Don't Miss!
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ധനുഷിന് ഇത് ലേശം കടുപ്പമായി പോയി; വിവാഹമോചന ശേഷം താരങ്ങളുടെ അവസ്ഥ ഇങ്ങനെയാണെന്ന് സുഹൃത്തുക്കള്‍
തമിഴിലെ സൂപ്പര്‍താരമായ ധനുഷിന്റെ പേരില്‍ പല ഗോസിപ്പുകളും വന്നിട്ടുണ്ട്. എന്നാല്‍ ഭാര്യ ഐശ്വര്യയുമായി യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു. ഭര്‍ത്താവിന് എല്ലാവിധ പിന്തുണയും നല്കി ഐശ്വര്യ എന്നും കൂടെ നിന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടാണ് താരങ്ങള്‍ വിവാഹമോചിതര്‍ ആവുകയാണെന്ന് പ്രഖ്യാപിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായതോടെയാണ് താരങ്ങളെ സംബന്ധിച്ചുള്ള വിവരം പുറത്ത് വരുന്നത്.
പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് താരങ്ങള്‍ ഒരുപോലെ പറഞ്ഞത്. പിന്നീട് ഇതിലൊരു വിശദീകരണം നല്കാന് ശ്രമിച്ചിട്ടില്ല. നിലവില്‍ രണ്ടാളും കരിയറുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ്. എന്നാല്‍ സന്തോഷമില്ലാത്ത, വേദന നിറഞ്ഞ അവസ്ഥയിലാണ് ധനുഷും ഐശ്വര്യയും എന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. താരങ്ങളോട് അടുത്ത വൃത്തങ്ങളും അത് സൂചിപ്പിക്കുന്നുണ്ട്.

ഒരാഴ്ചയ്ക്ക് മുന്‍പായിരുന്നു ഐശ്വര്യ രജനികാന്തും ധനുഷും വിവാഹമോചിതര്‍ ആവുകയാണെന്ന കാര്യം പുറംലോകത്തോട് പറയുന്നത്. ഈ വാര്‍ത്ത ആരാധകരെയും സുഹൃത്തുക്കളെയും പോലും ഞെട്ടിച്ചിരുന്നു. കാരണം അതുവരെ താരങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടെന്ന തരത്തില്‍ ഗോസിപ്പുകള്‍ പോലും വന്നിരുന്നില്ല. പെട്ടെന്ന് ഇങ്ങനൊരു തീരുമാനം എടുക്കാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. നിലവില്‍ ഐശ്വര്യയും ധനുഷും ഹൈദരബാദിലാണുള്ളത്. ഇരുവരും ഒരുമിച്ച് ഒരേ ഹോട്ടലില്‍ തന്നെയാണ് താമസിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രണ്ടാളും അവരവരുടെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ഹൈദരബാദില്‍ എത്തിയത്. ഒരേ ഹോട്ടലില്‍ തന്നെ താമസിക്കേണ്ടി വന്നതാണെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരങ്ങളുടെ മുഖത്തെ സന്തോഷം അപ്രത്യക്ഷിതമായതിനെ പറ്റിയാണ് ആരാധകര്‍ പറയുന്നത്. ഒരു സ്നേഹബന്ധം അവസാനിപ്പിച്ചതിന്റെ വേദനയും അതില്‍ നിന്ന് പുറത്ത് വരാന്‍ കുറച്ച് സമയം എടുക്കും എന്നുള്ളത് കൊണ്ടും ധനുഷും ഐശ്വര്യയും ആ വേദനയിലൂടെയാണ് കടന്ന് പോവുന്നത്.

എന്നാല്‍ ഐശ്വര്യ പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്നതായിട്ടാണ് ചിലര്‍ പറയുന്നത്. ഐശ്വര്യ കൂട്ടുകാരുടെ കൂടെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുകയും പാര്‍ട്ടികളില്‍ പങ്കെടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ധനുഷ് ജോലിയുടെ കാര്യമായി തിരക്കിലാണെങ്കിലും ആളുകളില്‍ നിന്നും മാറി നടക്കുകയാണ്. സെറ്റില്‍ നിന്നും ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം സ്വന്തം റൂമിലേക്ക് പോവുകയും അവിടെ തനിച്ചിരിക്കുകയുമാണ്. പലപ്പോഴും മൗനത്തിലും വിഷമത്തിലുമാണ് ധനുഷിനെ കാണുന്നതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
Recommended Video

അതേ സമയം ഐശ്വര്യ ദുഃഖം പുറത്ത് കാണിക്കാതെ എല്ലാം ഉള്ളില്‍ ഒതുക്കി പിടിച്ച് നടക്കുന്നതാവുമെന്നും ആരാധകര്‍ പറയുന്നു. എല്ലാവരുടെയും മുന്നില്‍ പുഞ്ചിരിയിലൂടെ സങ്കടം ഒളിപ്പിക്കാന്‍ ഐശ്വര്യ സാധിക്കുന്നുണ്ടെങ്കിലും ധനുഷിന് അതിന് സാധിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം മക്കളുടെ കാര്യത്തില്‍ താരങ്ങളുടെ തീരുമാനം എന്താണ് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരം വന്നിട്ടില്ല.
-
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