For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയൻതാരയെ പോലെ മാത്രം ചെയ്യാൻ എനിക്ക് താൽപര്യമില്ല; നടിയെക്കുറിച്ച് ഐശ്വര്യ രാജേഷ്

  |

  തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ സ്റ്റാറുകളായി പുരുഷ താരങ്ങൾ ഒരുപാട് പേരുണ്ടെങ്കിലും ലേഡി സൂപ്പർ സ്റ്റാർ ആയി നയൻതാര മാത്രമേ ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്. നടിക്കുള്ള ആരാധക വൃന്ദവും ബോക്സ് ഓഫീസ് മൂല്യവും ഏവരെയും അമ്പരപ്പിക്കുന്നതാണ്. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന നയൻതാരയുടെ കരിയറിൽ ഉയർച്ചയും താഴ്ചയും ഒരുപോലെ ഉണ്ടായിരുന്നു.

  ആദ്യ കാലത്ത് ​ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ച നടി പിന്നീട് സ്ത്രീ കേന്ദ്രീകൃത ആക്ഷൻ, ഹൊറർ സിനിമകളുടെ ഭാ​ഗമായി. തെന്നിന്ത്യയിൽ ഇന്ന് പ്രതിഫലത്തിന്റെ കാര്യത്തിൽ മുൻനിരയിലുള്ള നടിയാണ് നയൻസ്. 5 കോടി മുതൽ പത്ത് കോടി വരെയാണ് ഒരു സിനിമയ്ക്ക് നയൻതാര കൈപറ്റുന്ന പ്രതിഫലം.

  Also Read: ആ പ്രായത്തില്‍ കല്യാണം കഴിക്കാന്‍ ആള് വന്നേനെ; അന്ന് കെട്ടിയിരുന്നെങ്കില്‍ ഞാന്‍ മണ്ടത്തിയാവുമെന്ന് ടിആര്‍ ഓമന

  ഇപ്പോഴിതാ നയൻതാരയെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി ഐശ്വര്യ രാജേഷ്. നയൻതാരയെ പോലെ അടുത്ത ലേഡി സൂപ്പർ സ്റ്റാർ ആവുകയാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. നയൻതാര ചെയ്യുന്നത് പോലെയുള്ള സിനിമകൾ മാത്രം ചെയ്യാൻ തനിക്ക് താൽ‌പര്യമില്ലെന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്.

  'ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ പോലെ നായിക കേന്ദ്ര കഥാപാത്രം ആയ സിനിമകൾ മാത്രം ചെയ്യാൻ എനിക്ക് താൽപര്യമില്ല. എനിക്ക് എല്ലാത്തരത്തിലുള്ള സിനിമയും ചെയ്യണം. നയൻതാര വലിയൊരു നടിയാണ്. ഞാൻ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ. ഞാൻ എന്റെ പെർഫോമൻസിലൂടെ ഞാൻ വളർന്ന് വരികയാണ്,' ഐശ്വര്യ രാജേഷ് പറഞ്ഞു.

  Also Read: 'അടുത്ത കുഞ്ഞ് രണ്ട് വർഷം കഴിഞ്ഞേയുള്ളൂ...'; ചന്ദ്രയ്ക്കും കുഞ്ഞിനും ​ഗംഭീര സ്വീകരണമൊരുക്കി ടോഷ് ക്രിസ്റ്റി!

  ഡ്രെെവർ ജമുന ആണ് ഐശ്വര്യ രാജേഷിന്റെ പുതിയ സിനിമ. സിനിമയിൽ ടാക്സി ഡ്രെെവർ ആയാണ് ഐശ്വര്യ രാജേഷ് വേഷമിടുന്നത്. മറുവശത്ത് നയൻതാരയും കരിയറിന്റെ തിരക്കുകളിലാണ്. ​ഗോൾഡ്, ജവാൻ, കണക്ട് തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് നയൻതാരയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. അടുത്തിടെ വാടക ​ഗർഭധാരണവുമായി ബന്ധപ്പെട്ട് നയൻതാര വാർത്തകളിൽ നിറഞ്ഞിരുന്നു. ഇരട്ടക്കുട്ടികളാണ് നയൻതാരയ്ക്കും വിഘ്നേശ് ശിവനും പിറന്നിരിക്കുന്നത്. ഉലകം, ഉയിർ എന്നാണ് ഇവർക്ക് പേര് നൽകിയിരിക്കുന്നത്.

  വാടക​ഗർഭ ധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്നത് സംബന്ധിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹം കഴിക്കുന്നത്. അതേസമയം അടുത്തിടെ പുറത്തു വിട്ട രേഖകൾ പ്രകാരം നിയമപരമായി 2016 ൽ തന്നെ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാവുന്നത്. നയൻതാരയും വിജയ്സേതുപതിയും അഭിനയിച്ച സിനിമയുടെ സംവിധായകൻ വിഘ്നേശ് ശിവൻ ആയിരുന്നു. 2015 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. സൂപ്പർ ഹിറ്റായിരുന്നു ഈ സിനിമ. നയൻസിന്റെയും വിഘ്നേശ് ശിവന്റെയും കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായി ഇത് മാറി.

  2017 ഓടെയാണ് നയൻസും വിഘ്നേശും ഒരുമിച്ചുള്ള ഫോട്ടോകൾ പുറത്തു വിടാൻ തുടങ്ങിയത്. പിന്നാലെ ഇവർ പ്രണയത്തിലാണെന്ന ​ഗോസിപ്പുകളും പരന്നു. വരും ദിവസങ്ങളിൽ ജവാൻ എന്ന സിനിമയുടെ ഷൂട്ടിംഗിനായി രാജസ്ഥാനിലേക്ക് പോവാനിരിക്കുകയായിരുന്നു നയൻതാര.

  Read more about: aishwarya rajesh nayanthara
  English summary
  Aishwarya Rajesh About Nayanthara; Says She Want To Do All Kinds Of Movies Unlike Nayanthara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X