ധനുഷും ഐശ്വര്യയും ചുംബിക്കുകയോ ഒരുമിക്കുകയോ ചെയ്തില്ല; വേര്‍പിരിഞ്ഞവര്‍ ഒന്നിച്ചെന്ന വാര്‍ത്തയിലെ സത്യമിങ്ങനെ

സൂപ്പര്‍ഹിറ്റ് സിനിമകളുമായി തമിഴില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ധനുഷ്. ഇതിനിടയിലാണ് നടന്റെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാവുന്നത്. ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയതോടെ ആരാധകരും അത്ഭുതപ്പെട്ടു. അതുവരെ താരദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

എന്തായാലും ഡിവോഴ്‌സ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. ഇപ്പോള്‍ രണ്ടാളും ഒരുമിക്കാന്‍ തീരുമാനിച്ചതായിട്ടാണ് വിവരം. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ പിന്നീട് ദേശീയ മാധ്യമങ്ങളും വാര്‍ത്തയായി നല്‍കി. എന്നാല്‍ ദമ്പതിമാര്‍ക്കിടയില്‍ നടക്കുന്നത് അങ്ങനെയൊന്നുമല്ലെന്നാണ് ഏറ്റവും പുതിയ വിവരം.

വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ട് ഒന്‍പത് മാസത്തോളമായി

വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ട് ഒന്‍പത് മാസത്തോളമായി. ഇതിന് പിന്നാലെയാണ് ധനുഷും ഐശ്വര്യയും ഒന്നിക്കുകയാണെന്ന തരത്തില്‍ പ്രചരണം ഉണ്ടാവുന്നത്. മക്കള്‍ക്ക് വേണ്ടി വീണ്ടും ഒരുമിക്കാന്‍ താരങ്ങള്‍ തീരുമാനിച്ചതാണെന്നും അതുകൊണ്ട് ഡിവോഴ്‌സ് പിന്‍വലിച്ചെന്നുമൊക്കെയാണ് പ്രചരിച്ചത്. കേട്ടവരെല്ലാം എന്ത് വിഡ്ഢിത്തമാണ് താരങ്ങള്‍ നടത്തിയതെന്ന് പറഞ്ഞ് തുടങ്ങി. ഇത്തരം വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി തുടങ്ങിയതോടെയാണ് സത്യത്തില്‍ എന്താണ് നടക്കുന്നതെന്ന് പരിശോധിക്കപ്പെടുന്നത്.

ധനുഷും ഐശ്വര്യയും അനുരഞ്ജനപ്പെട്ട് പഴയത് പോലെ ജീവിക്കാന്‍ തീരുമാനിച്ചിട്ടില്ല

ധനുഷും ഐശ്വര്യയും അനുരഞ്ജനപ്പെട്ട് പഴയത് പോലെ ജീവിക്കാന്‍ തീരുമാനിച്ചിട്ടില്ല. രണ്ടാളും വേര്‍പിരിഞ്ഞ് തന്നെയാണ് കഴിയുന്നത്. വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഇപ്പോഴും അവര്‍ ഉറച്ച് നില്‍ക്കുകയാണ്. ഓദ്യോഗികമായിട്ടുള്ള വിവാഹമോചനം നടന്നോ അതോ ഇനി എന്നാണ് നടക്കുന്നത് എന്ന് മാത്രമേ അറിയാനുള്ളു. എന്തായാലും താരങ്ങളുടെ ബന്ധം കൂടിചേര്‍ന്നെന്ന വാര്‍ത്തയിലൊരു വസ്തുതയും ഇല്ലെന്ന് തന്നെയാണ് ഇടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

 മക്കളുടെ കാര്യത്തില്‍ മാത്രമാണ് ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്

മക്കളുടെ കാര്യത്തില്‍ മാത്രമാണ് ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്. മക്കള്‍ക്ക് രക്ഷിതാക്കളെ ഒരുമിച്ച് വേണമെന്നുള്ള ആവശ്യത്തില്‍ നിന്നും ധനുഷോ ഐശ്വര്യയോ പിന്നോട്ട് മാറിയിട്ടില്ല. നിലവില്‍ താരങ്ങളുടെ ജോലിയുടെ ഷെഡ്യൂള്‍ അനുസരിച്ച് ഇരുവരും മക്കളെ നോക്കുന്നത് ക്രമീകരിക്കുകയാണ് ചെയ്യുന്നത്. മക്കളെ അസ്വസ്ഥരാക്കാതെ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിന് എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു.

ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ധനുഷ് ഐശ്വര്യയെ ചുംബിച്ചുവെന്ന് പറയുന്നു

എന്നാല്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ധനുഷ് ഐശ്വര്യയെ ചുംബിച്ചുവെന്നും അവര്‍ ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ തയ്യാറായെന്നും തരത്തില്‍ റിപ്പോര്‍ട്ടുകളാണ് വന്നത്. എന്നാല്‍ ആരാധകരെ പോലും നിരാശപ്പെടുത്തുന്ന പുത്തന്‍ വിവരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്തായാലും രണ്ടാളും ഒരുപോലെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന് നിഗമനത്തിലാണ് ആരാധകരും.

2004 ലാണ് രജനികാന്തിന്റെ മകളായ ഐശ്വര്യയെ ധനുഷ് വിവാഹം കഴിക്കുന്നത്

2004 ലാണ് രജനികാന്തിന്റെ മകളായ ഐശ്വര്യയെ ധനുഷ് വിവാഹം കഴിക്കുന്നത്. അവിടുന്നിങ്ങോട്ട് പതിനെട്ട് വര്‍ഷത്തോളം ഒത്തൊരുമിച്ചുള്ള ദാമ്പത്യമായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളും ജനിച്ചു. എന്നാല്‍ ഈ വര്‍ഷം ജനുവരിയിലാണ് പരസ്പര സമ്മതത്തോടെ വിവാഹമോചിതരാവാന്‍ തീരുമാനിച്ചെന്ന കാര്യം ധനുഷും ഐശ്വര്യയും വെളുപ്പെടുത്തുന്നത്. അന്ന് മുതലിങ്ങോട്ട് താരങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു.

Read more about: danush Aishwarya Rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X