ശാലിനി തലയുടെ ഭാഗമായിട്ട് 19 വർഷം!! ഈവരുടെ പ്രണയകഥ ഇങ്ങനെ....
മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ശാലിനിയും അജിത്തും. മലയാള സിനിമയിൽ ശാലിനി കത്തി നിൽക്കുന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താരം വിട പറയുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ശാലിനി അജിത്തിന്റെ ജീവിതത്തിൽ എത്തിയിട്ട് ഇന്ന് 19 വർഷം പൂർത്തിയായിരിക്കുകയാണ്.

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ആശസ അറിയിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. തമിഴിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് അജിത്ത്. സ്നേഹം കൊണ്ട് തല എന്നാണ് പ്രേക്ഷകർ ഇദ്ദേഹത്ത വിളിക്കുന്നത്. ജനങ്ങൾക്കൊപ്പം അവരിൽ ഒരാളായി അജിത് എപ്പോഴും എത്താറുണ്ട്.
അമർക്കളം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ശാലിനിയും അജിത്തും പ്രണയത്തിലാകുന്നത്. ശാലിനിയ്ക്ക് നേർക്ക് കത്തി വീശുന്ന ഒരു രംഗമുണ്ട്. ആ ഷോട്ട് എടുക്കുമ്പോൾ അറിയാതെ കത്തി കൊണ്ട് ശാലിനിയുടെ കൈ മുറിയുന്നു. ഇവിടെ നിന്നാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്, 1999 ൽ പ്രണയത്തിലായ ഇവർ 2000 ഏപ്രിൽ 24 ന് വിവാഹിതരാവുകയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ശാലിനിയുടെ വിവാഹം. എന്നാൽ സിനിമയിവൽ നിന്ന് വിട പറഞ്ഞതിൽ സങ്കടമില്ലായിരുന്നു. സിനിമയും ജീവിതവും തനിയ്ക്ക് ഒരുമിച്ച് കൊണ്ട് പോകൻ കഴിയില്ലെന്നും , ജീവിതത്തിൽ എന്തിനാണ് മുൻഗണ നൽകേണ്ടത് എന്തിനാണെന്നുള്ളതിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്നും ശാലിനി മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications