തല അജിത്ത് ചിത്രത്തില്‍ വില്ലനായി അജയ് ദേവ്ഗണ്‍? സൂപ്പര്‍താരങ്ങള്‍ ആദ്യമായി നേര്‍ക്കുനേര്‍
തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് തല അജിത്ത്. സൂപ്പര്‍താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ നേര്‍കൊണ്ട പാര്‍വൈയും ഹിറ്റായതോടെ അജിത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

നേര്‍കൊണ്ട പാര്‍വൈയ്ക്ക് ശേഷം സംവിധായകന്‍ എച്ച് വിനോദിനൊപ്പം തന്നെയാണ് അജിത്ത് ഒന്നിക്കുന്നത്. തല 60 എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. നേര്‍കൊണ്ട പാര്‍വൈ നിര്‍മ്മിച്ച ബോണി കപൂര്‍ തന്നെയാണ് ഇത്തവണയും അജിത്ത് ചിത്രത്തിന്റെ നിര്‍മ്മാണം.
തല 60 എന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ഇത്തവണയും അജിത്ത് ആരാധകര്‍ക്ക് ഒന്നടങ്കം ആവേശം പകരുന്ന ഒരു ചിത്രം തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നും അറിയുന്നു.


Click it and Unblock the Notifications











