അമീറിന്റെ ചിത്രത്തില്‍ അജിത്ത് നായകന്‍?

By Lakshmi

തമിഴിലിലെ പുതിയ ചിത്രമായ ആദിഭാഗവാന്റെ സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ അജിത്തുമായി ചേര്‍ന്ന് പുതിയ ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആദിഭാഗവാനില്‍ ജയം രവിയും നീതു ചന്ദ്രയുമാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചത്. എന്നാല്‍ അടുത്ത ചിത്രത്തില്‍ കുറേക്കൂടി ജനപ്രീതിയുള്ള വമ്പന്‍ താരങ്ങളിലൊരാളെ നായകനാക്കുകയെന്ന ഉദ്ദേശത്തിലാണത്രേ അമീര്‍ അജിത്തിനെ നായകനാക്കാന്‍ പദ്ധതിയിടുന്നത്.

എന്നാല്‍ അജിത്തുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ റിപ്പോര്‍ട്ട് നിഷേധിക്കുന്നുണ്ട്. അജിത്ത് ഇപ്പോള്‍ വിഷ്ണുവര്‍ധന്‍, സിരുതൈയുടെ സംവിധായകന്‍ ശിവ എന്നിവരുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ട് തിരിക്കിലാണെന്നും അതിനാല്‍ത്തന്നെ അടുത്തുതന്നെ പുതിയൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ സാധ്യതിയില്ലെന്നുമാണ് അജിത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ അമീര്‍ ലക്ഷ്യമിടുന്ന അടുത്ത മുന്‍നിര നായകന്‍ ആരായിരിക്കുമെന്നതാണ് തമിഴകത്ത് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങളും പ്രശംസയും ലഭിച്ചിട്ടുള്ളയാളാണ് അമീര്‍. ഏഴ് വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ നാല് പടങ്ങള്‍ മാത്രമാണ് അമീര്‍ ചെയ്തിട്ടുള്ളത്. മൗനം പേശിയതേ, രാം, പരുത്തിവീരന്‍, ആദിഭഗവാന്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

അമീറിന്റെ ആദിഭാഗവാന്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്തിനിടയാക്കിയിരുന്നു, ചിത്രത്തിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ പേരും ഉള്ളടക്കവും മാറ്റണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.

എന്നാല്‍ ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ രംഗത്തെത്തുകയും തിരുക്കുറലിലെ ആദ്യ കുറല്‍ ആണ് താന്‍ സിനിമയുടെ പേരായി ഉപയോഗിച്ചതെന്ന് വ്യക്തമാക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X