ഇന്ത്യന്‍ 2വിലും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍, കമല്‍ഹാസനൊപ്പം എത്തുന്നത് അജയ് ദേവ്ഗണ്‍?
കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഇന്ത്യന്‍. കമല്‍ഹാസന്‍ ഇരട്ട വേഷത്തിലെത്തി 1996ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ ചിത്രീകരണത്തിന്റെ അവസാന ഘട്ടിത്താലാണ് ഇന്ത്യന് രണ്ടാം ഭാഗം ഒരുക്കുന്നതായി ശങ്കര്‍ പ്രഖ്യാപിച്ചത്. നവംബറില്‍ 2.0 റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ 2ന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്തിരന്റെ രണ്ടാം ഭാഗമായ 2.0ല്‍ രജനികാന്തിന്റെ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ്കുമാറാണ്. ഇന്ത്യന്‍ 2വിലും ബോളിവുഡ് സാന്നിദ്ധ്യമുണ്ടാകുമെന്ന് ശങ്കര്‍ പ്രഖ്യാപിച്ചിരുന്നു. അത് അജയ് ദേവ്ഗണ്‍ ആയിരിക്കുമെന്ന സൂചനയാണ് കമല്‍ഹാസന്‍ നല്‍കുന്നത്. കമല്‍ഹാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായകനായി അഭിനയിക്കുന്ന വിശ്വരൂപം വ്യാഴാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പ്രോഗ്രാമുകള്‍ക്കിടെയാണ് അജയ് ദേവ്ഗണ്‍ ഇന്ത്യന്‍ 2ന്റെ ഭാഗമാകുമെന്ന സൂചന നല്‍കിയത്. ഇക്കാര്യം സംവിധായകനായ ശങ്കര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഒന്നാം ഭാഗത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് ശങ്കറായിരുന്നു. സംഭാഷണമെഴുതിയത് സുജാത എന്ന പേരില്‍ ശ്രദ്ധേയനായ സുജാത രംഗരാജനാണ്. ഇന്ത്യന്‍ മുതല്‍ എന്തിരന്‍ വരെയുള്ള ശങ്കര്‍ ചിത്രങ്ങള്‍ക്ക് സംഭാഷണമെഴുതിയത് സുജാതയായിരുന്നു. ഇന്ത്യന്‍ രണ്ടാം വരവിന് ഒരുങ്ങുമ്പോള്‍ സംഭാഷണമെഴുതുന്നത് ജയമോഹന്‍, കാബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. വിശ്വരൂപത്തിന്റെ പ്രമോഷന്‍ തിരക്കുകള്‍ക്ക് ശേഷം ബിഗ് ബോസ് തമിഴ് പതിപ്പിന്റെ ചിത്രീകരണവും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഇന്ത്യന്‍ 2ന്റെ ചിത്രീകരണം ആരംഭിക്കുക. നാനൂറ് കോടി രൂപ മുതല്‍ മുടക്കിലൊരുങ്ങുന്ന 2.0യുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ തന്നെയാണ് ഇന്ത്യന്‍ 2 നിര്‍മിക്കുന്നതും. ചിത്രത്തിന്റെ ബജറ്റ്, മറ്റ് അഭിനേതാക്കള്‍ എന്നിവയേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications











