ബോഡി ഡബിൾ ഉപയോഗിച്ച് ചതിച്ചു!! ശബ്ദം ഡബ്ബ് ചെയ്യിപ്പിച്ചു.. സംവിധായകനെതിരെ ബോബി സിംഹ

തമിഴിലും മലയാളത്തിലും ഒരു പോലെ ആരാധകരുളള താരമാണ് ബാബി സിംഹനടനായും വില്ലനായും വെള്ളിത്തിരയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നു. നിവിൻ പോളി- നസ്രിയ ചിത്രമായ നേരത്തിലുള്ള മലയാള പ്രേക്ഷകർക്കിടയിൽ സജീവമാകാൻ താരത്തിനു കിഴിഞ്ഞിരുന്നു. ഇപ്പോഴിത അഗ്നി ദേവി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ താരം രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനെതിരെ താരം നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്..

അ‍ഞ്ചു ദിവസം മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. തിരക്കഥയിലെ ചെറിയ പ്രശ്നങ്ങൾ മൂലം താരം ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു. എന്നാൽ ചിത്രത്തിൽ മുഴുനീളം തന്റെ ബോഡി ഡബിൾ ചെയ്ത് ഉപയോഗിച്ചുവെന്നാണ് താരത്തിന്റെ പരാതി. പത്രസമ്മേളനത്തിലൂടെയാണ് താരം ഈ സംഭവം പങ്കുവെച്ചത്. പ്രസ്മീറ്റിൽ വക്കീലും പങ്കെടുത്തിരുന്നു.

 ആകെ അ‍ഞ്ച് ദിവസത്തെ ഷൂട്ട്

ആകെ അ‍ഞ്ച് ദിവസത്തെ ഷൂട്ട്

ആകെ അഞ്ച് ദിവസം മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിച്ചത് തിരക്കഥയിലെ പ്രശ്നങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് പിൻമാറുകയായിരുന്നു. എന്നാൽ താരം അഭിനയിച്ച ചില ഭാഗങ്ങളിൽ ചില തിരുത്തലുകൾ വരുത്തി ബോഡി ഡബിളും വിഎഫ് എക്സും ഉപയോഗിച്ച അണിയറപ്രവർത്തകർ സിനിമ പൂർത്തികരിക്കുകയായിരുന്നെന്ന് ബോബി ആരോപിക്കുന്നു.

ശബ്ജം വരെ ഡബ്ബ് ചെയ്യിപ്പിച്ചു

ശബ്ജം വരെ ഡബ്ബ് ചെയ്യിപ്പിച്ചു

തന്റെ ശബ്ദം പോലും തെറ്റായ രീതിയിൽ മറ്റൊരാളിനെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കുകയായിരുന്നെന്നും താരം ആരോപിക്കുന്നുണ്ട്. ഇത് ശരിയ്ക്കും തെറ്റാണ്. താൻ ഒരു ചെറിയ നടനാണ് . എന്നെ വെറുതെ വിടൂ. സൂപ്പർ താരങ്ങളുടെ മുഖം മൂടിവെച്ച് ബോഡി ‍ബിൾ ചെയ്ത് വിഎഫ്എക്സിലൂടെ ചിത്രം പൂർത്തികരിച്ച് അത് റിലീസ് ചെയ്യാൻ സമ്മതിക്കുമോ? എന്നൽ എന്റെ സിനിമ അങ്ങനെ ചെയ്യുന്നുവെന്നും താരം പറയുന്നു.

  60 ലക്ഷം   രൂപ പ്രതിഫലം

60 ലക്ഷം രൂപ പ്രതിഫലം

കേസ് കോടതിൽ നടക്കുമ്പോഴാണ് ചിത്രം റിലീസ് ചെയ്യുന്നത് . ഇത് ശരിയാണോ എന്നും ഇദ്ദേഹം ചോദിക്കുന്നുണ്ട്. സിനിമ കണ്ടിട്ടില്ല. സിനിമയുടെ ട്രെയിലർ മാത്രമാണ് കണ്ടത്. 60 ലക്ഷം രൂപയും ലാഭത്തിന്റെ 10 ശതമാനവും 10 ലക്ഷം രൂപ അഡ്വാൻസും നൽകിയിരുന്നു. ഇതൊക്കെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബോബി പറഞ്ഞു. കേസിൽ സിനിമയുടെ സംവിധായകൻ ജോൺ പോൾ രാജിനും നിർമ്മാതാവിനുമെതിരെ വഞ്ചന കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിക്കുന്നത്.

 രമ്യാ നമ്പീശൻ നായിക

രമ്യാ നമ്പീശൻ നായിക

ഒരു ഇടവേളയ്ക്ക് ശേഷം റോജ ഫെയിം മധുബാല സിനിമയിലേയ്ക്ക് മടങ്ങി എത്തുന്ന ചിത്രമാണിത്. നെഗറ്റീവ് കഥാപാത്രത്തെയാണ് മധുബാല ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളി താരം രമ്യാ നമ്പീശനാണ് ആഗ്നി ദേവിയിലെ നായിക. സംവിധായകൻ ജോൺ പോളും ശ്യാം സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രജനികാന്ത് ചിത്രമായ പേട്ടയിലാണ് ബോബി സിൻഹുയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത് ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X