ബോക്‌സ് ഓഫീസില്‍ നൂറടിച്ച് അജിത്തിന്റെ വിശ്വാസം! കളക്ഷന്റെ കാര്യത്തില്‍ ഡബിള്‍! കാണൂ
തല അജിത്തിന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രമായിരുന്നു വിശ്വാസം. രജനീകാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പം പൊങ്കല്‍ റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. അജിത്തിന്റെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു വിശ്വാസം. കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിരുന്നു.
ലോകമെമ്പാടുമായി വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. കുടുംബ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രം ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ കൂടിയാണ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ഏറ്റെടുത്ത ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

വിശ്വാസം
സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ തല അജിത്തിന്റെതായി പുറത്തിറങ്ങിയ നാലാമത്തെ ചിത്രം കൂടിയായിരുന്നു വിശ്വാസം. വിവേകം എന്ന ചിത്രം കഴിഞ്ഞ് ഒരിടവേളയ്ക്കു ശേഷമായിരുന്നു ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചത്. കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര അജിത്തിന്റെ നായികാ വേഷത്തില്‍ എത്തി. അജിത്തിന്റെയും നയന്‍സിന്റെ പ്രകടനങ്ങളായിരുന്നു വിശ്വാസത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

പേട്ടയ്‌ക്കൊപ്പം നേട്ടമുണ്ടാക്കാന്‍
ജനുവരി 10ന് രജനീകാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പമായിരുന്നു അജിത്ത് ചിത്രവും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട തിയ്യേറ്ററുകളില്‍ വന്‍ വിജയമായി മാറിയിരുന്നു. തലൈവര്‍ക്കുമുന്നില്‍ അജിത്ത് ചിത്രം വീഴുമെന്ന് എല്ലാവരും കരുതിയെങ്കിലും പേട്ടയ്‌ക്കൊപ്പം ബോക്‌സ് ഓഫീല്‍ നേട്ടമുണ്ടാക്കാന്‍ വിശ്വാസത്തിനും സാധിച്ചിരുന്നു. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെ പിന്തുണയും വിശ്വാസത്തിന് ലഭിച്ചു.

200 കോടി ക്ലബില്‍
തല അജിത്ത് ചിത്രം തിയ്യേറ്ററുകളില്‍ നൂറ് ദിവസം പിന്നിട്ടുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. അണിയറപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരും ഒന്നടങ്കം ഇതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയിലധികം കളക്ഷന്‍ സിനിമയ്ക്ക് ലഭിച്ചിരുന്നു ആഗോള ബോക്‌സ് ഓപീസ് കളക്ഷന്റെ കാര്യത്തില്‍ 200 കോടി ക്ലബില്‍ ഇടംപിടിക്കാനും വിശ്വാസത്തിന് സാധിച്ചു. അജിത്തിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിട്ടാണ് വിശ്വാസം മാറിയിരുന്നത്. സത്യ ജ്യോതി ഫിലിംസായിരുന്നു അജിത്തിന്റെ വിശ്വാസം നിര്‍മ്മിച്ചിരുന്നത്.

അജിത്തിന്റെ കിടിലന്‍ ഡാന്‍സും പഞ്ച് ഡയലോഗുകളും
പൊങ്കല്‍ സമയത്ത് എത്തിയ വിശ്വാസത്തില്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുളള എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. അജിത്തിന്റെ കിടിലന്‍ ഡാന്‍സും പഞ്ച് ഡയലോഗുകളും ആക്ഷന്‍ സീക്വന്‍സുകളുമെല്ലാം തന്നെ ചിത്രത്തില്‍ മികച്ചുനിന്നിരുന്നു. പുലിമുരുകന്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമായിരുന്നു വിശ്വാസം കേരളത്തിലെ തിയ്യേറ്ററുകളില്‍ എത്തിച്ചിരുന്നത്.

യെന്നെ അറിന്താലിനു ശേഷം
റോബോ ശങ്കര്‍,തമ്പി രാമയ്യ,യോഗി ബാബു, ജഗപതി ബാബു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ഡി ഇമാനായിരുന്നു വിശ്വാസത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും കൂടുതല്‍ യംഗായ ലൂക്കിലുമാണ് അജിത്ത് എത്തിയിരുന്നത്. യെന്നെ അറിന്താലിനു ശേഷം അനിഘ അജിത്തിന്റെ നായികയായി എത്തിയ ചിത്രം കൂടിയായിരുന്നു വിശ്വാസം.


Click it and Unblock the Notifications











