വേര്‍പിരിഞ്ഞ ഭര്‍ത്താവ് ധനുഷുമായി ഒരുമിക്കുന്നുവെന്ന് വാര്‍ത്ത; പുത്തന്‍ ചിത്രവുമായി ഐശ്വര്യ രജനികാന്ത്

തമിഴ് സിനിമയുടെ സ്റ്റൈല്‍ മന്നനാണ് രജനികാന്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഇപ്പോഴും നായകനായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ കുടുംബവിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നത്. മൂത്തമകള്‍ ഐശ്വര്യ രജനികാന്ത് ഭര്‍ത്താവും നടനുമായ ധനുഷുമായി വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

പതിനെട്ട് വര്‍ഷത്തോളം നീണ്ട മകളുടെ ദാമ്പത്യം തകര്‍ന്നത് രജനികാന്ത് അടക്കമുള്ള കുടുംബാംഗങ്ങളെ വേദനിപ്പിച്ചിരുന്നു. അതിലൊരു പരിഹാരം കണ്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് ഐശ്വര്യ പിതാവിന്റെ ഫോട്ടോ പുറത്ത് വിട്ട് എത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലാവുകയും ചെയ്തു.

ഡിവോഴ്സായ ധനുഷും ഭാര്യയും ഒരുമിക്കുന്നുവെന്ന് റിപ്പോർട്ട്

ധനുഷുമായി വേര്‍പിരിയാന്‍ തീരുമാനിച്ചതിന് ശേഷം ഐശ്വര്യ രജനികാന്തിനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് വന്നത്. ഏറ്റവുമൊടുവില്‍ താരദമ്പതിമാര്‍ ഒരുമിച്ചേക്കുമെന്നും ഡിവോഴ്‌സ് ചെയ്യാമെന്ന തീരുമാനം തിരുത്തിയെന്നുമാണ് അറിയുന്നത്. അങ്ങനെ മക്കള്‍ക്ക് വേണ്ടി കടുത്ത തീരുമാനം ഉപേക്ഷിച്ച് ഐശ്വര്യയും ധനുഷും ഒരുമിക്കുമെന്നും രജനികാന്ത് അടക്കം വീട്ടിലെ മുതിര്‍ന്നവരാണ് ഇതിന് പിന്നിലെന്നും വാര്‍ത്ത വന്നു. ഔദ്യോഗികമായ സ്ഥീരികരണത്തിന് വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പുതിയൊരു പോസ്റ്റുമായി ഐശ്വര്യ എത്തിയത്.

ഇതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയൊരു പോസ്റ്റുമായി ഐശ്വര്യ എത്തിയത്. കൈയ്യിലുള്ള ഫോണില്‍ നോക്കി കൊണ്ടിരിക്കുന്ന രജനികാന്തിന്റെ ഒരു ഫോട്ടോയാണ് ഐശ്വര്യ പങ്കുവെച്ചത്. ഒപ്പം അതിനൊരു ക്യാപ്ഷനും നല്‍കി. വളരെ പോസിറ്റീവായ സന്ദേശമാണ് ഫോട്ടോയെക്കാളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

രജനികാന്തിൻ്റെ പുതിയ ഫോട്ടോ പുറത്ത് വിട്ട് മകൾ ഐശ്വര്യ

'ഫില്‍റ്റര്‍ ആവശ്യമില്ല, വ്യാജമായിട്ടും ഒന്നുമില്ല, ഒരിക്കലും തെറ്റ് പറ്റാത്തൊരു ഫ്രെയിം. ഒരിക്കലും തെറ്റായ ആംഗിള്‍ ഉണ്ടാകാത്ത മുഖം, ഫാദര്‍ ലവ്. പോസിറ്റീവും അമൂല്യവുമായ ചിത്രം. നിങ്ങളുടെ എല്ലാ ദിവസവും ഇതുപോലൊയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍ നേരുന്നു' എന്നുമാണ് രജനികാന്തിന്റെ ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഐശ്വര്യ കുറിച്ചത്.

ഐഫോണ്‍ 14 പ്രോ യില്‍ എടുത്ത ചിത്രമാണെന്ന് കൂടി താരപുത്രി സൂചിപ്പിച്ചിരുന്നു. ഐശ്വര്യ ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ തന്നെ ട്വിറ്ററിലൂടെ രജനികാന്ത് ട്രെന്‍ഡായി മാറി.

 രജനികാന്തിന്റെ കുടുംബത്തില്‍ പോസിറ്റീവായ കാര്യങ്ങളാണ് നടക്കുന്നത്

എന്തായാലും രജനികാന്തിന്റെ കുടുംബത്തില്‍ നിന്നും പോസിറ്റീവായ കാര്യങ്ങള്‍ നടക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകരും. ധനുഷും ഐശ്വര്യയും തമ്മിലുള്ള ദാമ്പത്യത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ഒരു റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ബന്ധം പിരിഞ്ഞാലും മക്കള്‍ക്ക് വേണ്ടി എന്നും ഒരുമിച്ചുണ്ടാവുമെന്ന തീരുമാനമാണ് ദമ്പതിമാരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കിയത്. അങ്ങനെ തന്നെ പിന്തുടരാന്‍ ഇവര്‍ക്ക് സാധിച്ചതും പോസിറ്റീവായി മാറി. കൂടുതല്‍ വിവരം ലഭിക്കാനായി കാത്തിരിക്കുകയാണ് പ്രിയപ്പെട്ടവര്‍.

Read more about: Aishwarya Rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X