ആരാധികയുടെ അതിവെെകാരിക കമന്റിന് ഐശ്വര്യയുടെ മറുപടി! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യയില്‍ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് ഐശ്വര്യാ രാജേഷ്. കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി എല്ലാവരുടെയും പ്രിയങ്കരിയായത്. സിനിമയുടെ വിജയം ഐശ്വര്യയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഐശ്വര്യാ രാജേഷ് തിളങ്ങിയിരുന്നു. സിനിമാ പാരമ്പര്യമൊന്നുമില്ലാതെ തമിഴില്‍ വരവറിയിച്ച താരത്തിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.

അടുത്തിടെയാണ് കഷ്ടത നിറഞ്ഞ ബാല്യത്തെക്കുറിച്ചും അവിടെ നിന്നും സിനിമാ നടിയായി മാറിയതിനെക്കുറിച്ചുമെല്ലാം നടി തുറന്നുപറഞ്ഞത്. ഇത് വാര്‍ത്തകളില്‍ എല്ലാം ഇടംപിടിച്ചിരുന്നു. തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള താരം കൂടിയാണ് ഐശ്വര്യാ രാജേഷ്. നടിയുടെ പുതിയ പോസ്റ്റിന് താഴെ ഒരു ആരാധിക കുറിച്ച കമന്റും അതിന് നടി നല്‍കിയ മറുപടിയും വൈറലായിരുന്നു.
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും നിങ്ങള്‍ക്കായി മരിക്കാന്‍ വരെ തയ്യാറാണെന്നുമായിരുന്നു ആരാധികയുടെ കമന്റ്. നിങ്ങളുടെ അഭിനയം ഇഷ്ടമാണ്. ലോകത്ത് നിങ്ങളുടെ കൈയ്യൊപ്പ് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ആരാധിക ഐശ്വര്യയുടെ പോസ്റ്റിന് താഴെ കുറിച്ചിരുന്നു. പിന്നാലെ ആരാധികയുടെ അതിവൈകാരികമായ കമന്റിന് മറുപടിയുമായി ഐശ്വര്യ രാജേഷ് എത്തിയിരുന്നു.
നിങ്ങളുടെ സ്‌നേഹത്തിന് നന്ദിയുണ്ട്. പക്ഷേ ആര്‍ക്കു വേണ്ടിയും മരിക്കാന്‍ വേണ്ടിയല്ല ജീവിതം. നിങ്ങളെ പോലൊരു ആരാധികയെ ലഭിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ ഇങ്ങനെ ഇനിയൊരിക്കലും പറയില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ നിങ്ങളുടെ നല്ല സുഹൃത്തായിരിക്കാം എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങിയവരുടെ നായികയായും ഐശ്വര്യ രാജേഷ് തിളങ്ങിയിരുന്നു.
ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് എന്നീ ചിത്രങ്ങളിലൂടെയാണ് ഐശ്വര്യ മോളിവുഡിലും എത്തിയിരുന്നത്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളിലായിരുന്നു ഐശ്വര്യാ രാജേഷ് സിനിമകളില്‍ എത്തിയത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications