For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധനുഷിനൊപ്പം അഭിനയിക്കാന്‍ ഐശ്വര്യ ലക്ഷ്മിയും! ഐശ്വര്യയുടെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രമാണോ?

  |

  പുതുമുഖ നടിമാര്‍ക്ക് വലിയ അവസരമാണ് മലയാള സിനിമയില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ അഭിനയിക്കുന്ന ആദ്യ സിനിമകളില്‍ തിളങ്ങി നിന്ന പല നടിമാരും പിന്നീട് ശോഭിക്കാന്‍ കഴിയാതെ പോവുന്നതും സ്ഥിരം കാഴ്ചയാണ്. അക്കൂട്ടത്തില്‍ ഐശ്വര്യ ലക്ഷ്മിയ്ക്ക് ഭാഗ്യമുണ്ട്. അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റിലേക്ക് എത്തിച്ചാണ് ഐശ്വര്യ പ്രേക്ഷക പിന്തുണ സ്വന്തമാക്കിയത്.

  വധഭീഷണിയും ഗുണ്ടായിസവും! ഉപ്പും മുളകിലെയും ബാലുവിന് വീണ്ടും ഗുണ്ടാ പരിപാടി തുടങ്ങേണ്ടി വരുമോ?

  ഈ വര്‍ഷം ഐശ്വര്യ ലക്ഷ്മിയ്ക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും പുതിയ ചുവടുവെപ്പുകളിലേക്ക് നടി കടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മറ്റ് താരങ്ങളെ പോലെ അന്യഭാഷ ചിത്രങ്ങളിലേക്ക് കൂടി സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടിയിപ്പോള്‍. അത്തരത്തില്‍ തമിഴിലേക്കുള്ള ഐശ്വര്യയുടെ അരങ്ങേറ്റത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

  വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള ആദ്യ ചിത്രങ്ങള്‍! നടി പൂജ ബത്ര പങ്കുവെച്ച ഫോട്ടോസ് തരംഗമാവുന്നു

  ഐശ്വര്യ ലക്ഷ്മി തമിഴിലേക്ക്..

  ഐശ്വര്യ ലക്ഷ്മി തമിഴിലേക്ക്..

  നടി ഐശ്വര്യ ലക്ഷ്മിയും തമിഴിലേക്ക് അരങ്ങേറ്റം നടത്താന്‍ പോവുകയാണെന്നുള്ള വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നായകനായിട്ടെത്തുന്നത് ധനുഷ് ആണെന്നുമാണ് സൂചന. ഈ വര്‍ഷമെത്തിയ രജനികാന്തിന്റെ ഹിറ്റ് സിനിമ പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളിലാണ് ഐശ്വര്യ നായികയാവുന്ന കാര്യം പറഞ്ഞിരിക്കുന്നത്. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുന്ന സിനിമയില്‍ ഐശ്വര്യ എത്തുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

  വമ്പന്‍ സിനിമയായിരിക്കും

  വമ്പന്‍ സിനിമയായിരിക്കും

  പേട്ടയ്ക്ക് മുന്‍പ് എത്തിക്കാന്‍ തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ധനുഷിന്റേത്. എന്നാല്‍ പല പ്രശ്‌നങ്ങള്‍ കാരണം നീണ്ട് പോവുകയായിരുന്നു. ലണ്ടന്‍ കേന്ദ്രമായ ഒരു ഗാംഗ്‌സ്റ്റര്‍ ചിത്രത്തിന് വേണ്ടിയാണ് കാര്‍ത്തിക് സുബ്ബരാജും ധനുഷും ഒന്നിക്കുന്നതെന്നാണ് കരുതുന്നത്. ശശികാന്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷ് നായകനായിട്ടെത്തുമ്പോള്‍ ഹോളിവുഡില്‍ നിന്നുമൊരു നടന്‍ കൂടി ചിത്രത്തിന്റെ ഭാഗമാവുമെന്നാണ് സൂചന. ഔദ്യോഗികമായ അനൗണ്‍സമെന്റിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.

  തമിഴില്‍ സജീവമാകുന്നോ?

  തമിഴില്‍ സജീവമാകുന്നോ?

  ഈ ചിത്രം മാത്രമല്ല സുന്ദര്‍ സി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി നായികയായിട്ടെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലെങ്കിലും ഉടന്‍ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തില്‍ കൈനിറയെ അവസരങ്ങള്‍ ഉണ്ടെങ്കിലും തമിഴ് സിനിമാലോകത്ത് കൂടി സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് നടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുടെ ഭാഗമായി ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ.

  ഇക്കൊല്ലത്തെ സിനിമകള്‍

  ഇക്കൊല്ലത്തെ സിനിമകള്‍

  കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച വരത്തന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. വരത്തന്‍ തിയറ്ററുകളിലും ബോക്സോഫീസിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 2019 ന്റെ തുടക്കത്തില്‍ ആസിഫ് അലിയ്ക്കൊപ്പം അഭിനയിച്ച വിജയ് സൂപ്പറും പൗര്‍ണമിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫീല്‍ഗുഡ് ചിത്രമായി പരിഗണിക്കപ്പെട്ട സിനിമ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. തൊട്ട് പിന്നാലെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന സിനിമയും റിലീസിനെത്തിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല.

   ഭാഗ്യ സിനിമകള്‍

  ഭാഗ്യ സിനിമകള്‍

  ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു ഐശ്വര്യ ലക്ഷ്മി വെള്ളിത്തിരയിലെത്തുന്നത്. ആഷിക് അബുവിന്റെ മായാനദി എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു ഐശ്വര്യയെ ജനപ്രിയ നടിയാക്കിയത്. ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമായിരുന്നു ഐശ്വര്യയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. അപര്‍ണ എന്ന അപ്പുവായി മായാനദിയില്‍ നിറഞ്ഞ് നിന്ന ഐശ്വര്യയെ തേടി നിരവധി അംഗീകാരങ്ങളായിരുന്നു എത്തിയത്. 2014 ല്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഐശ്വര്യ ലക്ഷ്മി അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. എംബിബിഎസ് ബിരുദധാരിയായ ഐശ്വര്യ പഠന കാലത്താണ് മോഡലിംഗ് ആരംഭിച്ചത്.

  English summary
  Aishwarya Lekshmi's acting with Danush
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X