മകളോടുള്ള ദേഷ്യത്തിന് കുഞ്ഞിനെ ദത്തെടുത്തു! അമ്മയെ തോൽപ്പിച്ച് സോപ്പ് വിറ്റ് ജീവിക്കേണ്ടി വന്ന ഐശ്വര്യയുടെ കഥ
നരസിംഹം സിനിമയിലെ നായികയായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത സുന്ദരിയാണ് ഐശ്വര്യ. തമിഴിലും മലയാളത്തിലുമൊക്കെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഐശ്വര്യ ഒരു താരപുത്രിയാണ്. തെന്നിന്ത്യയിലെ മുതിര്‍ന്ന നടി ലക്ഷ്മിയുടെ മകളാണെങ്കിലും ഇരുവരും ശത്രുക്കളെ പോലെയാണ് ജീവിച്ചത്.
മൂന്ന് തവണ വിവാഹിതയായ ലക്ഷ്മിയുടെ ആദ്യ ബന്ധത്തില്‍ ജനിച്ച മകളാണ് ഐശ്വര്യ. അമ്മയുടെ വിവാഹജീവിതത്തില്‍ സംഭവിച്ചത് പോലെയുള്ള ദുരന്തങ്ങള്‍ പിന്നീട് ഐശ്വര്യയുടെ ജീവിതത്തിലും സംഭവിച്ചിരുന്നു. എന്നാല്‍ അതിനെ മറികടന്ന് തന്റെ മകളെ വളര്‍ത്താന്‍ സോപ്പ് കച്ചവടം വരെ നടത്തിയ ഐശ്വര്യയുടെ കഥ വൈറലാവുകയാണ്. സംവിധായകന്‍ ആലപ്പി അഷ്‌റഫ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ലക്ഷ്മിയുടെയും ഐശ്വര്യയുടെയും ജീവിതത്തെ പറ്റി സംസാരിച്ചത്.

നടന്‍ മോഹനുമായി ബന്ധം പിരിഞ്ഞതിന് ശേഷം ലക്ഷ്മി മകള്‍ ഐശ്വര്യയോടും അമ്മയോടും വഴക്ക് കൂടി. പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ലക്ഷ്മിയും അമ്മൂമ്മയും ആ വീട്ടില്‍ നിന്നും മാറി താമസിച്ചു. ഐശ്വര്യയുടെ എല്ലാ കാര്യങ്ങളും നോക്കിയതും അവളെ വളര്‍ത്തിയതുമെല്ലാം അമ്മൂമ്മയായിരുന്നു. അവര്‍ തമ്മിലാണ് പിന്നീട് ബന്ധമുണ്ടായിരുന്നത്. മാത്രമല്ല ലക്ഷ്മിയും മകളും പരസ്പരം ശത്രുക്കളെ പോലെ ആക്ഷേപങ്ങള്‍ വിളിച്ച് പറയാന്‍ തുടങ്ങി. ഇതിനിടയില്‍ തമിഴിലെ നടനായ ശിവചന്ദ്രറിനെ ലക്ഷ്മി വിവാഹം കഴിച്ചു. ഇത് നടിയുടെ മൂന്നാം വിവാഹമായിരുന്നു. അവര്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തി.
തന്നോടുള്ള ദേഷ്യവും വാശിയും തീര്‍ക്കാനാണ് അങ്ങനൊരു കുഞ്ഞിനെ ദത്തെടുത്തതെന്ന് ഐശ്വര്യയും അത് തന്നെ മോഹനും പറയുന്നു. അമ്മയെ പോലെ വളരെ സംഘര്‍ഷമുള്ള ജീവിതമാണ് ഐശ്വര്യയ്ക്കും വിധിച്ചിരുന്നത്. നല്ല സിനിമകളില്‍ അഭിനയിച്ച് പേരെടുത്ത് വരുമ്പോഴാണ് ഐശ്വര്യ ഒരു പ്രണയത്തിലാവുന്നത്. തന്‍വീര്‍ അഹമ്മദ് എന്നയാളുമായി നടി വിവാഹിതയായി. ആറ് മാസം കഴിഞ്ഞതോട് കൂടി തനിക്ക് പറ്റിയ അബദ്ധമാണ് വിവാഹമെന്ന് ഐശ്വര്യ തിരിച്ചറിഞ്ഞു. അമ്മ ലക്ഷ്മിയ്ക്കുണ്ടായ അനുഭവം ഐശ്വര്യയ്ക്കും ഉണ്ടായി. ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്ത ശേഷമാണ് ആ ബന്ധവും വേര്‍പിരിഞ്ഞത്.

ദാമ്പത്യം പിരിഞ്ഞു, അമ്മൂമ്മയുടെ വേര്‍പാട്, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങി ഒരു പെണ്‍കുട്ടിയെ വളര്‍ത്തി വലുതാക്കേണ്ട സമ്മര്‍ദ്ദവുമൊക്കെ ഐശ്വര്യയെ മാനസികമായി ബാധിച്ചു. പല ഭാഷകളിലുമുള്ള സീരിയലുകളില്‍ അഭിനയിച്ച് സാമ്പത്തിക ഭദ്രത ഉറപ്പാക്കി. മകളെ പഠിപ്പിച്ച് നല്ല രീതിയില്‍ വിവാഹം നടത്തി കൊടുത്തു. മകളുടെ വിവാഹത്തില്‍ അച്ഛനും അദ്ദേഹത്തിന്റെ വീട്ടുകാരും പങ്കെടുത്തു.
മാന്യമായ എന്ത് തൊഴിലും അന്തസുള്ളതാണെന്നും അതില്‍ നിന്നും കിട്ടുന്നതുക ചെലവഴിക്കുമ്പോള്‍ അഭിമാനമുണ്ടെന്നും വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഐശ്വര്യ. അവര്‍ക്ക് സിനിമയിലും സീരിയലിലും അവസരം കുറഞ്ഞപ്പോള്‍ അത് മാത്രമേ ചെയ്യൂ എന്ന് വാശി പിടിക്കാതെ സോപ്പ് നിര്‍മ്മിച്ച് വീടുകള്‍ കയറി ഇറങ്ങി കച്ചവടം ചെയ്യാറുണ്ട്. സോപ്പുമായി ചെല്ലുമ്പോള്‍ ആളുകള്‍ അത്ഭുതത്തോടെ നോക്കും. സിനിമയിലും സീരിയലിലും കണ്ട ആരാധിച്ചിരുന്ന ആ നായിക നടി തങ്ങളുടെ മുറ്റത്ത് ഉപജീവനമാര്‍ഗവുമായി വന്ന് നില്‍ക്കുന്നു.
ഏത് ജോലി ചെയ്യുന്നു എന്നതൊന്നും തനിക്ക് കുഴപ്പമില്ല. വീട്ടുപണിയായാലും ടോയ്‌ലെറ്റ് കഴുകുന്നതാണെങ്കിലും താന്‍ അന്തസ്സോടെ ചെയ്യുമെന്നാണ് അഭിമാനത്തോടെ ഐശ്വര്യ പറയുന്നത്. ആരുടെ മുന്നിലും കൈ നീട്ടുന്നുമില്ല, ആരോടും സഹായവും ചോദിക്കുന്നില്ല. പിന്നെ സെലിബ്രിറ്റിയായത് കൊണ്ട് ഇതൊന്നും ചെയ്യില്ലെന്ന് പറയില്ലെന്നും ഐശ്വര്യകൂട്ടിച്ചേര്‍ത്തതായി അഷ്‌റഫ് വ്യക്തമാക്കുന്നു.


Click it and Unblock the Notifications











