ഐശ്വര്യാറായി കമലഹാസന്റെ നായികയാകുന്നു
ഐശ്വര്യാറായി കമലഹാസന്റെ നായികയാകുന്നു
ഐശ്വര്യാറായി കമലഹാസനുമൊത്ത് അഭിനയിക്കുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിനുശേഷം കലൈ പുലി താണു നിര്‍മ്മിക്കുന്ന ആളവന്താന്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യാ റായി കമലഹാസനുമൊത്ത് അഭിനയിക്കുന്നത്.
നായകന്‍ കമലഹാസനെങ്കില്‍ ഒരു ചുംബനസീനെങ്കിലും വേണ്ടെ..? ആളവന്താനില്‍ കമലഹാസനും ഐശ്വര്യാ റായിയും തമ്മിലുള്ള ചുംബനസീനുകളുണ്ടാകുമോ എന്നാണ് ഇപ്പോള്‍ തമിഴ് സിനിമാലോകം ഉറ്റുനോക്കുന്നത്. കമലഹാസന്റെ അടുത്തിറങ്ങിയ ഹേ റാമില്‍ റാണി മുഖര്‍ജിയുമൊത്തുള്ള ദീര്‍ഘനേര ചുംബനസീന്‍ കണ്ടവര്‍ക്ക് ഇങ്ങനെ തോന്നാതിരിക്കാന്‍ ന്യായമില്ല.
ഹേ റാമിലെ പോലെ ഒരു ദീര്‍ഘചുംബനത്തിന്റെ അവസ്ഥ വന്നാല്‍ ഐശ്വര്യാറായി എങ്ങനെയായിരിക്കും പ്രതികരിക്കുക. പ്രത്യേകിച്ചും ചുംബനസീനുകളില്‍ ഈ മുന്‍ ലോകസുന്ദരി അത്ര പ്രതിപത്തി കാണിക്കാത്ത സാഹചര്യത്തില്‍. ഇതിനകം തന്നെ കമലുമൊത്ത് അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കാനും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഒരു പാടുപേര്‍ മുന്നോട്ടു വന്നിട്ടുണ്ടത്രെ...!
കമലഹാസന്റെ ചിത്രത്തില്‍ ഐശ്വര്യാ റായി അഭിനയിക്കുന്നു എന്ന് പരസ്യമായതോടെ തമിഴ്മക്കളുടെ തോഴന്‍ രജനീകാന്തിന്റെ ആരാധകര്‍ ആകെ എരിപിരി കൊള്ളുകയാണ്. തങ്ങളുടെ വീരനായകന്റെ നായികയായി ഐശ്വര്യ വരില്ലേ...? അവര്‍ക്കും പ്രതീക്ഷ നല്‍കാന്‍ ഐശ്വര്യ തയ്യാറാണ്. രജനിയുടെ അടുത്ത ചിത്രത്തില്‍ ഐശ്വര്യയാണത്രെ നായിക.


Click it and Unblock the Notifications