മകളെ ഉപേക്ഷിക്കരുതെന്ന് പറയാനോ? നടന്‍ ധനുഷിനെ വീണ്ടും കണ്ട് സൂപ്പര്‍താരം രജനികാന്ത്!
തമിഴ് സിനിമയിലെ ഏറ്റവും വലിയ താരകുടുംബമാണ് നടന്‍ രജനികാന്തിന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമാക്കാരായത് കൊണ്ട് താരകുടുംബത്തെ പറ്റിയുള്ള കഥകളൊക്കെ വളരെ വേഗമാണ് വൈറലാവുന്നത്. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി രജിനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജിനികാന്തിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് ചര്‍ച്ചയാവാറുള്ളത്.
തെന്നിന്ത്യന്‍ നടനായ ധനുഷായിരുന്നു ഐശ്വര്യയുടെ ഭര്‍ത്താവ്. എന്നാല്‍ ഇരുവരും വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ചതോടെ ആരാധകരും ഞെട്ടി. 2022 ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുകയാണെന്ന് പുറംലോകത്തോട് പറഞ്ഞത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലായിരുന്നു.

എന്നാല്‍ അടുത്തിടെ ഇരുവരും കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. 2004ല്‍ നടന്ന വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താരങ്ങള്‍ കോടതിയില്‍ എത്തിയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ നടന്‍ രജനികാന്ത് മരുമകനെ കാണുകയും ധനുഷിനെ വിളിച്ച് സംസാരിക്കുകയുമൊക്കെ ചെയ്തിരിക്കുകയാണ്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രജനികാന്ത് ധനുഷിനെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ശേഷം ധനുഷ് രജനിയുടെ ബോയിസ് ഗാര്‍ഡനനിലെ വീട്ടിലേക്ക് പോവുകയും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല മക്കള്‍ക്ക് വേണ്ടി ഐശ്വര്യയും ധനുഷും ഒരുമിച്ച് ജീവിക്കാമോ എന്ന് ധനുഷിനോട് രജനീകാന്ത് ആവശ്യപ്പെട്ടതായിട്ടാണ് വിവരം.
എന്നാല്‍ തനിക്ക് വിവാഹമോചനം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഐശ്വര്യ. അവരിത് വ്യക്തമാക്കുകയും ചെയ്തിരുന്നു. രജനികാന്ത് മാത്രമല്ല അതുപോലെ ധനുഷിന്റെ കുടുംബവും ഇരുവരേയും ഒരുമിച്ച് നിര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. അവയൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് ഇരുവരും കുടുംബകോടതിയില്‍ വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കിയത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. മാത്രമല്ല നിയമപരമായി താരങ്ങള്‍ ബന്ധം വേര്‍പ്പെടുത്താതിനാല്‍ മുന്നോട്ട് ഒരുമിച്ച് പോകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ ഒരുമിച്ചൊരു ജീവിതം ഇനി ഉണ്ടാവില്ലെന്ന നിലപാടിലേക്ക് ഇരുവരും എത്തിയിരിക്കുകയാണ്.
എന്തായാലും വേര്‍പിരിയുന്നതിന് മുന്നോടിയായിട്ടുള്ള കൗണ്‍സിലിങിനുള്ള ആറു മാസത്തെ സമയം ഇരുവര്‍ക്കും നല്‍കിയിരിക്കുകയാണ്. ഇനി ഒക്ടോബറിലായിരിക്കും താരങ്ങള്‍ക്ക് കോടതിയില്‍ വാദം കേള്‍ക്കാനുള്ള ദിവസം. അന്ന് ഇരുവരും കോടതിയിലെത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രണയിച്ച് വിവാഹിതരായവരാണ് ധനുഷും ഐശ്വര്യയും. 2004 ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഈ ബന്ധത്തില്‍ യാത്ര, ലിങ്ക എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ജനിച്ചു. പതിനെട്ട് വര്‍ഷത്തോളം നീണ്ട ബന്ധമാണ് തരങ്ങള്‍ അവസാനിപ്പിച്ചത്. വേര്‍പിരിഞ്ഞാലും മറ്റൊരു ദാമ്പത്യ ജീവിതത്തിലേക്ക് പോകാന്‍ താത്പര്യമില്ലാത്തതിനാല്‍ ബന്ധം നിയമപരമായി വേര്‍പിരിയുന്നില്ല എന്നായിരുന്നു അന്ന് പറഞ്ഞത്. രണ്ട് വര്‍ഷത്തിനിപ്പുറം ആ തീരുമാനം മാറ്റിയിരിക്കുകയാണ് ഇരുവരും.


Click it and Unblock the Notifications