ഐശ്വര്യ റായിയുടെ ആദ്യ സിനിമ! ലൊക്കേഷനില്‍ നിന്നും ആരും കാണാത്ത ചിത്രങ്ങള്‍ പുറത്ത് വന്നു

എല്ലാ കാലത്തും ലോകസുന്ദരിയായ ഐശ്വര്യ റായിയെ കുറിച്ച് ആരാധകര്‍ക്ക് പറയാന്‍ നൂറ് നാവാണ്. ഇന്നും യുവാക്കളുടെ മനസില്‍ ഐശ്വര്യ റായിയെ പോലൊരു സുന്ദരിയെ ഭാര്യയാക്കണമെന്നായിരിക്കും. നക്ഷത്ര കണ്ണുകളിലൂടെയുള്ള ഐശ്വര്യരുടെ സൗന്ദര്യം ഇന്നും വര്‍ണിക്കപ്പെടുന്നുണ്ട്. ഒരു പ്രസവശേഷവും ശരീരസൗന്ദര്യം കൂടി എന്നല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ലായിരുന്നു.

ലോക്ഡൗണ്‍ കാലത്ത് ഐശ്വര്യയെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് ഭര്‍ത്താവും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചന്‍. തന്റെ സിനിമകളെ കുറിച്ച് ഓരോ അനുഭവങ്ങള്‍ പറഞ്ഞ് വരുന്നതിനൊപ്പം ഐശ്വര്യ തനിക്ക് വേണ്ടി പറന്ന് വന്ന സാഹചര്യത്തെ കുറിച്ചുമൊക്കെ താരം പറഞ്ഞത് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ നൃത്ത കൊറിയോ ഗ്രാഫറായ ബൃന്ദ മാസ്റ്ററാണ് ഐശ്വര്യയുടെ ചിത്രവുമായി എത്തിയിരിക്കുന്നത്.

aishwarya-rai-bachchan-

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

ഇരുവര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു ട്വിറ്റര്‍ പേജിലൂടെ ബൃന്ദ മാസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. 'ഇരുവര്‍ മൂവിയാണ്. മണി സാറിനൊപ്പമുള്ള തന്റെ ആദ്യചിത്രം' എന്ന ക്യാപ്ഷനായിരുന്നു ഫോട്ടോയ്ക്ക് താഴെ ബൃന്ദ കുറിച്ചത്. ഐശ്വര്യ റായിയെ ഡാന്‍സ് പരിശീലിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തിരുന്നതും.

സാധാരണ ഐശ്വര്യ റായിയുടെ ഫോട്ടോസെല്ലാം വൈറലാവുന്നത് പോലെ ഇതും വൈറലായിരിക്കുകയാണ്. ആദ്യമായി ഐശ്വര്യ റായി അഭിനയിച്ച ചിത്രമാണ് ഇരുവര്‍. ലോകസുന്ദരിയായതിന് ശേഷം മണിരത്‌നമാണ് ഐശ്വര്യ റായിയെ വെള്ളിത്തിരയിലേക്ക് ആദ്യമെത്തിക്കുന്നത്. മോഹന്‍ലാലിന്റെ നായിക വേഷത്തിലായിരുന്നു ചിത്രത്തില്‍ നടി അഭിനയിച്ചതും.

aishwarya-rai-bachchan-

മണിരത്‌നത്തിന്റെ എല്ലാ കാലത്തെയും വെച്ച് ഏറ്റവും ഹിറ്റായ സിനിമകൡലൊന്നായിരുന്നു ഇരുവര്‍. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കിയ ചിത്രം എംജി ആറിന്റെയും കരുണനിധിയുടെയും തമിഴ്‌നാട് രാഷ്ട്രീയത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമൊക്കെ ആസ്പദമാക്കിയായിരുന്നു. മോഹന്‍ലാലിനും ഐശ്വര്യ റായിയ്ക്കും പുറമേ പ്രകാശ് രാജ്, രേവതി, ഗൗതമിസ തബു, നാസര്‍ തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്. എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ പിറന്ന ഹിറ്റ് പാട്ടുകളായിരുന്നു സിനിമയുടെ മറ്റ് പ്രധാന സവിശേഷതകളിലൊന്ന്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X