സൂര്യയുടെ നായികയായി നയന്‍താരയോ? അടുത്ത വരാനിരിക്കുന്നത് അഡാറ് സിനിമയാണെന്ന് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാറായി നയന്‍താര തിളങ്ങി നില്‍ക്കുകയാണ്. നയന്‍താരയുടെ സിനിമകള്‍ വിജയിക്കാന്‍ നായകന്മാര്‍ പോലും വേണ്ടെന്നുന്നള്ളത് ആരാധകരെയും ആവേശത്തിലാക്കുന്ന കാര്യമാണ്. അടുത്തതായി നയന്‍സ് സൂര്യയ്‌ക്കൊപ്പം അഭിനയിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

വീരം, വേതളം, വിവേകം, വിശ്വാസം എന്നിങ്ങനെ അജിത്തിനെ നായകനാക്കി ഹിറ്റ് സിനിമകള്‍ ഒരുക്കിയ ശിവയാണ് സൂര്യയുടെ ചിത്രം സംവിധാനം ചെയ്യാന്‍ പോവുന്നത്. ഈ ചിത്രത്തിലൂടെ നയന്‍താര സൂര്യയുടെ നായികയായിട്ടെത്തുമെന്നാണ് കോളിവുഡില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. അതേ സമയം അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത സ്ഥിരികരിച്ചിട്ടില്ല. നേരത്തെ ആദവന്‍, മാസ് എങ്കിറ മാസിലാ മണി എന്നീ ചിത്രങ്ങളിലൂടെ സൂര്യയും നയന്‍താരയും നായിക നായകന്മാരായി അഭിനയിച്ചിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ പൊങ്കലിന് മുന്നോടിയായി എത്തിയ ശിവയുടെ വിശ്വാസം എന്ന ചിത്രത്തിലും നായിക നയന്‍താരയായിരുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍ ആണ് സൂര്യയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. ആഗസ്റ്റ് പതിനഞ്ചിന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ആര്യ, സയേഷ സൈഗാള്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications