അജിത്തിനെ ഉപേക്ഷിക്കുന്നു? വിശ്വാസം കഴിഞ്ഞ് ശിവ ഒന്നിക്കുന്നത് ഈ സ്‌റ്റൈലിഷ് സ്റ്റാറിനൊപ്പം!
തല അജിത്തിനൊപ്പം തുടര്‍ച്ചയായി നാലാമത്തെ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സംവിധായകന്‍ ശിവ. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്ന ചിത്രത്തിന് വിശ്വാസം എന്നാണ് പേരിട്ടിരിക്കുന്നത്. വിശ്വാസത്തിന് ശേഷം അജിത് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത് ശിവയ്‌ക്കൊപ്പം ആയിരുന്നില്ല. ഇതിന് പിന്നാലെ തന്റെ പുതിയ ചിത്രവും ശിവ പ്രഖ്യാപിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം തെലുങ്കില്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ശിവ. സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനാണ് ചിത്രത്തിലെ നായകന്‍.
തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം നിര്‍മിക്കുന്നത് സ്റ്റുഡിയോ ഗ്രീന്‍ ആണ്. ചിത്രത്തിലെ മറ്റ് താരങ്ങള്‍, പേര് തുടങ്ങിയ കാര്യങ്ങള്‍ പിന്നാലെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസം തിയറ്ററിലെത്തിയതിന് ശേഷമായിരിക്കും അല്ലു അര്‍ജുന്‍ ചിത്രം ആരംഭിക്കുക. പൊങ്കല്‍ റിലീസായിട്ടാണ് വിശ്വാസം ഒരുങ്ങുന്നത്.

2002ല്‍ ക്യാമറാമാനായി സിനിമ ജീവിതം ആരംഭിച്ച ശിവ 2008ലാണ് തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലായിരുന്നു. ഗോപിചന്ദ്, അനുഷ്‌ക ഷെട്ടി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. കാര്‍ത്തി നായകനായി 2011ല്‍ പുറത്തിറങ്ങിയ സിരുത്തൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം. അതിന് ശേഷമായിരുന്നു അജിത്തിനൊപ്പം തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്തത്. വിവേകത്തിന്റെ നിര്‍മാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് വിശ്വാസം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











