വിക്രമിനൊപ്പമുള്ള ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല! തീരുമാനം പാളിപ്പോയെന്ന് ഐശ്വര്യ രാജേഷ്!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് ഐശ്വര്യ രാജേഷ്. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. തമിഴില്‍ നിന്നുമാണ് ഈ താരം മലയാളത്തിലേക്കെത്തിയത്. അവതാരകയായും റിയാലിറ്റി ഷോയിലെ വിജയിയായും നിറഞ്ഞുനിന്നിരുന്ന ഐശ്വര്യയുടെ ആദ്യ സിനിമ അവര്‍കളും ഇവര്‍കളുമാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ജോമാന്റെ സുവിശേഷങ്ങളിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്. നിവിന്‍ പോളിയുടെ സിനിമയായ സഖാവിലും താരം വേഷമിട്ടിരുന്നു. കാക്കാമുട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും ഈ താരം സ്വന്തമാക്കിയിരുന്നു. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് താരം.
പോയവര്‍ഷത്തില്‍ തന്റേതായി പുറത്തിറങ്ങിയ സിനിമകളെ വിലയിരുത്തിയും താരമെത്തിയിരുന്നു. വിക്രം ചിത്രമായ സാമിയുടെ രണ്ടാം ഭാഗത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. ചെറിയൊരു വേഷമായിരുന്നു താരത്തിന് ലഭിച്ചത്. അരുള്‍സാമിയുടെ ഭാര്യയായ ഭുവനയായാണ് താരമെത്തിയത്. ഈ സിനിമ ചെയ്യേണ്ടയിരുന്നില്ലെന്ന്് പിന്നീട് തനിക്ക് തോന്നിയിരുന്നതായി താരം പറയുന്നു. വ്യക്തിപരമായുള്ള ബന്ധത്തിന്റരെ പേരിലാണ് താന്‍ ആ ചിത്രത്തില്‍ അഭിനയിച്ചത്. ആ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ ഒരു താരവും തയ്യാറായിരുന്നില്ല.

സാമിയുടെ ആദ്യഭാഗത്തില്‍ നായികയായെത്തിയ തൃഷ രണ്ടാം ഭാഗത്തിലും വേഷമിടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കവെയാണ് താന്‍ ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ച് തൃഷയെത്തിയത്. കീര്‍ത്തി സുരേഷ് സുപ്രധാന കഥാപാത്രത്തില്‍ എത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയായാണ് തൃഷ പിന്‍വാങ്ങിയത്. തന്‍രെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞതാണ് നടിയെ പ്രകോപിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇക്കാര്യം തന്നെയാണ് ഐശ്വര്യയും പറഞ്ഞത്.


Click it and Unblock the Notifications











