അമ്മയും മകളുമായി ഐശ്വര്യ റായ്! ഗുരുവിന്റെ ചിത്രത്തിൽ ഇരട്ട വേഷത്തിൽ താരസുന്ദരി
ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമായ പൊന്നിയിൽ സെൽവൻ. മണി രത്നത്തിന്റെ ഡ്രീം പ്രോജക്ടായ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. പൊന്നിയിൽ സെൽവൻ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സൗത്തിന്ത്യൻ താരങ്ങളും ബോളിവുഡ് താരങ്ങളും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
മണിരത്ന ചിത്രത്തിലൂടെ വീണ്ടും ഇന്ത്യൻ സിനിമയുടെ താരസുന്ദരി ഐശ്വര്യറായ് തെന്നിന്ത്യൻ സിനിമ ലോകത്തിലേയ്ക്ക് മടങ്ങി എത്തുകയാണ്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുളള കുതൽ വിവരം പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ഐശ്വര്യറായ് എത്തുന്നതത്രേ.

മോഹൻലാൽ, പ്രകാശ് രാജ് എന്നിവർ പ്രധാനകഥപാത്രമായി എത്തിയ ഇരുവറിലൂടെയാണ് ഐശ്വര്യറായ സിനിമലോകത്തിലേയ്ക്ക് എത്തിയത് ചിത്രത്തിൽ ഇരട്ട കഥപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ഗുരുവിന്റെ ചിത്രത്തിലൂടെ ഇരട്ടവേഷത്തിൽ താരം തെന്നിന്ത്യൻ സിനിമ ലോകത്തേയ്ക്ക് മടങ്ങി എത്തുകയാണ്. ഇരുവറിലെ പോലെ ഇരട്ടവേഷത്തിൽ തന്നെയാണ് ഐശ്വര്യ ഇരട്ടവേഷത്തിൽ തന്നെയാണ് ഈ ചിത്രത്തിലും എത്തുന്നത്.

പൊന്നിയിൽ സെൽവനിൽ അമ്മയുടേയും മകളുടേയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്ന് ആദ്യമേ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിൽ നന്ദിയുടെ അമ്മ മന്ദാകിനി ദേവിയായും താരം എത്തുമെന്നുള്ള റിപ്പോർട്ടുക പ്രചരിക്കുന്നുണ്ട്. വരുന്ന ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് തായിലന്റിൽ ആരംഭിക്കും.

വളര ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നോവലിൽ പറയുന്നത് പോലെ പെരിയ പഴുവേത രായരെ മറ്റുളളവരുടെ നിർബന്ധത്തിൽ വിവാഹം കഴിക്കേണ്ടി വരുന്നു. തന്റെ ജീവിതം ഹോമിച്ചവരോടുളള പകയെ കുറിച്ചും നോവലിൽ പ്രതിപാദിക്കുന്നുണ്ട്. ഇത് ചിത്രത്തിൽ ഉണർവേകും. തെലുങ്ക് താരം നാടൻ മോഹൻ ബാബുവാണ് പഴുവേത രായരെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചൻ, കാർത്തി, ജയം രവി, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ്, ഐശ്വര്യലക്ഷ്മി, അമലാ പോൾ, ചിയാൻ വിക്രം,നാസർ, സത്യരാജ്, പാർത്ഥിവൻ, ശരത് കുമാർ, റഷി ഖന്ന, തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ താരങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ലൈക്ക പ്രൊഡക്ഷൻസാണ് ഈ ബ്രഹ്മാണ്ഡ ചിത്ര നിർമ്മിക്കുന്നത്.


Click it and Unblock the Notifications











