'മകളുടെ പിറന്നാൾ ​ഗംഭീരമാക്കി... വിജയകാന്ത് മരിച്ചപ്പോൾ കാണാൻ വന്നില്ല പകരം പാട്ടും ഡാൻസും'; അജിത്തിന് വിമർശനം

നവമാധ്യമങ്ങളിൽ ഒട്ടും സജീവമല്ലാത്തൊരു താരമാണ് തമിഴ് നടൻ അജിത്ത് കുമാർ. വളരെ വിരളമായി അദ്ദേഹത്തിന്റെ ആരാധകർ വഴിയും ഭാര്യ ശാലിനി വഴിയുമാണ് ആരാധകർ അജിത്ത് കുമാറിന്റെ വിശേഷങ്ങൾ‌ അറിയുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ വീഡിയോ, ഫോട്ടോ എന്നിവ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ വളരെ പെട്ടന്ന് അത് വൈറലാകും. ഇപ്പോഴിതാ മൂത്ത മകൾ അനൗഷ്കയുടെ പിറന്നാൾ ആഘോഷിക്കുന്ന അജിത്തിന്റെയും കുടുംബത്തിന്റെയും ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ ട്രെന്റിങ്.

ശാലിനിയാണ് മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം ആരാധകർക്കായി പങ്കുവെച്ചത്. അനൗഷ്കയ്ക്ക് അജിത്തിന്റെ ഇളയമകൻ ആദ്വിക്ക് കേക്ക് നൽകുന്നതും അജിത്തും ശാലിനിയും അത് കൗതുകത്തോടെ നോക്കി നിൽക്കുന്നതും ഫോട്ടോയിൽ കാണാം. ഹാപ്പി ബർത്ത് ഡെ മൈ ബേബി എന്നാണ് ചിത്രം പങ്കിട്ട് ശാലിനി കുറിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിന് അടുത്ത് ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Ajith Kumar

അനൗഷ്കയുടെ പതിനാറാം പിറന്നാളാണ് കുടുംബം ആഘോഷമാക്കിയത്. വ്യക്തിജീവിതത്തില്‍ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് അജിത്ത് കുമാര്‍. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും വളരെ കുറച്ചുമാത്രമെ സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളൂ. ശാലിനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ താരകുടുംബത്തിന്‍റെ ചിത്രങ്ങള്‍ പലതും പങ്കുവെക്കപ്പെടാറ്. 2022 അവസാനമാണ് ശാലിനി ഇന്‍സ്റ്റയില്‍ അക്കൗണ്ട് ആരംഭിച്ചത്.

ഇതിനോടകം നാല് ലക്ഷത്തിൽ അധികം ആളുകളാണ് ശാലിനിയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ നേർന്ന് എത്തിയത്. അജിത്തിന് കുടുംബമെന്നാൽ പ്രധാന ഘടകമല്ല അജിത്തിന് എല്ലാം കുടുംബമാണെന്നാണ് ഈ ചിത്രത്തിൽ നിന്നും മനസിലാകുന്നതെന്നാണ് ഏറെയും കമന്റുകൾ.

അതേസമയം വിജയകാന്ത് മരിച്ചപ്പോൾ അജിത്ത് ആദ​രാഞ്ജലി അർപ്പിക്കാൻ എത്താതിരുന്നതിനേയും ചിലർ കമന്റുകളിലൂടെ വിമർശിക്കുന്നുണ്ട്. വിജയകാന്ത് അന്തരിച്ച സമയത്ത് അജിത്ത് നൃത്തം ചെയ്യുന്ന ഒരു വീഡിയോ വൈറലായതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിജയ് അടക്കമുള്ള താരങ്ങൾ ഷൂട്ടിങ് സെറ്റിൽ നിന്നുമാണ് മരണ വാർത്ത അറിഞ്ഞ് കാണാൻ ഓടി എത്തിയത്. വിശാൽ പൊട്ടിക്കരഞ്ഞുകൊണ്ട് ആദരാഞ്ജലി അർപ്പിച്ച വീഡിയോയും വൈറലായിരുന്നു.

ഒട്ടുമിക്ക താരങ്ങളും വന്നപ്പോൾ അജിത്ത് വരാതിരുന്നത് ഒരു വിഭാ​ഗം വിജയകാന്ത് ആരാധകരെയും പ്രകോപിതരാക്കിയിട്ടുണ്ട്. അജിത്ത് സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള വിശദീകരണവുമായി സിനിമാ നിരൂപകൻ ചെയ്യാറു ബാലു കഴിഞ്ഞ ദിവസം രം​ഗത്ത് എത്തിയിരുന്നു.

ajith kumar

'അജിത്ത് വരാത്തത് വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. അതുപോലെ പാർട്ടിയിൽ അജിത്ത് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയും വൈറലായിട്ടുണ്ട്. അസർബൈജാനിൽ ഇപ്പോൾ വിടാമുയർച്ചിയുടെ ഷൂട്ട് നടക്കുകയാണ്. ഷൂട്ടിങ് സെറ്റിന് ആവശ്യമായ സാധനങ്ങളൊന്നും ലഭിക്കാത്ത സ്ഥലത്താണ് അസർബൈജാൻ. കാലാവസ്ഥ, ഭാഷ തുടങ്ങിയവയുടെ പ്രശ്നങ്ങൾക്കൊണ്ടും അണിയറപ്രവർത്തകർ അവിടെ ബുദ്ധിമുട്ടിയാണ് ഷൂട്ട് നടത്തുന്നത്.'

'അതുപോലെ തന്നെ വിജയകാന്ത് മരിച്ചപ്പോൾ അജിത്ത് ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നുണ്ട്. പക്ഷെ ആരാധകരിൽ പലരും അത് വിശ്വസിക്കാൻ തയ്യാറായിട്ടില്ല. അതുപോലെ തന്നെ വിജയകാന്ത് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഫൈറ്റ് സീനിൽ അഭിനയിക്കുമ്പോൾ അജിത്തിന് പരിക്കേറ്റിരുന്നു.'

'അതിന്റെ ചികിത്സയ്ക്കായി താരം ദുബായിലേക്ക് വന്നിരുന്നു അതുകൊണ്ടാണ് താരം വിജയകാന്തിനെ കാണാൻ വരാതിരുന്നതെന്നും റിപ്പോർ‌ട്ടുണ്ട്. അജിത്തിനും വിജയകാന്തിനും ഇടയിൽ നല്ലൊരു സൗഹൃദമുണ്ടായിരുന്നു. പരിക്കേറ്റില്ലായിരുന്നുവെങ്കിൽ അജിത്ത് ചിലപ്പോൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വന്നേനെ', എന്നാണ് ചെയ്യാറു ബാലു അജിത്ത് വിഷയത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന സിനിമയാണ് വിടാമുയര്‍ച്ചി.

Read more about: ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X