»   » ഐശ്വര്യ ധനുഷിന്റെ ഭരതനാട്യം കണ്ടാല്‍ ഗുരു ആത്മഹത്യ ചെയ്തു പോകും.. ധീം തരികിട തോം.. കണ്ടു നോക്കൂ...

ഐശ്വര്യ ധനുഷിന്റെ ഭരതനാട്യം കണ്ടാല്‍ ഗുരു ആത്മഹത്യ ചെയ്തു പോകും.. ധീം തരികിട തോം.. കണ്ടു നോക്കൂ...

Posted By: Rohini
Subscribe to Filmibeat Malayalam

രജനികാന്തിന്റെ മകളും നടന്‍ ധനുഷിന്റെ ഭാര്യയുമായി ഐശ്വര്യ രജനികാന്ത് സംവിധായിക എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും ഇതിനകം ജനശ്രദ്ധ നേടിയതാണ്. കൈ വച്ച മേഖലകളിലെല്ലാം തന്റേതായ മികവ് തെളിയിക്കുകയും ചെയ്തു.

ധനുഷ് ഭാര്യയ്ക്ക് നല്‍കിയത് അഞ്ച് മണിക്കൂര്‍

എന്നാല്‍ നൃത്തത്തിന്റെ കാര്യത്തില്‍ ഐശ്വര്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. വനിതാ ദിനത്തോടനുബന്ധിച്ച് യുഎന്‍ ആസ്ഥാനത്ത് ഐശ്വര്യ ആര്‍ ധനുഷ് നടത്തിയ ഭരതനാട്യം അത്രയേറെ അസഹനീയമായിരുന്നു. സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ യഥാര്‍ത്ഥ നര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധം രേഖപ്പെടുത്തി.

അരങ്ങേറ്റം ഇതോ...

നൃത്തത്തിലുള്ള ഐശ്വര്യയുടെ അരങ്ങേറ്റമായിരുന്നു യുഎന്‍ ആസ്ഥാനത്ത് നടന്നത്. വേണ്ടത്ര പരീശീലനമില്ലാതെയുള്ള താരപുത്രിയുടെ നൃത്തം ഭീകരമായിരുന്നു എന്നാണ് നര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. ഭരതനാട്യത്തില്‍ തുടക്കു കുറിയ്ക്കുന്നവര്‍ പോലും ഇതിലും നന്നായി നൃത്തം ചെയ്യും

പാട്ട് ഒരു വഴി, ഐശ്വര്യ വേറെ വഴി

ഭരതനാട്യത്തിന് വേണ്ടി ഐശ്വര്യ തിരഞ്ഞെടുത്ത പശ്ചാത്തല സംഗീതവും അങ്ങേയറ്റം വെറുപ്പിക്കലായിരുന്നു. പാട്ടിന്റെ വരികള്‍ക്കൊപ്പമായിരുന്നില്ല ഐശ്വര്യയുടെ നൃത്തം. ബ്രേക്ക് ഡാന്‍സിന് സമാനമായിരുന്നു പല സ്റ്റെപ്പുകളും എന്ന വിമര്‍ശനവും ഉയരുന്നു.

സ്വജനപക്ഷപാതം

വേണ്ടത്ര പ്രാഗത്ഭ്യം ഇല്ലാതിരുന്നിട്ടും ഐശ്വര്യയ്ക്ക് യുഎന്‍ വേദിയില്‍ നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചത് ബി ജെ പിയുടെ സ്വജനപക്ഷപാതം മൂലമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലജ്ജാകരമായ അവസ്ഥയാണിതെന്നാണ് ഒരു നര്‍ത്തകി ഐശ്വര്യയുടെ നൃത്തം കണ്ട് പ്രതികരിച്ചത്. ഐശ്വര്യയുടെ ഗുരുവിനെ വിലക്കണം എന്ന് എഴുത്തുകാരന്‍ പാര്‍ത്ഥിപന്‍ ഷണ്‍മുഖം പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയിലും ഐശ്വര്യയ്‌ക്കെതിരെ വ്യാപകമായ ട്രോളുകളും മറ്റും പ്രചരിയ്ക്കുന്നു. അറിയാത്ത പണിയ്ക്ക് പോകേണ്ടതുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. ഐശ്വര്യ ഡാന്‍സ് ചെയ്യുന്നത് കണ്ടാല്‍ ഗുരു ആത്മഹത്യ ചെയ്തു പോകും എന്ന് പറയുന്നവരുമുണ്ട്.

ഒരു രസകരമായ ട്രോള്‍

ഐശ്വര്യ ധനുഷിന്റെ ഡാന്‍സിനെതിരെ ട്വിറ്ററില്‍ വന്ന ഒരു ട്രോള്‍ കാണൂ.. ഡാന്‍സ് കാണുന്ന ധനുഷ്, രജനികാന്ത് തുടങ്ങിയവരുടെ മുഖഭാവങ്ങള്‍ കൃത്യമായി എഡിറ്റ് ചെയ്‌തൊരുക്കിയ ഒരു വീഡിയോ ആണ്.

ഐശ്വര്യ പറഞ്ഞിരുന്നത്

യു എന്നിന്റെ ഗുഡ്‌വില്‍ അംബാസഡറാണ് ഐശ്വര്യ ആര്‍ ധനുഷ്. യു എന്നില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ കഴിഞ്ഞത് ആദരവായി കരുതുന്നുവെന്നാണ് ഐശ്വര്യ നേരത്തെ പ്രതികരിച്ചിരുന്നത്.

ഇതാണ് ഡാന്‍സ്

എത്ര ക്രൂരമായി ഐശ്വര്യ എന്താണ് ചെയ്തത് എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടാകും.. ഇതാ ഐശ്വര്യയുടെ ഡാന്‍സിന്റെ തുടക്കം...കാണൂ..

English summary
Aishwaryaa Dhanush's Bharatanatyam Performance At UN Criticized

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam