽ ബിയർ കുപ്പിയും പിടിച്ച് കൂളിംഗ് ഗ്ലാസും ധരിച്ചിരിക്കുന്ന ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ഉളളത്. ഇതാണ് ഇപ്പോൾ തമിഴ്നാട്ടിൽ വിവാദമായിരിക്കുന്നത്. പോസ്റ്റർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പണി മക്കൾ കക്ഷി നേതാവ് ഡോക്ടർ രാമദാസ് തമിഴ് താരസംഘടനയായ നടികർ സംഘത്തിന് കത്തയച്ചിട്ടുണ്ട്. സംഘടനയുടെ സെക്രട്ടറിയാണ് വിശാൽ.

vishal

നടികർ സംഗഘത്തിന്റെ സെക്രട്ടറി എന്ന നിലയിലും ഒരു നടനെന്ന നിലയിലും വിശാലിന് അൽപം സാമൂഹിക പ്രതിബന്ധത പ്രതീക്ഷിച്ചിരുന്നു. അന്ന് പുകവലിയുടെ പിറകെ പോയി ഇന്ന് ബിയർ കുപ്പിയുടേയും. എന്തൊരു സാമൂഹിക പ്രതിബന്ധതയാണ് - രാമദാസ് ട്വിറ്റ് ചെയ്തു. അതേസമയം ഇതിനെ കുറിച്ച് വിശാലോ അണിയറ പ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പോസ്റ്റർ‌ പിൻവലിച്ചില്ലെങ്കിൽ ഷൂട്ടിങ് സ്ഥലത്ത് ചെന്ന് പ്രതിഷേധം നടത്തുമെന്നും മുന്നറിയിപ്പുണ്ട്. ദീപാവലി റിലീസായി എത്തിയ വിജയ് ചിത്രം സർക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പോസ്റ്ററിൽ വിജയ് പുകവലിച്ച് നിൽക്കുന്നതാണ് വിവാദമായത്. ആ പ്രശ്നം ഒന്ന് കെട്ടടങ്ങിയപ്പോൾ പുതിയത് തലപൊക്കിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X