For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പര്‍താരത്തിന്റെ മകളായത് കൊണ്ട് എല്ലാ കാര്യവും എളുപ്പമല്ല; വെല്ലുവിളികളെ കുറിച്ച് ഐശ്വര്യ രജനികാന്ത്

  |

  നടന്‍ ധനുഷുമായിട്ടുള്ള വിവാഹമോചനത്തിന്റെ പേരിലാണ് ഐശ്വര്യ രജനികാന്ത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. സൂപ്പര്‍താരം രജനികാന്തിന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യയിലെ പ്രശസ്ത സംവിധായിക കൂടിയാണ് ഐശ്വര്യ. താരപുത്രിയായത് കൊണ്ട് തന്നെ സിനിമയിലേക്കും മറ്റ് മേഖലകളിലേക്കും ഐശ്വര്യയ്ക്ക് എളുപ്പത്തില്‍ എത്താന്‍ സാധിച്ചുവെന്ന് എല്ലാവരും കരുതും.

  എന്നാല്‍ താരങ്ങളുടെ മക്കള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് പറയുന്ന ഐശ്വര്യയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ നടക്കുമെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കിലും അതത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഐശ്വര്യ വ്യക്തമാക്കുന്നത്.

  'സെലിബ്രിറ്റികളുടെ മക്കള്‍ക്ക് എല്ലാം എളുപ്പമാണെന്നും എന്ത് വേണമെങ്കിലും അവര്‍ക്ക് നേടാമെന്നും ഒരു തെറ്റിദ്ധാരണ എല്ലാവര്‍ക്കും ഉണ്ട്. അതൊരിക്കലും അങ്ങനെയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നാണ്' ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ഐശ്വര്യ പറയുന്നത്. ഒരു തെറ്റും ചെയ്യാതെ നമുക്ക് തെളിയിക്കേണ്ടതായി വരുന്നു. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല നമ്മള്‍ തെറ്റുകള്‍ വരുത്താന്‍ പാടില്ലെന്നാണ് ആളുകളുടെ വിശ്വാസം'.

  ഓടുന്നതിനിടയിൽ പെൺകുട്ടിക്ക് പരിചയപ്പെടണമെന്ന്; തിയേറ്റർ ഓട്ടത്തിനിടെയുണ്ടായ രസകരമായ സംഭവം പറഞ്ഞ് ഷൈൻ ടോം

  'പുതുമുഖങ്ങള്‍ക്ക് തെറ്റുകള്‍ വരുത്താനും അതില്‍ നിന്നും രക്ഷപ്പെടാനും എളുപ്പമാണ്. നമ്മള്‍ പെര്‍ഫെക്ഷനിസ്റ്റ് ആവണമെന്നാണ് ആളുകള്‍ പ്രതീക്ഷിക്കുന്നത്. ഒരു താരപുത്രിയോ പുത്രനോ അതേ മേഖലയില്‍ തന്നെ ജോലി ചെയ്യണമെങ്കില്‍ വളരെയധികം ബുദ്ധിമുട്ടാണ്. ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. അതുകൊണ്ട് എല്ലാം ബുദ്ധിമുട്ടാണെന്ന് എനിക്ക് പറയാനും സാധിക്കില്ല' ഐശ്വര്യ സൂചിപ്പിച്ചു.

  അവസാന നാളുകളില്‍ പോലും മണിച്ചേട്ടന്‍ എന്നോട് വഴക്കിട്ടിട്ടുണ്ട്; കലാഭവന്‍ മണിയെക്കുറിച്ച് നിത്യ ദാസ്

  അതേ സമയം മാതാപിതാക്കളെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ പിന്തുണ ഞങ്ങള്‍ക്കും കിട്ടാറുണ്ട്. പലരും അവരുടെ വീട്ടിലെ കുട്ടികളെ പോലെയാണ് നമ്മളെ കാണുന്നത്. ഇതൊക്കെയാണ് അതിന്റെ ഗുണങ്ങളെന്നും ഐശ്വര്യ പറഞ്ഞു. അതേ സമയം പിതാവ് രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരപുത്രി പറഞ്ഞിരുന്നു.

  ബെസ്റ്റ് ഫ്രണ്ട്‌സ് കീർത്തിയും പ്രണവും, പ്രശ്‌നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെ'; കല്യാണി

  Recommended Video

  Dr. Robin At Koyilandy: കൊയിലാണ്ടിയിൽ മരണമാസായി ഡോക്ടർ റോബിൻ | *BiggBoss

  എനിക്ക് രജനികാന്തിന്റെ മകളായാല്‍ മാത്രം മതി. ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായാല്‍ വളരെയധികം അഭിപ്രായ വ്യത്യാസങ്ങള്‍ വരും. സെറ്റില്‍ വഴക്കുണ്ടാവുന്നതിനെക്കാളും നല്ലത് വീട്ടിലിരുന്ന് ആ വഴക്കുകള്‍ തീര്‍ക്കുന്നതല്ലേ എന്നാണ് ഐശ്വര്യ ചിരിച്ച് കൊണ്ട് പറയുന്നത്.

  2012 ലാണ് ഐശ്വര്യ രജനികാന്ത് സംവിധാന രംഗത്തേക്ക് എത്തുന്നത്. അന്ന് ഭര്‍ത്താവായിരുന്ന ധനുഷിനെ നായകനാക്കി 3 എന്ന സിനിമ ഐശ്വര്യ സംവിധാനം ചെയ്തു. ശ്രുതി ഹാസനാണ് ഈ ചിത്രത്തില്‍ നായികയായിട്ടെത്തിയത്. 2015 ല്‍ വായ് രാജ വായ്, 2017 ല്‍ സിനിമാ വീരന്‍ എന്നൊരു ഡോക്ടുമെന്ററി ചിത്രവും ഐശ്വര്യയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി. ഇടയ്ക്ക് ഗായികയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായിട്ടുമൊക്കെ ഐശ്വര്യ തന്റെ കഴിവ് തെളിയിച്ചു.

  Read more about: Aishwarya Rajinikanth
  English summary
  Aishwaryaa Rajinikanth Says People have Misconception On Celebrity Kids
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X