ലാല്‍ സലാമിന്റെ പരാജയത്തിന് കാരണം രജിനികാന്ത്; തുറന്നു പറഞ്ഞ് ഐശ്വര്യ രജിനികാന്ത്
സംവിധായിക, പിന്നണി ഗായിക, ഡബ്ബിംഗ് ആര്‍ടിസ്റ്റ് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന വ്യക്തിയാണ് ഐശ്വര്യ രജിനികാന്ത്. രജിനികാന്തിന്റെ മകള്‍ കൂടിയായ ഐശ്വര്യ സംവിധാനം ചെയ്ത സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 3, വെയ് രാജ വെയ്, ലാല്‍ സലാം എന്നിവയാണ് ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ പിന്നണി ഗായികയായും ഐശ്വര്യയെത്തി. അതേ ചിത്രത്തില്‍ റീമ സെന്നിന് ഡബ്ബ് ചെയ്തതും ഐശ്വര്യയാണ്. ധനുഷിനെയും ശ്രുതി ഹസനെയും ജോഡികളാക്കിയാണ് ഐശ്വര്യ 3 എന്ന ചിത്രം സംവിധാനം ചെയ്തത്. സീരിയസ് ആയ കഥാപശ്ചാത്തലമുള്ള ചിത്രത്തിലെ വൈ ദിസ് കൊലവെറി എന്ന ഗാനം അതിന്റെ ഗൗരവ സ്വഭാവം ഇല്ലാതാക്കുന്നതിന് കാരണമായെന്ന് മുമ്പ് ഐശ്വര്യ പറഞ്ഞിരുന്നു.

ഗാനം എല്ലാവരും ഏറ്റെടുത്തു.പക്ഷെ, ചിത്രം ആ തരത്തില്‍ ഏറ്റെടുക്കപ്പെട്ടില്ല എന്നായിരുന്നു ഐശ്വര്യപറഞ്ഞത്. വൈ ദിസ് കൊലവെറി എന്ന ഗാനം ആലപിച്ചതും ധനുഷ് തന്നെയാണ്. ലാല്‍ സലാമാണ് അവസാനമായി ഐശ്വര്യ സംവിധാനം ചെയ്ത ചിത്രം. രജിനികാന്തും വിഷ്ണു വിശാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 9നാണ് റിലീസ് ചെയ്തത്. ക്രിക്കറ്റ് അടിസ്ഥാനമാക്കിയുള്ള ചിത്രം വേണ്ടി രീതിയില്‍ വിജയിക്കാനായില്ല.
തമിഴ്‌നാട്ടില്‍ ബോക്‌സ് ഓഫീസില്‍ വലിയ തകര്‍ച്ചയാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. ലാല്‍ സലാം ചിത്രം പരാജയപ്പെടുന്നതിനുണ്ടായ കാരണത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായിക കൂടിയായ അശ്വര്യ രജിനികാന്ത്. ചിത്രത്തില്‍ രജിനികാന്തിന്റെ സ്‌ക്രീന്‍ ടൈം കൂട്ടിയതാണ് പ്രശ്‌നമായതെന്നാണ് ഐശ്വര്യ പറയുന്നത്. ചിത്രത്തില്‍ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രം ചിത്രത്തില്‍ 10 മിനുട്ട് വന്ന് പോകുന്നതായായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ മൊയ്തീന്‍ ഭായി ആയി രജിനികാന്ത് വരുന്നതോടെ ആകെ ചിത്രം മാറി. അപ്പോഴേക്കും ഇതിലെ പ്രധാനപ്പെട്ടറോള്‍ ആയി മൊയ്തീന്‍ ഭായിയെ എഴുതേണ്ടിവന്നു. ഇതുകാരണം, ചിത്രത്തിന്റെ സ്‌ക്രിപ്റ്റ്, എഡിറ്റിംഗ്, ഉള്ളടക്കം എല്ലാം കൈയ്യില്‍ നില്‍ക്കാത്ത സാഹചര്യത്തിലേക്ക് മാറി. അദ്ദേഹം സിനിമയിലേക്ക് വന്നതോടെ കൂടുതല്‍ കമേഴ്‌സ്യല്‍ ആയ കാര്യങ്ങള്‍ ആഡ് ചെയ്യേണ്ടി വന്നു. അത് നിലവില്‍ ഉണ്ടായിരുന്ന കണ്ടന്റിന് മേല്‍ വന്ന് മൂടുകയായിരുന്നു.

റിലീസിന് രണ്ട് ദിവസം മുമ്പ് വീണ്ടും കുറെ എഡിറ്റിംഗും മറ്റും ചെയ്യേണ്ടി വന്നുവെന്നും ഐശ്വര്യ രജിനികാന്ത് പറഞ്ഞു. വ്യക്തിപരമായി തനിക്ക് ഒരു ഫിലിം മേക്കര്‍ എന്ന തരത്തിലും പഠിതാവ് എന്ന നിലയിലും മികച്ച സംതൃപ്തി തന്നിട്ടുള്ള ചിത്രമാണ്. സിനിമ യഥാര്‍ത്ഥത്തില്‍ നടന്നിട്ടുള്ള ഒരു സംഭവമാണ്. ചിത്രത്തിന് വരുന്ന വിമര്‍ശനങ്ങളെയും നല്ല കമന്റുകളെയും ഞാന്‍ ഒരു പോലെ എന്നെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കുമെന്നും ഐശ്വര്യ പറഞ്ഞു.
എന്ത് സീരിയസ് കഥ പറഞ്ഞാലും രജിനികാന്ത് ഉണ്ടെങ്കില്‍ അതിലേക്കാണ് ആളുകള്‍ സഞ്ചരിക്കുക. ഞങ്ങള്‍ക്ക് തടയാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പറയാന്‍ ശ്രമിച്ച കാര്യം ആരാധകര്‍ക്ക് ഇടയിലേക്ക് എത്തിയില്ല. അത് അവര്‍ക്ക് മനസിലാകുന്നുപോലുമില്ലായിരുന്നു എന്നും ഐശ്വര്യ പറഞ്ഞു.
മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴ്‌നാട്ടില്‍ കിട്ടിയ മികച്ച പ്രതികരണവും ലാല്‍ സലാം എന്ന ചിത്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായെന്നും വിലയിരുത്തലുകളുണ്ട്.


Click it and Unblock the Notifications











