മുത്തശ്ശി ഡേറ്റ് നോക്കിയത് കൊണ്ട് വലിയ നഷ്ടമുണ്ടായി! റോജ കണ്ട് സ്വയം ചെരുപ്പൂരി തലയ്ക്ക് അടിച്ചെന്ന് ഐശ്വര്യ

തെന്നിന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളാണ് ഐശ്വര്യ ഭാസ്‌കരന്‍. നടി ലക്ഷ്മിയുടെ മകള്‍ കൂടിയായ ഐശ്വര്യ മലയാളത്തിലും തമിഴിലും കന്നഡയിലും തുടങ്ങി പല ഭാഷകളിലായി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. മലയാളത്തില്‍ നരസിംഹം പ്രജ തുടങ്ങി മോഹന്‍ലാല്‍ ചിത്രങ്ങളിലെ നായികാവേഷവും ശ്രദ്ധേയമായിരുന്നു.

അമ്മയ്‌ക്കൊപ്പം ഉള്ള ജീവിതം അത്ര സുഖകരമല്ലെന്ന് മുന്‍പ് ഐശ്വര്യ വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ മുത്തശ്ശിയുടെ കൂടെയാണ് ചെറുപ്പം മുതല്‍ ജീവിച്ചിരുന്നത്. സിനിമയില്‍ എത്തിയശേഷം കാര്യങ്ങള്‍ നോക്കിയത് മുത്തശ്ശിയാണ്. എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നഷ്ടപ്പെട്ടത് വലിയ അവസരങ്ങള്‍ ആയിരുന്നു എന്ന് പറയുകയാണ് നടി.

aishwarya-bhaskaran

അക്കാലത്ത് തന്റെ ഡേറ്റുകള്‍ നോക്കിയിരുന്നത് മുത്തശ്ശി ആയിരുന്നു. ഇടയ്ക്ക് തമിഴില്‍ നിന്നും സംവിധായകന്‍ മണിരത്‌നത്തിന്റെ ഹിറ്റായ സിനിമകളിലേക്ക് നായികയായി തന്നെ വിളിച്ചിട്ടും അതിനൊന്നും പോകാത്തത് തന്നെ നിരാശപ്പെടുത്തിയെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഐശ്വര്യ വെളിപ്പെടുത്തിയത്.

ദളപതി എന്ന സിനിമയിലേക്കാണ് ആദ്യം മണിയങ്കിള്‍ (മണിരത്‌നം) എന്നെ വിളിക്കുന്നത്. അതില്‍ നടി ശോഭന അവതരിപ്പിച്ച വേഷം ചെയ്യാനായിരുന്നു. ആ സമയത്ത് വേറൊരു പടം കമ്മിറ്റ് ചെയ്തിരുന്നാല്‍ ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് മുത്തശ്ശി അത് ഒഴിവാക്കി. ദളപതിലേത് ചെറിയ കഥാപാത്രം ആണെങ്കിലും അത് വളരെ പ്രാധാന്യമുള്ളതായിരുന്നു.

രണ്ടാമത് നഷ്ടപ്പെട്ടത് റോജ എന്ന സിനിമയായിരുന്നു. തെലുങ്കില്‍ അഭിനയിക്കാനായി ഒരു സിനിമയില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയിരുന്നു. ആ സമയത്താണ് മണി അങ്കിള്‍ റോജയിലേക്ക് എന്നെ വിളിക്കുന്നത്. ഹൈദരാബാദിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് കുളു മണാലിയില്‍ 40 ദിവസത്തെ ഡേറ്റ് ചോദിക്കുന്നത്.

തെലുങ്കു ചിത്രത്തില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയതിനാല്‍ റോജയില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. ആ സമയത്ത് എന്റെ മുത്തശ്ശി ആയിരുന്നു ഡേറ്റും മറ്റു കാര്യങ്ങളും നോക്കിയിരുന്നത്. എനിക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. തെലുങ്കിലെ ആ ചിത്രത്തിന്റെ നിര്‍മ്മാതാവും വിതരണക്കാാരനും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് നാലുദിവസം കൊണ്ട് ആ സിനിമയുടെ ചിത്രീകരണം നിന്നുപോയി. റോജയില്‍ അഭിനയിക്കാനും പറ്റിയില്ല, തെലുങ്കിലെ സിനിമ നഷ്ടപ്പെടുകയും ചെയ്തു.

aishwarya-bhaskaran

പിന്നീട് കോയമ്പത്തൂരില്‍ വച്ചാണ് ഞാന്‍ റോജ കാണുന്നത്. സിനിമ കണ്ടതിനുശേഷം കാറില്‍ കയറി തിരികെ വരുമ്പോള്‍ ആരും ഒന്നും മിണ്ടിയില്ല. ഞാനും ഒന്നും മിണ്ടാതെ വീട്ടിലെത്തി. ശേഷം ചെരുപ്പ് എടുത്ത് എന്റെ തലയില്‍ അടിച്ചു. ഇത് കണ്ട് മുത്തശ്ശി ഓടി വന്ന് എന്നെ തടഞ്ഞിട്ട് അടിക്കരുതെന്ന് പറഞ്ഞു. നിങ്ങളെ അടിക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ട് ഞാന്‍ എന്നെ തന്നെ അടിക്കട്ടെ എന്നായിരുന്നു മറുപടിയായി മുത്തശ്ശിയോട് ചാന്‍ പറഞ്ഞത്. ആ സിനിമ ഇതുപോലെ വിജയിക്കുമെന്ന് കരുതിയില്ലെന്ന് ഐശ്വര്യ പറയുന്നു.

തിരുടാ തിരുടാ എന്ന സിനിമയാണ് മൂന്നാമത് നഷ്ടപ്പെട്ടത്. അതിനുവേണ്ടിയുള്ള ടെസ്റ്റ് നടന്നിരുന്നു. ഈ സിനിമയിലേക്ക് മണി സാര്‍ വിളിച്ചപ്പോള്‍ ഹിന്ദി സിനിമയായ ഗര്‍ദിഷിയിലേക്ക് ഓഫര്‍ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ കൂടി പോയതോടെ ഈ ജന്മത്തില്‍ അദ്ദേഹം ഇനി എന്നെ വിളിക്കില്ലല്ലോ എന്ന ചിന്തയായി. ഞാന്‍ തന്നെ എന്റെ ഡേറ്റ് നോക്കാതിരുന്നതിലാണ് ഈ സിനിമകളെല്ലാം തനിക്ക് നഷ്ടപ്പെട്ടതെന്നാണ് ഐശ്വര്യ പറഞ്ഞത്.

More from Filmibeat

Read more about: aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X