മേഘ്‌ന രാജിന് അരികിലേക്ക് അവരെത്തി, കുഞ്ഞിനെക്കുറിച്ചുള്ള ഐശ്വര്യ സര്‍ജയുടെ കമന്‍റ് വൈറല്‍

വ്യാഴാഴ്ചയായിരുന്നു മേഘ്‌ന രാജിന് കുഞ്ഞ് പിറന്നത്. പ്രസവത്തിനായി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വിവരങ്ങള്‍ മുന്‍പേ പുറത്തുവന്നിരുന്നു. മേഘ്‌ന ആഗ്രഹിച്ചത് പോലെ തന്നെ ആണ്‍കുഞ്ഞായിരുന്നു ജനിച്ചത്. തനിക്ക് ആണ്‍കുഞ്ഞായിരിക്കും ജനിക്കാന്‍ പോവുന്നതെന്ന് നേരത്തെ ചിരുവും പറഞ്ഞിരുന്നുവെന്ന് സഹോദരനായ ധ്രുവ സര്‍ജയും പറഞ്ഞിരുന്നു. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു മേഘ്‌ന രാജിന് പ്രിയതമനെ നഷ്ടമായത്. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജും വിവാഹിതരായത്.

വിവാഹ ജീവിതം രണ്ടാം വര്‍ഷം പിന്നിടുമ്പോഴായിരുന്നു ചിരുവിന്‍രെ അപ്രതീക്ഷിത വിയോഗം. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. പറന്നകന്നെങ്കിലും ചിരുവിനെ കൂടെക്കൂട്ടി മുന്നേറുകയായിരുന്നു മേഘ്‌ന. ആശുപത്രി മുറിയിലും ചിരുവിന്റെ ഫോട്ടോ സ്ഥാപിച്ചിരുന്നു. കുഞ്ഞിനെ ആദ്യം കാണിച്ചതും ചിരുവിനെയായിരുന്നു. ചിരുവിന്റെ ഫോട്ടോയ്ക്കടുത്ത് കുഞ്ഞിനെ ചേര്‍ത്തുനിര്‍ത്തിയുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുഞ്ഞതിഥിയെ കാണാനായി എത്തിയിരിക്കുകയാണ് അര്‍ജുന്‍ സര്‍ജയും മകളായ ഐശ്വര്യ സര്‍ജയും.

കുഞ്ഞിനെ കണ്ട സന്തോഷം

കുഞ്ഞിനെ കണ്ട സന്തോഷം

അര്‍ജുന്‍ സര്‍ജയ്‌ക്കൊപ്പമെത്തിയാണ് ഐശ്വര്യയും കുഞ്ഞിനെ കണ്ടത്. ചിരുവുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു ഐശ്വര്യയ്ക്ക്. ചിരുവിനെപ്പോലെ തന്നെയാണ് കുഞ്ഞെന്നായിരുന്നു താരപുത്രി പറഞ്ഞത്. അവനെത്തന്നെ നോക്കിയിരിക്കാന്‍ തോന്നുന്നു. അവനെ നോക്കുമ്പോഴെല്ലാം ചിരുവിനെക്കുറിച്ചുള്ള ഓര്‍മ്മകളാണ മനസ്സിലേക്ക് വരുന്നത്. ചിരുവിന്റെ അനുഗ്രഹം എന്നും അവനൊപ്പമുണ്ടാവും. ഇപ്പോഴത്തെ അനുഭവം പറഞ്ഞറിയിക്കാനാവുന്നതല്ല.

മേഘ്‌ന സുന്ദരിയായിരുന്നു

മേഘ്‌ന സുന്ദരിയായിരുന്നു

ചിരുവിന്റെ വിയോഗ ശേഷമായിരുന്നു മേഘ്‌ന ഗര്‍ഭിണിയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളും വൈറലായി മാറുകയായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാത്രമല്ല കര്‍ണ്ണാടകയുടെ സ്‌നേഹം കൂടി അവന് ലഭിക്കുന്നുണ്ട്. ആണ്‍കുഞ്ഞായിരിക്കും ഇതെന്ന് തോന്നിയിരുന്നു. മേഘ്‌ന സുന്ദരിയായതിനാല്‍ പെണ്‍കുട്ടിയായിരിക്കുമോ ജനിക്കുന്നതെന്ന് ചിന്തിച്ചിരുന്നു. കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയതില്‍ എല്ലാവരും സന്തോഷത്തിലാണെന്നും ഐശ്വര്യ പറയുന്നു.

ആണ്‍കുഞ്ഞായതില്‍ സന്തോഷം

ആണ്‍കുഞ്ഞായതില്‍ സന്തോഷം

ആണ്‍കുഞ്ഞ് ജനിച്ചതോടെ ചിരു പുനര്‍ജനിച്ചതായാണ് എല്ലാവരും കാണുന്നത്. അവനിലൂടെ ചിരുവിനെയാണ് കാണുന്നതെന്നായിരുന്നു മേഘ്‌നയുടെ മാതാപിതാക്കളും പ്രതികരിച്ചത്. ദൈവം കുഞ്ഞിനെ പരിപാലിക്കട്ടെയെന്നായിരുന്നു അര്‍ജുന്റെ ഭാര്യ പറഞ്ഞത്. കുട്ടിയെ എല്ലാവരും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ധ്രുവ സര്‍ജയായിരുന്നു കുഞ്ഞിനെ ഏറ്റുവാങ്ങിയത്. മാതാപിതാക്കളുടെ എന്‍ഗേജ്‌മെന്റ് ആനിവേഴ്‌സറിയിലായിരുന്നു കുഞ്ഞതിഥിയുടെ വരവ്.

ചിത്രങ്ങളും വീഡിയോയും

ചിത്രങ്ങളും വീഡിയോയും

മേഘ്നയുടേയും കുഞ്ഞതിഥിയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സീമന്ത ചടങ്ങിന്‍റേയും ബേബി ഷവര്‍ പാര്‍ട്ടിയുടേയും ചിത്രങ്ങളും വീഡിയോയും തരംഗമായി മാറിയിരുന്നു. ചിരുവാണ് കുഞ്ഞിനെ ആദ്യം കാണേണ്ടതെന്നായിരുന്നു മേഘ്ന പറഞ്ഞത്. തനിക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നും താന്‍ കാണിച്ചത് പോലെയുള്ള വികൃതി അവനും കാണിക്കുമെന്നും മുന്‍പ് ചിരു പറഞ്ഞിരുന്നുവെന്നും ധ്രുവ പറഞ്ഞിരുന്നു. ചിരു തിരികെ വന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു ധ്രുവ സര്‍ജ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X