ഐശ്വര്യ റായ് തമിഴിലേക്ക് തിരിച്ചുവരുന്നു?

By Aswathi

1997ല്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ലോക സുന്ദരിപ്പട്ടം കെട്ടിയ ഐശ്വര്യ റായ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മണിരത്‌നത്തിന്റെ സംവിധനത്തിലിറങ്ങിയ ചിത്രത്തില്‍ ഐശ്വര്യയ്ക്ക് നല്ല പേരുകളാണ് വന്നു പെട്ടത്. തുടര്‍ന്ന് ശങ്കര്‍ സംവിധാനം ചെയ്ത തമിഴകത്തെ എക്കലത്തെയും സൂപ്പര്‍ ഹിറ്റുകളിലൊന്നായ ജീന്‍സ് എന്ന ചിത്രത്തിലൂടെ പ്രശാന്തിന്റെ നായികയായി എത്തി.

ജീന്‍സ് ഐശ്വരയ്ക്ക് തമിഴില്‍ വലിയ നേട്ടമായിരുന്നെങ്കിലും അതോടെ താരത്തിന് ഹിന്ദിയില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നു. അതിനിടയില്‍ മമ്മൂട്ടിയും അജിത്തും നായകന്മാരായ കണ്ടുകൊണ്ടേന്‍ കണ്ടകൊണ്ടേന്‍ എന്ന ചിത്രത്തിലഭിനയിച്ചു. പിന്നെ ബോളിവുഡില്‍ തന്നെ സ്ഥിരപ്പെടുത്തി.

നീണ്ട പത്ത് വര്‍ഷത്തിന് ശേഷം മണിരത്‌നത്തിന്റെ രാവണന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴിലേക്കെത്തിയത് വലിയ പ്രതീക്ഷയായി. ബോളിവുഡിലും കോളിവുഡിലും ഒരുമിച്ച് ചിത്രീകരിച്ച രാവണന്റെ തമിഴ് പതിപ്പില്‍ വിക്രമും പൃഥ്വിരാജുമായിരുന്നു നായകന്മാര്‍. അതേവര്‍ഷം തന്നെ രജനീകാന്ത് നായകനായ എന്തിരന്‍ എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചു. പിന്നീട് തമിഴിലേക്കൊരു തിരിച്ചുവരവുണ്ടായില്ല.

പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി ഐശ്വര്യ വീണ്ടും തമിഴിലേക്കെത്തുന്നു എന്നാണ് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍. അതും ജീന്‍സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ. ഐശ്വര്യ തമിഴിലേക്ക് തിരിച്ചുവരുമോ...കൂടുതല്‍ വിവരങ്ങള്‍ ചിത്രങ്ങലിലൂടെ.

ഐശ്വര്യ ജീന്‍സ്2 ല്‍?

ഐശ്വര്യ റായ് തമിഴിലേക്ക് തിരിച്ചുവരുന്നു?

ജീന്‍സ് എന്ന ചിത്രത്തിലൂടെ ഐശ്വര്യ തമിഴിലേക്ക് തിരിച്ചുവരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐശ്വര്യയെ കണ്ടു

ഐശ്വര്യ റായ് തമിഴിലേക്ക് തിരിച്ചുവരുന്നു?

ഗോസിപ്പോ എന്തോ, ജീന്‍സിലെ നായകന്‍ പ്രശാന്തിനെ പിതാവ് തിങ്കരാജന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് അഭിനയിക്കണം എന്ന് പറഞ്ഞ് ഐശ്വര്യയെ സമീപിച്ചത്രെ

ഐശ്വര്യ എന്ത് പറഞ്ഞു

ഐശ്വര്യ റായ് തമിഴിലേക്ക് തിരിച്ചുവരുന്നു?

പ്രൊജക്ട് ഐശ്വര്യ സ്വീകരിച്ചോ? ജീന്‍സിന്റെ രണ്ടാം ഭാഗത്തിലൂടെ താരം തമിഴിലേക്ക് തിരിച്ചുവരുമോ? കാത്തിരുന്ന് തന്നെ അറിയണം.

ഐശ്വര്യ-പ്രശാന്ത്

ഐശ്വര്യ റായ് തമിഴിലേക്ക് തിരിച്ചുവരുന്നു?

ജീന്‍സ് എന്ന ചിത്രത്തിലൂടെ മികച്ച താരജോഡികള്‍ എന്ന് തെളിയിച്ചവരാണ് ഇരുവരും. വീണ്ടും ആ കെമിസ്ട്ര വര്‍ക്കൗട്ടാകുമോ എന്നതാണ് സംശയം

 തിരിച്ചുവരവ്

ഐശ്വര്യ റായ് തമിഴിലേക്ക് തിരിച്ചുവരുന്നു?

വിവാഹവും പ്രസവവുമെല്ലാം കഴിഞ്ഞ് ഐശ്വര്യ സിനിമാ ലോകത്തേക്ക് തന്നെ തിരിച്ചുവരവിന് ഒരുങ്ങുന്നതേയുള്ളൂ. ചില പരസ്യ ചിത്രങ്ങളിലൂടെയും പൊതുവേദികളിലൂടെയുമാണ് ഐശ്വര്യ തിരിച്ചവരവ് അറിയിച്ചത്. വൈകാതെ തമിഴിലൂടെ അത് സംഭവിക്കും എന്ന പ്രതീക്ഷിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X