ശാലിനിയെ അജിത്ത് കൂടെക്കൂട്ടിയിട്ട് 20 വര്‍ഷം! ആ പ്രണയത്തിന് കാരണമായതോ ഈ സംഭവവും!

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരും വിവാഹിതരായിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2004 ഏപ്രില്‍ 20 നായിരുന്നു ഇവര്‍ വിവാഹിതരായത്. അനൗഷ്‌കയ്ക്കും അദ്വൈക്കിനുമൊപ്പം കുടുംബ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് ശാലിനി. മാതൃക ദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തോടെ അഭിനയ ജീവിതത്തോട് ബൈ പറഞ്ഞതാണ് ശാലിനി. മികച്ച അവസരം ലഭിച്ചിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. ആരാധകര്‍ തലയെന്ന പേരിലാണ് അജിത്തിനെ വിശേഷിപ്പിക്കാറുള്ളത്. ദീനയില്‍ അഭിനയിച്ചതോടെയാണ് താരത്തിന് ഈ പേര് ലഭിച്ചത്.

അജിത്തിനും ശാലിനിക്കും ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ആരാധകര്‍. താരജാഡകളില്ലാതെ തനിസാധാരണക്കാരായാണ് ഇവരുടെ ജീവിതം. ഫാന്‍സ് അസോസിയേഷനുകളോട് താല്‍പര്യമില്ലെങ്കിലും ശക്തമായ പിന്തുണയാണ് ആരാധകര്‍ അജിത്തിന് നല്‍കുന്നത്. തലയുടെ പിറന്നാളും വിവാഹ വാര്‍ഷികവും ശാലിനിയുടെ പിറന്നാളും മക്കളുടെ പിറന്നാളുമൊക്കെ ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. ഇവരുടെ ചിത്രങ്ങളും കട്ടൗട്ടുകളുമായാണ് ആരാധകരെത്താറുള്ളത്. തിരക്കിട്ട സിനിമാജീവിതത്തില്‍ ശാലിനിക്കും മക്കള്‍ക്കും തന്നെ മിസ്സ് ചെയ്യാന്‍ പാടില്ലെന്നുണ്ട് അജിത്തിന്. ശാലിനിക്ക് വിവാഹത്തിന് മുന്‍പ് നല്‍കിയ വാക്ക് അദ്ദേഹം ഇന്നും പാലിക്കുന്നുണ്ട്.

 20 വര്‍ഷം

20 വര്‍ഷം

അജിത്തും ശാലിനിയും വിവാഹിതരായിട്ട് 20 വര്‍ഷമായിരിക്കുകയാണ്. അനിയത്തിപ്രാവിലൂടെയായിരുന്നു ശാലിനി നായികയായത്. കുഞ്ചാക്കോ ബോബനെയായിരിക്കും ശാലിനി വിവാഹം ചെയ്യുന്നതെന്ന ഗോസിപ്പുകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. അജിത്തുമായുള്ള പ്രണയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന് അന്നേ അറിയാമായിരുന്നു. നായികയായി തിളങ്ങുന്ന നില്‍ക്കുന്ന സമയത്തായിരുന്നു ശാലിനി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പതിവ് പോലെ അഭിനയം നിര്‍ത്തി ഉത്തമകുടുംബിനിയായി മാറുകയായിരുന്നു താരം.

അമര്‍ക്കളത്തിലേക്ക്

അമര്‍ക്കളത്തിലേക്ക്

അമര്‍ക്കളമെന്ന ചിത്രത്തിലായിരുന്നു ശാലിനിയും അജിത്തും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പ്ലസ് ടു പരീക്ഷയുടെ തിരക്കിലായിരുന്നു ശാലിനി ആ സമയത്ത്. താന്‍ ഈ സിനിമ സ്വീകരിക്കുന്നില്ലെന്നായിരുന്നു താരം ആദ്യം പറഞ്ഞത്. സംവിധായകനാവട്ടെ നായികയായി ശാലിനി തന്നെ മതിയെന്ന നിലപാടിലായിരുന്നു. ഇതോടെയായിരുന്നു അജിത്ത് ശാലിനിയെ വിളിച്ചത്. അപ്പോഴും പരീക്ഷയെക്കുറിച്ചായിരുന്നു താരം സംസാരിച്ചത്.

പരീക്ഷയ്ക്ക് ശേഷം

പരീക്ഷയ്ക്ക് ശേഷം

ശാലിനിയുടെ പരീക്ഷയ്ക്ക് ശേഷമേ ഷൂട്ടിംഗ് തുടങ്ങുകയുള്ളൂ എന്ന് വ്യക്തമാക്കുകയായിരുന്നു അജിത്ത്. സംവിധായകനോട് പോലും ചോദിക്കാതെയായിരുന്നു ഈ തീരുമാനം അറിയിച്ചത്. പരീക്ഷ കഴിഞ്ഞ് ശാലിനി എത്തിയതോടെയാണ് ഷൂട്ടിംഗ് തുടങ്ങിയത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. അബദ്ധവശാല്‍ ശാലിനിയുടെ കൈയ്യില്‍ അന്ന് മുറിവേറ്റിരുന്നു. അജിത്തിന്റെ കൈയ്യിലിരുന്ന കത്തി കൊണ്ടായിരുന്നു മുറിവുണ്ടായത്. ഈ സംഭവത്തില്‍ അജിത്തിന് വലിയ വിഷമവുണ്ടായിരുന്നു.

പ്രണയത്തിലേക്ക്

പ്രണയത്തിലേക്ക്

വേദനയെടുത്ത കരയുകയായിരുന്ന ശാലിനിയെ കണ്ടപ്പോള്‍ സങ്കടമായിരുന്നു. താന്‍ കാരണമാണല്ലോ ഈ മുറിവുണ്ടായതെന്ന കുറ്റബോധവുമുണ്ടായിരുന്നു. ആ കുറ്റബോധമായിരുന്നു പിന്നീട് പ്രണയമായി മാറിയത്. പ്രണയത്തെക്കുറിച്ച് പറയാന്‍ അജിത്തിന് പേടിയായിരുന്നു. സമാനമായ അവസ്ഥയിലൂടെയായിരുന്നു ശാലിനിയും കടന്നുപോയത്. പ്രണയം പറഞ്ഞപ്പോള്‍ താരവും സമ്മതം മൂളുകയായിരുന്നു. വൈകാതെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

വാക്ക് പാലിക്കുന്നു

വാക്ക് പാലിക്കുന്നു

ഒരേ സമയം ഒന്നിലധികം സിനിമകള്‍ സ്വീകരിക്കില്ലെന്ന് അജിത്ത് ശാലിനിക്ക് വാക്ക് നല്‍കിയിരുന്നു. 15 ദിവസം സിനിമയ്ക്ക് വേണ്ടിയും ബാക്കിയുള്ള 15 ദിവസം കുടുംബത്തിനുമൊപ്പമായാണ് താന്‍ ചെലവഴിക്കുകയെന്നും മുന്‍പ് താരം പറഞ്ഞിരുന്നു, വിവാഹത്തിന് മുന്‍പ് നല്‍കിയ ആ വാക്ക് ഇന്നും താരം പാലിക്കുന്നുണ്ട്. ആരാധകരായിരുന്നു ഇതേക്കുറിച്ചുള്ള കണ്ടെത്തലുകളുമായെത്തിയത്. നമ്പറുകള്‍ക്കല്ല, കഥാപാത്രത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അജിത്ത് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X