മാത്തന്റെ അപ്പു ഇനി വിശാലിന്റെ നായിക! സുന്ദര്‍ സി ചിത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി തമിഴിലേക്ക്!!
മായാനദി എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടനായികയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിലെ അപര്‍ണ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. മായാനദിയില്‍ ടൊവിനോ തോമസിനൊപ്പം ശ്രദ്ധേയ പ്രകടനമായിരുന്നു ഐശ്വര്യ നടത്തിയിരുന്നത്. മായാനദിക്ക് ശേഷം കൈനിറയെ ചിത്രങ്ങളാണ് ഐശ്വരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.
മലയാളത്തിലെ യുവതാരങ്ങള്‍ക്കൊപ്പമെല്ലാം നായികയായി ഐശ്വര്യ എത്തുന്നുണ്ട്. പ്രേക്ഷകരുടെ ഇഷ്ട നായിക അടുത്തതായി തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. തമിഴില്‍ വിശാലിന്റെ നായികയായിട്ടാണ് ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്.

വിശാലിനെ നായകനാക്കി സുന്ദര്‍സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ടു നായികമാരില്‍ ഒരാളായിട്ടാണ് ഐശ്വര്യ എത്തുന്നത്. ചിതത്തില്‍ തമന്ന ഭാട്ടിയ ആണ് വിശാലിന്റെ മറ്റൊരു നായിക. ഒരു പക്കാ സ്മാര്‍ട്ട് തമിഴ് പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ഐശ്വര്യ എത്തുന്നത്. ആക്ഷന്‍ ചിത്രമായിട്ടാണ് സുന്ദര്‍ സി ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.
അതേസമയം മലയാളത്തില്‍ ഫഹദ് ഫാസിലിനൊപ്പമുളള വരത്തന്‍ എന്ന ചിത്രമാണ് ഐശ്വര്യയുടെതായി റിലീസിന് രുങ്ങുന്നത്. ഫഹദ് ഫാസില്‍ ചിത്രത്തിനു പുറമെ ആസിഫ് അലിയുടെ വിജയ് സൂപ്പറും പാര്‍ണമിയും, കാളിദാസ് ജയറാമിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രത്തിലും ഐശ്വര്യ തന്നെയാണ് നായികാ വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications











