ഇമൈക നൊടികളില്‍ മമ്മൂക്കയ്ക്കായി കരുതിയ വേഷം നയന്‍താരയിലേക്ക് എത്തി! തുറന്ന് പറഞ്ഞ് സംവിധായകന്‍

By Midhun

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഇമൈക നൊടികള്‍, അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താരയ്‌ക്കൊപ്പം അഥര്‍വ്വ,അനുരാഗ് കശ്യപ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രം ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇമൈക നൊടികളില്‍ പ്രധാന വേഷം ചെയ്യാനായി സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു അജയ് ജ്ഞാനമുത്തു ഇക്കാര്യം പറഞ്ഞിരുന്നത്.

mammootty-nayantara

2014ല്‍ ചിത്രത്തിന്റെ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിച്ചെന്നും തിരക്കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്ന് അജയ് പറഞ്ഞു. എന്നാല്‍ പിന്നീട് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും സ്ത്രീ വേഷം മുഖ്യ കഥാപാത്രമാകുന്നതാണ് തോന്നിയതിനാല്‍ നയന്‍താരയെ സമീപിക്കുകയാണുണ്ടായതെന്നും അജയ് പറഞ്ഞു.

അതേസമയം കൊലമാവ് കോകിലയ്ക്ക് ശേഷമുളള നയന്‍താരയുടെ ഈ ചിത്രം നാളെയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഒരു സൈക്കോ കില്ലറെ പിന്തുടരുന്ന സിബി ഐ ഓഫീസറുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X