»   » അജിത്തിന്റെ 57ാം ചിത്രം; നയന്‍താര അഭിനയിക്കുന്നില്ല, പകരം അനുഷ്‌ക ഷെട്ടി

അജിത്തിന്റെ 57ാം ചിത്രം; നയന്‍താര അഭിനയിക്കുന്നില്ല, പകരം അനുഷ്‌ക ഷെട്ടി

Posted By:
Subscribe to Filmibeat Malayalam

അനുഷ്‌ക ഷെട്ടി ഇപ്പോള്‍ തിരക്കിലാണ്. ബാഹുബലി രണ്ടാം ഭാഗം, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളിലാണ് ഒരേസമയം താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തല അജിത്തിന്റെ 57ാം ചിത്രത്തിലും അനുഷ്‌ക നായികയായി എത്തുന്നു.

ചിത്രത്തില്‍ നയന്‍താര അജിത്തിന്റെ നായികയായി എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നയന്‍താര ചിത്രത്തില്‍ നിന്ന് പിന്മാറിയതിനാലാണ് ഇപ്പോള്‍ അനുഷ്‌ക ഷെട്ടിയെ ചിത്രത്തിലേക്ക് പരിഗണിക്കാന്‍ കാരണമെന്നാണ് കേള്‍ക്കുന്നത്.

anushka-shetty

നയന്‍താര ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് കൊടുക്കുന്നില്ലെന്നാണ് തമിഴകത്ത് പറയുന്നത്. നേരത്തെ ചിത്രത്തിലേക്ക് തമന്ന ഭാട്ട്യയെയും പരിഗണിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെ ആ വേഷം ചെയ്യാന്‍ നയന്‍താര തന്നെയാണ് യോജിച്ചതെന്ന് പറഞ്ഞായിരുന്നു താരത്തിനെ സമീപിച്ചത്.

വേതാളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അജിത്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്. വെട്രിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജൂണിലാണ് ചിത്രീകരണം ആരംഭിക്കുക.

English summary
Ajith 57: Anushka Shetty to play the female lead in Siruthai Siva's next?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam