twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീനിയറും ജൂനിയറും ഒരുപോലെ, ബൃന്ദ മാസ്റ്റർ ഇല്ലെങ്കിൽ സെറ്റിൽ നിന്നും പോരുമായിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി

    |

    അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി തുടങ്ങിയതോടെയാണ് നടി ഐശ്വര്യ ലക്ഷ്മി മലയാളികളുടെ മനസില്‍ ഇടം നേടിയത്. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലൊട്ടാകെ തിളങ്ങാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴിലും സജീവമാവുകയാണ് ഐശ്വര്യ. ഇതിനിടയില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഐശ്വര്യയും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിന്‍ സെല്‍വം എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലെ ചരിത്രകഥയെ ആസ്പദമാക്കി ഒരുക്കുന്നതാണ്.

    കാര്‍ത്തി, ജയറാം, ജയംരവി, അര്‍ജുന്‍ സര്‍ജ, തുടങ്ങിയ നടന്മാര്‍ക്കൊപ്പം ബോളിവുഡില്‍ നിന്നും ഐശ്വര്യ റായി അടക്കം തമിഴില്‍ നിന്നും തൃഷ, തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു. മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ഐശ്വര്യ ലക്ഷ്മിയിപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമയെ കുറിച്ചും സംവിധായകനെ കുറിച്ചും ഐശ്വര്യ വാചലായാവുന്നത്.

    മണി രത്നത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

    'മണി രത്നം സാറിന് എന്നെ കാണണം എന്ന ആഗ്രഹം ഉണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. എനിക്കിപ്പോഴും ആ ദിവസം ഓര്‍മ്മയുണ്ട്. 2019 ജൂണ്‍ 3 ന് ആണ് മണി സര്‍ എന്നെ വിളിച്ചത്. പുള്ളിയുടെ വലിയൊരു ആരാധികയാണ് താനെന്നും ഐശ്വര്യ സൂചിപ്പിക്കുന്നു. ഞാനൊരു അഭിനേത്രിയായി തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ട് കഴിഞ്ഞിരുന്നു. അങ്ങനെ അധികം സംസാരിക്കുന്ന ആളല്ല മണി സര്‍. എന്നാല്‍ വളരെ സ്വീറ്റ് ആയിട്ടുള്ള വ്യക്തിയാണ്. ആദ്യ കൂടി കാഴ്ചയ്ക്ക് പിന്നാലെ ഒരു ലുക്ക് ടെസ്റ്റ് ഉണ്ടായിരുന്നു.

    വലിയ ക്രൂവിന് മുന്നിലേക്ക് താൻ എത്തി

    രവി വര്‍മന്‍ സര്‍, തോട്ട തരണി സര്‍, തുടങ്ങി എ ആര്‍ റഹ്മാന്‍ സര്‍ ഒഴികെ മറ്റെല്ലാവരും അന്ന് അവിടെ ഉണ്ടായിരുന്നു. ഇത്രയും വലിയൊരു ക്രൂവിന്റെ മുന്നിലേക്ക് ചെല്ലാന്‍ എനിക്കും ടെന്‍ഷനായിരുന്നു. എന്റെ ലുക്ക് ടെസ്റ്റ് ആയിരുന്നു ആദ്യം. അതു കൊണ്ട് തന്നെ അത് വലിയൊരു ഉത്തരവാദിത്വം ആയിരുന്നു. ഞാന്‍ സെലക്ട് ആകും എന്ന് ഒരിക്കലും കരുതിയില്ല. എങ്കിലും എനിക്ക് ആത്മവിശ്വാസം തരുന്നത് പോലൊരു കാര്യം സാര്‍ അവിടെ പറഞ്ഞിരുന്നു. അതിലൂടെയാണ് താന്‍ ആ കഥാപാത്രത്തിലേക്ക് എത്തിയതെന്നും ഐശ്വര്യ പറയുന്നു.

