ഐശ്വര്യ റായിയുടെ നായകന്‍ വരെയായി! പിന്നെ ടോയ്‌ലെറ്റ് വൃത്തിയാക്കി ജീവിക്കേണ്ടി വന്നു; നടൻ അബ്ബാസിന്റെ കഥ വൈറൽ

മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ സൃഷ്ടിച്ചത് പോലൊരു ഓളം തമിഴ്‌നാട്ടിലുണ്ടാക്കിയ നടനാണ് അബ്ബാസ്. ഒരു കാലത്ത് റൊമാന്റിക് ഹീറോയായി സിനിമയില്‍ തിളങ്ങി നിന്ന നടന്‍ ഏകദേശം 20 വര്‍ഷത്തോളം അഭിനയ ജീവിതത്തില്‍ സജീവമായിരുന്നു. വിശ്വസുന്ദരി ഐശ്വര്യ റായി അടക്കമുള്ളവരുടെ നായകനായിരുന്ന അബ്ബാസ് യുവാക്കളുടെ മനം കവര്‍ന്ന റൊമാന്റിക് ഹീറോയായിട്ടാണ് തിളങ്ങിയത്.

എന്നാല്‍ അങ്ങനെ സൂപ്പര്‍താരപദവിയിലെത്തിയിട്ടും പിന്നീടുള്ള നടന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല. സിനിമകള്‍ നിരന്തരം പരാജയപ്പെട്ടതോടെ അബ്ബാസിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. ഇടയ്ക്ക് ന്യൂസിലാന്‍ഡിലേക്ക് പോയ ശേഷം നടന് അവിടെ ടോയ്‌ലെറ്റ് കഴുകി വരെ ജീവിക്കേണ്ടി വന്നിരുന്നു. ഈ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

abbas

മകനെ ഒരു എന്‍ജീനിയറാക്കണമെന്നായിരുന്നു അബ്ബാസിന്റെ അച്ഛന്‍ ആഗ്രഹിച്ചത്. അങ്ങനെ അദ്ദേഹം അബ്ബാസിനെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ചു. ഇതിനിടയിലാണ് മോഡലിംഗില്‍ അബ്ബാസിന് താല്‍പ്പര്യം തോന്നുന്നത്. 1995 ല്‍ മോഡലിംഗ് രംഗത്തേക്ക് എത്തിയ താരം ഗ്ലാമര്‍ ലോകത്ത് ശ്രദ്ധേയനായി. പിന്നാലെ സിനിമയില്‍ അവസരങ്ങള്‍ ലഭിച്ച് തുടങ്ങി. സൂപ്പര്‍ നായകനിരയിലേക്ക് വരെ എത്തിയ അദ്ദേഹം ഏകദേശം ഇരുപത് വര്‍ഷത്തോളം അഭിനയ രംഗത്ത് സജീവമായിരുന്നു.

റൊമാന്റി ഹീറോയായിട്ടും അഭിനയ പ്രധാന്യമുള്ള നായക വേഷങ്ങളുമൊക്കെ ഈ കാലയളവില്‍ അബ്ബാസ് അവതരിപ്പിച്ചു. ഇടയ്ക്ക് നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രത്തിലൂടെയും തിളങ്ങി. കണ്ടുകൊണ്ടെയ്ന്‍ കണ്ടുകൊണ്ടേയ്ന്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി, ഐശ്വര്യ റായി തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. അങ്ങനെ സിനിമകളില്‍ നിന്നും വലിയ താരമൂല്യം ലഭിച്ചെങ്കിലും അബ്ബാസിന്റെ സിനിമകള്‍ പരാജയപ്പെടുന്ന സ്ഥിതിയിലേക്ക് എത്തി.

ഇറങ്ങുന്ന എല്ലാ സിനിമകളും വലിയ പരാജയമായി തുടങ്ങിയതോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാമെന്ന തീരുമാനത്തിലേക്ക് താരമെത്തി. അങ്ങനെയാണ് ഇന്ത്യയിലെ ജീവിതം അവസാനിപ്പിച്ച് വിദേശത്തേക്ക് പോകുന്നത്. സിനിമയുടെ പീക്ക് പോയിന്റിലെത്തിയപ്പോള്‍ ബോറടിച്ചത് കൊണ്ടാണ് അദ്ദേഹം അഭിനയം ഉപേക്ഷിച്ച് പോയതെന്നാണ് മറ്റ് ചില കഥകള്‍. എന്തായാലും താരമാണെന്ന അഹങ്കാരമെന്നും ലവലേശം ഇല്ലാത്ത നടന്‍ എന്ത് ജോലി ചെയ്യാനും സന്നദ്ധത കാണിച്ചിരുന്നു.

abbas

ഇടയ്ക്ക് ടോയ്‌ലെറ്റ് ക്ലീനിങ്ങിന് ഉപയോഗിക്കുന്ന ഹാര്‍പ്പിക്കിന്റെ പരസ്യത്തില്‍ അഭിനയിച്ചാണ് അബ്ബാസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഡിഎന്‍എയുടെ റിപ്പോര്‍ട്ട് പ്രകാരം നടനിപ്പോള്‍ ന്യൂസിലന്‍ഡില്‍ അജ്ഞാതനെ പോലെ താമസിക്കുകയാണെന്ന് പറയപ്പെടുന്നു. അദ്ദേഹം പാപ്പരായി പോയതായിരുന്നു അതിന് കാരണം. മാത്രമല്ല ഇടയ്ക്ക് ടോയ്ലറ്റ് ക്ലീനറായും ടാക്‌സി ഡ്രൈവറായിട്ടുമൊക്കെ അബ്ബാസ് ജോലി ചെയ്തിരുന്നു.

അബ്ബാസിന്റെ ജീവിതത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ അതിലൊന്നും സത്യമില്ലെന്നാണ് പിന്നിടൊരിക്കല്‍ നടന്‍ തന്നെ വെളിപ്പെടുത്തിയത്. 'സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്ത് തനിക്ക് ബോറടിച്ചത് കൊണ്ടാണ് അതില്‍ നിന്നും മാറി നില്‍ക്കാമെന്ന് തീരുമാനിക്കുന്നത്. അഭിനയിക്കുന്നതില്‍ അതൃപ്തി വന്നതോടെ മാറി നില്‍ക്കാമെന്ന് വിചാരിച്ചു. അങ്ങനെയാണ് സിനിമ ഉപേക്ഷിച്ചത്.

ഇതിനിടയില്‍ വിവാഹം കൂടി കഴിഞ്ഞതോടെ കുടുംബസമേതം ന്യൂസിലാന്‍ഡിലേക്ക് പോവുകയായിരുന്നു. അവിടെ ആദ്യം മെക്കാനിക്കിന്റെ ജോലി തന്നെയാണ് താന്‍ ചെയ്തിരുന്നത്. ഇടയ്ക്ക് പെട്രോള്‍ പമ്പിലും ടോയ്‌ലെറ്റ് ക്ലീനിങ്ങുമൊക്കെ താന്‍ ചെയ്തിട്ടുണ്ട്. ഓരോ ജോലികളും മടുപ്പായി തുടങ്ങിയതോടെയാണ് താന്‍ നിര്‍മാണ രംഗത്തേക്ക് കടന്നത്. വീണ്ടും സിനിമയില്‍ അഭിനയിക്കുക എന്നത് തന്നെയാണ് തന്റെ ലക്ഷ്യമെന്നും മുന്‍പൊരു അഭിമുഖത്തില്‍ അബ്ബാസ് വ്യക്തമാക്കിയിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X