For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രുതി പറഞ്ഞതിൽ എവിടെയാണ് പീഡനം!! അച്ഛനു പിന്തുണയുമായി അർജുന്റെ മകൾ ഐശ്വര്യ

  |

  തെന്നിന്ത്യൻ താരം അർജുനെതിരെയുളള നടി ശ്രുതി ഹരിഹരന്റെ വെളിപ്പെടുത്തൽ തെന്നിന്ത്യൻ സിനിമ ലോകം വൻ ഞെട്ടലോടെയാണ് കേട്ടത്. നിപുണൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് അർജുൻ തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. റിഹേഴ്സൽ നോക്കുന്നതിനിടെ തന്റെ അനുവാദം കൂടാതെ ദൃഢമായി കെട്ടിപ്പിടിച്ചുവെന്ന് നടിയുടെ ആരോപിക്കുന്നുണ്ട്. തെന്നിന്ത്യൻ സിനിമ ലോകത്ത് മീടൂ ക്യാംപെയ്ൻ ശക്തി പ്രാപിച്ചു വരുന്നതിനിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണ് അർജുൻ സർജ.

  മാഷേ ഫ്രഞ്ച് വിപ്ലവത്തില്‍ സണ്ണി വെയ്‍ൻ ആരാ? ഉത്തരം അറിയണോ...!! രസകരമായ ഈ പ്രമോ കാണൂ

  തെന്നിന്ത്യയിലെ പുതിയതും പഴയതുമായ പ്രമുഖ നടിമാരോടൊപ്പം അർജുൻ അഭിനയിച്ചുട്ടുണ്ട്. ഇൻസ്ടട്രയിൽ വളറരെ ക്ലീൻ ഇമേജായിരുന്നു അർജുൻ സർജയ്ക്ക്. ഇപ്പോഴിത നടി ശ്രുതിയുടെ ലൈംഗികാരോപണങ്ങളിൽ പ്രതികരണവുമായി താരത്തിന്റെ മകളും നടിയുമായ ഐശ്വര്യ രംഗത്തെത്തിയിട്ടുണ്ട്.

  വിവാഹത്തിനു മുൻപ് ഒരേയൊരു കാര്യമാണ് ആവശ്യപ്പെട്ടത്!! വിവാഹ ജീവിതത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി

  എവിടെയാണ് പീഡനം

  എവിടെയാണ് പീഡനം

  ശ്രുതി വെളിപ്പെടുത്തിയതിൽ എവിടെയാണ് പീഡനം. ഇവർ മീടൂ ക്യാംപെയ്നെ ദുരുപയോഗം ചെയ്യുകയാണെന്നും ഐശ്വര്യ പറഞ്ഞു. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ശ്രുതി മീടൂ മൂവ്മെന്റിനെ ദുരുപയോഗം ചെയ്യുകയാണെന്നും ഇവർ രബക്ഷമായി തന്നെ പ്രതികരിച്ചു.

   തിരക്കഥ ചർച്ചചെയ്യാറുണ്ട്

  തിരക്കഥ ചർച്ചചെയ്യാറുണ്ട്

  ചിത്രങ്ങളുടെ തിരക്കഥ അച്ഛൻ ഞങ്ങളുമായി ചർച്ച ചെയ്യാറുണ്ട്. നിപുണൻ എന്ന ചിത്രത്തിൽ അച്ഛന് താൽപര്യമില്ലാത്ത് ഒരു രംഗമുണ്ടായിരുന്നു. ഇത് ഒഴിവാക്കിയാൽ മാത്രമേ ചിത്രത്തിൽ അഭിനയിക്കുകയുളളുവെന്ന് അച്ഛൻ ഞങ്ങളോട് പറഞ്ഞിരുന്നു. ഇതേ അഭിപ്രായം അച്ഛൻ സംവിധായകനോടും പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ആ രംഗം മാറ്റി എഴുതുകയായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ഇതേ കാര്യം സംവിധായകനും വെളിപ്പെടുത്തിയിട്ടുണ്ട്.

