അതുപോലെ നടന്നാല്‍ പടുകിളവി, മോഹന്‍ലാലിന്‍റെ നായികയുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു, കാണൂ!

ഒരുകാലത്ത് മുന്‍നിര നായികമാരിലൊരാളായി നിറഞ്ഞുനിന്ന താരങ്ങള്‍ പിന്നീട് അമ്മ വേഷത്തിലേക്ക് ഒതുങ്ങുന്നത് സ്വഭാവികമായ കാര്യമാണ്. എന്നാല്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ഇതത്ര ഇഷ്ടപ്പെടാറില്ല പലപ്പോഴും. അത്തരത്തില്‍ മോഹന്‍ലാലിന്റെയും വിക്രമിന്റെയുമൊക്കെ നായികയായി ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന ഐശ്വര്യ ഇപ്പോള്‍ അമ്മ വേഷത്തിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. വിക്രം നായകനായെത്തുന്ന സാമിയുടെ രണ്ടാം ഭാഗത്തില്‍ അമ്മായി അമ്മയുടെ വേഷത്തിലാണ് താരം എത്തുന്നത്.

മീര എന്ന സിനിമയില്‍ മുന്‍പ് വിക്രമിന്റെ നായികയായി ഐശ്വര്യ അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ താരത്തിന് അമ്മായി അമ്മയുടെ വേഷമാണ് ലഭിച്ചത്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അഭിനേതാവെന്ന നിലയില്‍ ഏറെ ആസ്വദിച്ചാണ് താന്‍ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് പറയുന്നു. പുതിയ സിനിമയെക്കുറിച്ചും നായികയില്‍ നിന്നും അമ്മ വേഷത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചുമൊക്കെ താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

സന്തോഷം മാത്രമേയുള്ളൂ

സന്തോഷം മാത്രമേയുള്ളൂ

നായികയില്‍ നിന്നും അമ്മവേഷത്തിലേക്കുള്ള മാറ്റത്തെ വളരെ പോസിറ്റീവായി സമീപിക്കുകയാണ് താനെന്ന് ഐശ്വര്യ പറയുന്നു. നായികയായി നിറഞ്ഞുനിന്നിരുന്ന സമയത്ത് തന്റെ നായകനായി അഭിനയിച്ച വിക്രമിന്റെ അമ്മായി അമ്മയായാണ് താരം ഇത്തവണ അഭിനയിക്കുന്നത്. വിക്രമിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ സാമിയുടെ രണ്ടാംഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.

വിക്രമിന് ടെന്‍ഷന്‍

വിക്രമിന് ടെന്‍ഷന്‍

മീരയില്‍ തന്റെ നായികയായി വേഷമിട്ട ഐശ്വര്യ അമ്മ വേഷത്തില്‍ എത്തുന്നുവെന്ന് കേട്ടപ്പോള്‍ വിക്രമിന് പരിഭ്രമമായിരുന്നു. തന്റെ അമ്മയായാണ് അഭിനയിക്കുന്നതെങ്കില്‍ താന്‍ ഓടി രക്ഷപ്പെട്ടേനെയെന്നായിരുന്നു താരം പറഞ്ഞത്. ശരിക്കും അവന് ടെന്‍ഷനായി ഈ സംഭവം. താന്‍ അമ്മായി അമ്മയായി എത്തുന്നത് അവന് പോലും സഹിക്കുന്നില്ലെന്നും ഐശ്വര്യ പറയുന്നു. താരത്തിന്റെ അഭിമുഖത്തിനിടയിലെ പ്രസക്ത ഭാഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമ്മയും അഭിനയിച്ചിരുന്നു

അമ്മയും അഭിനയിച്ചിരുന്നു

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. അമ്മ രജനീകാന്തിന്റെ നായികയായും പിന്നീട് അമ്മയായും അഭിനയിച്ചിരുന്നു. അമ്മയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ചിത്രങ്ങളായിരുന്നു ഇത്. അതുപോലെ തന്റെ കരിയറിലെയും മികച്ച ചിത്രമായി ഇത് മാറുമെന്നാണ് വിശ്വസിക്കുന്നത്. അതേ പോലെയാണ് താനും ഇത്തരം കഥാപാത്രങ്ങളെ സമീപിക്കുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

 പുരുഷന്‍മാരെപ്പോലെയല്ല

പുരുഷന്‍മാരെപ്പോലെയല്ല

പ്രായം കൂടുന്തോറും സൗന്ദര്യം വെക്കുന്നവരാണ് പുരുഷന്‍മാര്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കൊക്കെ അവര്‍ക്ക് ചേരും. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് അങ്ങനെയല്ല, അത്തരത്തില്‍ താന്‍ നടന്നാല്‍ പടുകിളവി എന്നേ വിളിക്കുകയുള്ളൂ. അതുകൊണ്ട് നതന്നെ ഇപ്പോഴത്തെ വേഷത്തില്‍ താന്‍ കംഫര്‍ട്ടാണെന്നും താരം പറയുന്നു.

വിവാഹത്തിന് ശേഷം

വിവാഹത്തിന് ശേഷം

സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികമാരില്‍ പലരും വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നവരാണ്. വിവാഹത്തിന് ശേഷം മറ്റ് നായകന്‍മാരുമായി അഭിനയിക്കുന്നതിനോട് ആരാധകര്‍ക്കും അത്ര താല്‍പര്യമില്ല. വിവാഹ ശേഷം കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതോ പ്രണയിക്കുന്നതോ ഒന്നും അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. അത്തരത്തില്‍ ചെയ്യുന്നവരോടുള്ള പ്രേക്ഷകരുടെ ഇഷ്ടവും പയ്യെ കുറയുമെന്നും താരം പറയുന്നു.

മലയാളികള്‍ക്കും സുപരിചിതയാണ്

മലയാളികള്‍ക്കും സുപരിചിതയാണ്

തമിഴ് സിനിമയിലെ പ്രധാന അഭിനേത്രിയാണെങ്കിലും ഐശ്വര്യയെ മലയാളികള്‍ക്കും ഏറെ ഇഷ്ടമാണ്. നരസിംഹം, പ്രജ, തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച അഭിനേത്രിയെ അത്ര പെട്ടെന്ന് മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. ഇടയ്ക്ക് മിനിസ്‌ക്രീനിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X