തമിഴ് ആരാധക ഹൃദയത്തിലേയ്ക്ക് ഐശ്വര്യ വീണ്ടും

By Staff

ഏറെനാളത്തെ ഇടവേളയ്ക്കുശേഷം ഐശ്വര്യ റായ് തമിഴ് ചിത്രത്തില്‍ അഭിനയിയ്ക്കുന്നു.

ഐശ്വര്യയും ഹൃത്വിക്‌റോഷനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഹിന്ദി ചിത്രം 'ജോധ-അക്ബറിന്‍റെ തമിഴ് പതിപ്പിലാണ് ഐശ്വര്യ അഭിനയിക്കുന്നത്.

ഇപ്പോള്‍ ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന മുന്‍ ലോകസുന്ദരിയുടെ ചലച്ചിത്ര ലോകത്തേക്കുള്ള പ്രവേശനം തമിഴ്‌ സിനിമയിലൂടെയായിരുന്നു.

ആശ്വര്യയുടെ ആദ്യ ചിത്രമായ 'ഇരുവര്‍' ഒട്ടേറെ ആരാധകരെയാണ്‌ തമിഴില്‍ ഐശ്വര്യയ്ക്ക്‌ സമ്മാനിച്ചത്‌. 'ജീന്‍സ്‌', കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്നീ തമിഴ്‌ ചിത്രങ്ങളും തമിഴില്‍ ഐശ്വര്യയുടെ താരപദവി ഉയര്‍ത്തി. ഐശ്വര്യ നായികയായ 'താല്‍' എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ്‌റീമേക്കും വന്‍ ഹിറ്റായിരുന്നു.

തമിഴ് ചലച്ചിത്രാസ്വാദകര്‍ക്ക് ഐശ്വര്യയോടുള്ള ആരാധന കണക്കിലെടുത്താണ്‌ അശുതോഷ്‌ ഗൗരികര്‍ സംവിധാനം ചെയ്യുന്ന 'ജോധ-അക്ബര്‍' തമിഴിലേക്ക്‌ മൊഴിമാറ്റം നടത്തുന്നത്‌.

ഓസ്കറിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ട ലഗാന്റെ സംവിധായകനാണ്‌ ഗൗരികര്‍. മുഗള്‍ചക്രവര്‍ത്തിയായ അക് ബറും രജപുത്ര വനിതയായ ജോധഭായിയും തമ്മിലുണ്ടായ പ്രണയമാണ്‌ 'ജോധ-അക്ബറി'ന്റെ പ്രമേയം.

അക്ബര്‍ ചക്രവര്‍ത്തിയുടെ വേഷം ഹൃത്വിക്‌റോഷനും ജോധഭായിയുടെ വേഷം ഐശ്വര്യയുമാണ്‌ അവതരിപ്പിക്കുന്നത്‌. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. 2008 വര്‍ഷം ജനവരിയില്‍ ജോധ-അക്ബര്‍ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X