  രണ്ടു വർഷം മുൻപ്

  രണ്ടു വർഷം മുൻപ്

  സംഭവത്തിൽ നിലപാട് അറിയിച്ച് നിപുണന്റെ സംവിധായകൻ അരുൺ വൈദ്യനാഥും രംഗത്തെത്തിയിരുന്നു. ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപുള്ള സംഭവമാണ്. അതൊരു പ്രണയ രംഗമായിരുന്നു. തിരക്കഥയിൽ കുറച്ച് ഭേദഗതി വരുത്തിയാണ് ആ സീൻ അന്ന് ഷൂട്ട് ചെയ്തത്. ഏതൊരു രംഗം ചിത്രീകരിക്കുമ്പോഴും അഭിനേതാക്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഉണ്ടായേക്കാം. ഏകദേശം രണ്ട് കൊല്ലം മുൻപ് നടന്ന സംഭവമാണ. അതിനാൽ തന്നെ അന്ന് നടന്ന സംഭവങ്ങൾ തനിയ്ക്ക് കൃത്യമായി ഓർമയില്ലായെന്നും സംവിധായകൻ അരുൺ വൈദ്യനാഥ് പറഞ്ഞു.

  രംഗം മാറ്റി എഴുതിപ്പിച്ചു

  രംഗം മാറ്റി എഴുതിപ്പിച്ചു

  പ്രണയരംഗമായതുകൊണ്ട് തന്നെ കുറച്ച് തീവ്രമായിട്ടായിരുന്നു ആ സീനുകൾ താൻ എഴുതിയിരുന്നത്.. എന്നാൽ ആ തിരക്കഥയിൽ മറ്റം വരുത്തണമെന്ന് അർജുൻ സാറ്‍ എന്നോട് അന്ന് പറഞ്ഞിരുന്നു. കാരണം മുതിർന്ന രണ്ടു പെൺകുട്ടികളുടെ അച്ഛനാണ്. കൂടുതൽ കെട്ടിപുണർന്നുള്ള രംഗങ്ങളിൽ തനിയ്ക്ക് അഭിനയിക്കൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. തുടർന്ന് ഞാൻ മാറ്റി എവുതുകയായിരുന്നെന്ന് സംവിധായകൻ പറഞ്ഞു.

  അർജുന്റെ ഭാര്യ

  അർജുന്റെ ഭാര്യ

  നിപുണനിൽ അർജുന്റെ ഭാര്യ വേഷത്തിലായിരുന്നു ശ്രുതി എത്തിയത്. ശ്രുതി താരത്തിനെതിരെ ഉന്നയിക്കുന്ന് ആരോപണം ഇങ്ങനെയാണ്: ചിത്രത്തിനു വേണ്ടി ഒരു പ്രേമ രംഗം ചിത്രീകരിക്കണമായിരുന്നു. ചെറിയൊരു സംഭാഷണത്തിനു ശേഷം ഞങ്ങൾ കെട്ടിപ്പിടിക്കുന്ന രംഗമായിരുന്നു അത്. റിഹേഴ്സൽ സമയത്ത് അദ്ദേഹം എന്നോട് അനുവാദം ചോദിക്കാതെ ഡയലോഗ് പറഞ്ഞതിനു ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ആകെ ഭയപ്പെട്ടു പോയെന്നും ശ്രുതി പറഞ്ഞു.

  നടപടി സ്വീകരിക്കണം

  നടപടി സ്വീകരിക്കണം

  മീടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ശ്രുതിയ്ക്ക് പിന്തുണയുമായി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അർജുൻ സിനിമയിലെ വലിയ താരമായിരിക്കും. എന്നാൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ‌ ശ്രുതി അനുഭവിച്ച് വേദനയും നിസ്സഹായവസ്ഥയും നമുക്ക് തിരിച്ചറിയാൻ സാധിക്കണം. ആർജുൻ ആരോപണങ്ങൾ തള്ളിക്കളഞ്ഞാലും, ആ ദിവസം അനുഭവിച്ച വേദനയ്ക്ക് അദ്ദേഹം മാപ്പ് പറഞ്ഞാൽ അത് നന്നായിരിക്കുമെന്ന് പ്രകശ് രാജ് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

  English summary
  Aishwarya slams Sruthi Hariharan for accusing Arjun of sexual harassment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X