പേട്ടയുടെ ട്രെയിലറിനെ കുറിച്ചുള്ള ഐശ്വര്യ രാജേഷിന്റെ 'സ്വീറ്റ്' കമന്റ് വൈറലാകുന്നു
തമിഴ് സിനിമാ ലോകത്തെ നായികാ സങ്കല്‍പങ്ങളെ മാറ്റിയെഴുതിക്കൊണ്ടിരിയ്ക്കുകയാണ് ഐശ്വര്യ രാജേഷ്. ലുക്ക് കൊണ്ടും അഭിനയമികവ് കൊണ്ടും ഐശ്വര്യ രാജേഷ് ഇതുവരെ തമിഴകം കണ്ടിട്ടില്ലാത്ത നടിയാണ് എന്ന് തന്നെ പറയാം. അഭിനയം പോലെ തന്നെ ഐശ്വര്യയുടെ പെരുമാറ്റവും പ്രശംസിക്കപ്പെടാറുണ്ട്.
പേട്ട ട്രെയിലര്‍ റിലീസ് ചെയ്തതിന് ശേഷമുള്ള ഐശ്വര്യയുടെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പേട്ട ട്രെയിലര്‍ ട്വീറ്റ് ചെയ്തുകൊണ്ട് ചിത്രത്തെ താന്‍ എത്രത്തോളം ആവേശത്തോടെയാണ് കാത്തിരിയ്ക്കുന്നത് എന്ന് ഐശ്വര്യ പറഞ്ഞു.

2019 ജനുവരി 10 ന് പൊങ്കല്‍ റിലീസിനാണ് പേട്ട തിയേറ്ററിലെത്തുനന്ത്. അന്ന് തന്നെയാണ് ഐശ്വര്യ രാജേഷിന്റെ ജന്മദിനവും. ഇതാദ്യമായാണ് ഞാന്‍ എന്റെ പിറന്നാള്‍ ദിവസത്തിന് വേണ്ടി ഇത്രയേറെ കാത്തരിയ്ക്കുന്നത് എന്ന് ഐശ്വര്യ പറയുന്നു. ട്വീറ്റില്‍ രജനികാന്തിനോടുള്ള ആരാധനയും നടി പ്രകടിപ്പിച്ചിട്ടുണ്ട്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പെറ്റയുടെ ട്രെയിലര്‍ മണിക്കൂറുകള്‍ക്കകം തന്നെ കാട്ടുതീ പോലെ പടര്‍ന്നിരുന്നു. രജനികാന്തിനൊപ്പം വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖ്, തൃഷ, സിമ്രന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications











