കനായില്‍ ഐശ്വര്യയ്‌ക്കൊപ്പം അതിഥി വേഷത്തില്‍ ശിവകാര്‍ത്തികേയനും! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തമിഴകത്തെ മുന്‍നിര നടിയായി ഉയര്‍ന്ന താരമാണ് ഐശ്വര്യാ രാജേഷ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത അട്ടക്കത്തി എന്ന ചിത്രത്തിലെ വേഷമായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ തമിഴില്‍ ഐശ്വര്യ അവതരിപ്പിച്ചിരുന്നു.
ധനുഷിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ കാക്കമുട്ടൈ എന്ന ചിത്രവും നടിയുടെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. ജോമോന്റെ സുവിശേഷങ്ങള്‍,സഖാവ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ഐശ്വര്യ. ഐശ്വര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് കന. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

കനാ
ഐശ്വര്യയുടെ കരിയറിലെ മറ്റൊരു മികച്ച ചിത്രമാകുമെന്ന് ആരാധകര്‍ കരുതുന്ന സിനിമയാണ് കനാ. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്. ഗായകനായും ഗാനരചയിതാവായും ശ്രദ്ധിക്കപ്പെട്ട അരുണ്‍രാജ കാമരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴില്‍ നിരവധി സംവിധായകരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുളള അരുണിന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് കനാ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്.

വ്യത്യസ്ത പ്രമേയം
വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. വനിതാ ക്രിക്കറ്റും ക്രിക്കറ്റര്‍ ആകാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയുമാണ് ചിത്രത്തിന്റെ പ്രമേയം. കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്തൊരു കഥാപാത്രമായാണ് ചിത്രത്തില്‍ ഐശ്വര്യ എത്തുന്നത്. വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്ന് മുന്‍പ് നടന്നൊരു അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞിരുന്നു

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ്
തമിഴകത്തെ ജനപ്രിയ താരം ശിവകാര്‍ത്തികേയനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ അടുത്ത സുഹ്യത്തുക്കളിലൊരാളാണ് അരുണ്‍രാജ്. അരുണിന്റെ ആദ്യ ചിത്രം നിര്‍മ്മിക്കാനായതിന്റെ സന്തോഷം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച വേളയില്‍ ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. മികച്ചൊരു പ്രമേയമായതുകൊണ്ടാണ് ചിത്രം നിര്‍മ്മിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ശിവ പറഞ്ഞിരുന്നു

ടീസര്‍
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി ഒരു കിടിലന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ശിവകാര്‍ത്തികേയന്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടീസര്‍ കാണൂ
ടീസര്‍ കാണൂ


Click it and Unblock the Notifications











