മാസങ്ങൾക്ക് മുൻപ് ധനുഷിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത് ഇങ്ങനെ; ആ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

ഏറെ ഞെട്ടലോടെയാണ് ധനുഷ് - ഐശ്വര്യ വിവാഹമോചനം പ്രേക്ഷകർ ശ്രവിച്ചത്. ഇനിയും ഇത് പൂർണ്ണമായി ഉൾക്കൊള്ളാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. വിവാഹമോചനത്തിന്റെ കാരണം ചോദിക്കുന്നതിനൊടൊപ്പം താരകുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. 18 വർഷത്തെ നീണ്ട വിവാഹജീവിതമാണ് ധനുഷും ഐശ്വര്യയും അവസാനിപ്പിച്ചിരിക്കുന്നത്. ഇവർക്ക് യാത്ര. ലിംഗ എന്നിങ്ങനെ രണ്ട് ആൺമക്കളുമുണ്ട്. രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു രജനിയുടെ ഇളയമകൾ സൗന്ദര്യയുടെ രണ്ടാം വിവാഹം.

ധനുഷും ഐശ്വര്യയും ചേർന്ന് എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. ഒരു കോമൺ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയത്. വളർച്ചയുടേയും മനസ്സിലാക്കലിന്റേയും യാത്രയായിരുന്നെന്നും ഇപ്പോൾ തങ്ങളുടെ വഴികൾ പിരിയുന്ന സമയമാണെന്ന് പറഞ്ഞ് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്. താരങ്ങളുടെ വാക്കുകൾ പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. വളരെ പെട്ടെന്നായിരുന്നു വിവാഹ മോചനം.

വിവാഹമോചനം

വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. എന്നാണ് ഐശ്വര്യയും ധനുഷും പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

വിവാഹമോചനത്തിന്റെ കാരണം

ധനുഷ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹമോചനത്ത കുറിച്ച് ആരാധകരെ അറിയിച്ചത്.‌ അടിക്കുറിപ്പിന്‌റെ ആവശ്യമില്ല... നിങ്ങളുടെ സ്നേഹം മാത്രമാണ് വേണ്ടതെന്ന് കുറിച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം മാത്രം . ദൈവത്തിന്റെ തീരുമാനമാണിതെന്നും കുറിപ്പിൽ പറയുന്നുണ്ട്. വിവാഹമോചനത്തിന്റെ കാരണമാണ് അധികം പേരും ചോദിക്കുന്നത്. ശരിക്കും ഞെട്ടിപ്പിച്ചെന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് അധികം ആരാധകരും പറയുന്നത്. ഒപ്പം തന്നെ തീരുമാനത്തെ ബഹുമാനിക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു.

സോഷ്യൽ  മീഡിയ പേജ് ചർച്ചയാവുന്നു

ഇൻസ്റ്റഗ്രാം കമന്‌റ് ബോക്സ് മ്യൂട്ട് ചെയ്യുകയോ ധനുഷുമായിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ നിന്ന് ഒഴിവാക്കുകയോ ചെയ്തിട്ടില്ല. കൂടാതെ ഐശ്വര്യ ആർ ധനുഷ് എന്ന് തന്നെയാണ് ഇൻസ്റ്റഗ്രാമിലെ പേരും.

ഭർത്താവിനെ കുറിച്ച്   അന്ന് പറഞ്ഞത്

വിവാഹമോചനം ചർച്ചയാകുമ്പോൾ മൂന്ന് മാസങ്ങൾക്ക് മുൻപ് ‌ ഐശ്വര്യ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ വൈറൽ ആകുന്നത്. പോയ വർ‌ഷം മികച്ച നടനുളള ദേശീയ പുരസ്കാരം ധനുഷിനായിരുന്നു ലഭിച്ചത്. കൂടാതെ ആ വർഷം രജനികാന്തിനെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി ആദരിക്കുകയും ചെയ്തിരുന്നു. ഇരുവരും ഒന്നിച്ചെത്തിയാണ് പുരസ്കാരം സ്വീകരിച്ചത്. ഹൃദയസ്പർശിയായ വാക്കുകൾക്കൊപ്പമാണ് അച്ഛനും ധനുഷിനോടൊപ്പമുള്ള ചിത്രം അന്ന് ഐശ്വര്യ പങ്കുവെച്ചത്. ''അവർ എന്റേതാണ്... ഇത് ചരിത്രം''...എന്നായിരുന്നു കുറിച്ചത്. അഭിമാനമുള്ള മകൾ അഭിമാനമുള്ള ഭാര്യ... എന്നീ ഹാഷ് ടാഗും പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ച് കേവലം മൂന്ന് മാസം പിന്നിടുമ്പോഴാണ് ഇരുവരും വേർപിരിയുന്നത്.

Recommended Video

Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam
വിവാഹം

2004 നവംബര്‍ 18ന് ആണ് ഐശ്വര്യയും ധനുഷും വിവാഹിതരാവുന്നത്. സന്തോഷകരമായ ദാമ്പത്യ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. ഇവരുടെ സ്വകാര്യ ജീവിതം ഒരിക്കൽ പോലും വാർത്തകളിൽ ഇടം പിടിച്ചിരുന്നില്ല പിന്നണിഗാനരംഗത്തിലൂടെയാണ് ഐശ്വര്യ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. '3' എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ധനുഷ് ആയിരുന്നു ചിത്രത്തിൽ നായകൻ. സാറാ അലി ഖാനും അക്ഷയ് കുമാറും ഒന്നിച്ച അത്‌‌രംഗി രേ എന്ന ബോളിവുഡ് ചിത്രത്തിലാണ് ധനുഷ് അവസാനമായി അഭിനയിച്ചത്.കർണൻ ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ധനുഷിന്റെ തമിഴ് ചിത്രം.

Read more about: dhanush aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X