മക്കള്‍ സെല്‍വം വിജയ് സേതുപതി എഴുത്തുകാരനാവുന്നു! കോമഡിയുമായി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
ഇളയദളപതി വിജയ്, സൂര്യ, തല അജിത്ത് എന്നിവര്‍ക്ക് ശേഷം മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള തമിഴ് നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വം എന്ന പേരില്‍ അറിയപ്പെടുന്ന വിജയ് സേതുപയിക്ക് വലിയ ആരാധക പിന്‍ബലമാണ് കേരളത്തിലുള്ളത്. നിലവില്‍ മര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തിലും അഭിനയിക്കുകയാണ്.
ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് സേതുപതി സംഭാഷണം എഴുതുന്ന ജോലി കൂടി ഏറ്റെടുത്തിരിക്കുകയാണെന്നാണ്. ബിജു വിശ്വനാഥ് സംവിധാനം ചെയ്ത ഓറഞ്ച് മിട്ടായി എന്ന ചിത്രത്തിലൂടെ വിജയ് തിരക്കഥ എഴുതിയിരുന്നു. സംവിധായകനൊപ്പം ചേര്‍ന്നായിരുന്നു ഈ സംരംഭമൊരുക്കിയത്. വിജയ് സേതുപതി തന്നെയായിരുന്നു നിര്‍മാതാവും. ഈ ചിത്രം ബോക്‌സോഫീസിലടക്കം മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു.

ഇപ്പോഴിതാ ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചെന്നൈ പളനി മാര്‍സ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നത്. ബിജു വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമ കോമഡി ചിത്രമായിട്ടാണ് ഒരുക്കുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ താരം തന്നെയാണ് നിര്‍മ്മിക്കുന്നതും.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