    ഒടുവിൽ ചിത്രീകരണം ആരംഭിച്ചു

    സിനിമയുടെ ആദ്യ ഷെഡ്യൂള്‍ 2019 ഡിസംബറിലാണ് തുടങ്ങിയത്. കറാബി, കാഞ്ചനബൂരി, തായ്ലാന്റ് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. പുലര്‍ച്ചെ രണ്ട് മണിക്ക് ഉണരും, 3 മണിയാവുമ്പോഴേക്കും മേക്കപ്പ് ഒക്കെ ഇട്ട് റെഡിയാവും. അന്താരാഷ്ട്ര തലത്തിലുള്ള സജ്ജീകരണങ്ങളായിരുന്നു ആ സെറ്റില്‍. കാര്‍ത്തി സാര്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. ജയം രവി സര്‍ പിന്നീട് ജോയിന്‍ ചെയ്തു. ജയറാമേട്ടനും ഉണ്ടായിരുന്നു. ഞങ്ങളെല്ലാം ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നതുമെല്ലാം. ജയറാമേട്ടന്‍ ആദ്യ കാലങ്ങളില്‍ സിനിമ ഷൂട്ട് ചെയ്യുന്നതിനെ കുറിച്ചെല്ലാം പറഞ്ഞു തരുമായിരുന്നു. ശരിക്കും കോളേജിലേക്ക് മടങ്ങിയെത്തിയ അനുഭവമാണ് സിനിമയിലൂടെ ലഭിച്ചതെന്നാണ് ഐശ്വര്യ സൂചിപ്പിക്കുന്നത്.

    പ്രണയവിവാഹം ആണെന്ന് പറയാം; അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അധ്യാപികയായി, മുകേഷിന്റെ സഹോദരി പറയുന്നുപ്രണയവിവാഹം ആണെന്ന് പറയാം; അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അധ്യാപികയായി, മുകേഷിന്റെ സഹോദരി പറയുന്നു

    Recommended Video

    ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി
    ഇറങ്ങി ഓടാൻ തോന്നിയ നിമിഷമായിരുന്നു

    സിനിമയുടെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് മനസിലാവാത്തത് പോലെയാണ് മണി സര്‍ സെറ്റില്‍ പെരുമാറുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് അപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നഒരൊറ്റ ഷോട്ടില്‍ മാത്രമായിരിക്കും ശ്രദ്ധ. വളരെ സീനിയറായ ജയറാമേട്ടനെയും തുടക്കകാരിയായ എന്നെയും അദ്ദേഹം ഒരുപോലെ തന്നെയാണ് പരിഗണിക്കുന്നത്. സിനിമയുടെ ആദ്യത്തെ ഷോട്ടോ എന്റെ മുഖത്ത് നിന്നായിരുന്നു. അത് അറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക് പരിഭ്രാന്തിയായി. അന്ന് ബൃന്ദ മാസ്റ്റര്‍ ഇല്ലായിരുന്നുവെങ്കില്‍, ഒരു പക്ഷെ അപ്പോള്‍ തന്നെ അവിടെ നിന്ന് ഞാന്‍ എല്ലാം പാക്ക് ചെയ്ത് തിരിച്ചു വരുമായിരുന്നു. പക്ഷേ ഷൂട്ടിങ് വളരെ രസമായിരുന്നു. ഈ സിനിമക്ക് ശേഷം എനിക്ക് ഭിനയം നിര്‍ത്തേണ്ടി വന്നാലും, സന്തോഷത്തോടെ ചെയ്യുമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

    എല്ലാം ഡയലോഗിൽ ഒതുക്കുന്നു; ശിവാഞ്ജലി റൊമൻസ് കാണിക്കാൻ എന്താണ് ബുദ്ധിമുട്ട്, സാന്ത്വനത്തിൽ വീണ്ടും ട്വിസ്റ്റ്എല്ലാം ഡയലോഗിൽ ഒതുക്കുന്നു; ശിവാഞ്ജലി റൊമൻസ് കാണിക്കാൻ എന്താണ് ബുദ്ധിമുട്ട്, സാന്ത്വനത്തിൽ വീണ്ടും ട്വിസ്റ്റ്

    English summary
    Aishwarya Lekshmi Opens Up About Her Acting Experience With Mani Ratnam In Ponniyin Selvan Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X